ഭർത്താവിന്റെ കാമുകിയെന്ന് സംശയം ; ജിമ്മിൽ വെച്ച് യുവതിക്ക് മർദ്ദനം

ഭോപ്പാൽ: ഭർത്താവിന്റെ കാമുകിയെന്ന് സംശയിച്ച്‌ സ്ത്രീയെ ജിമ്മിൽവച്ച്‌ യുവതി മർദ്ദിച്ചതായി പരാതി. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. ഭർത്താവുമായി ബന്ധമുണ്ടെന്നാരോപിച്ച്‌ യുവതി സ്ത്രീയെ ജിമ്മിൽ വച്ച്‌ മർദ്ദിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.

ഒക്ടോബർ 15നായിരുന്നു കേസിനാസ്പദമായ സംഭവം. തലസ്ഥാനനഗരിയെലി കൊ-ഇ-ഫിസ പ്രദേശത്തായിരുന്നു സംഭവം.വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് പൊലീസ് കേസ് എടുത്തത്. മുപ്പതുകാരിയായ യുവതി സഹോദരിക്കൊപ്പം ജിമ്മിൽ എത്തിയപ്പോൾ അവരുടെ ഭർത്താവ് യുവതി സംശയിക്കുന്ന സ്ത്രീയ്‌ക്കൊപ്പം ജിമ്മിൽ പരിശീലനം നടത്തുകയായിരുന്നു. തന്റെ ഭർത്താവിന് ഈ സ്ത്രീയുമായി ബന്ധമുണ്ടെന്ന് സംശയിച്ച്‌ യുവതി ഇവരെ ചെരുപ്പൂരി അടിക്കുകയായിരുന്നു. മറ്റുള്ളവർ തടയാൻ ശ്രമിച്ചിട്ടും ഇവർ തമ്മിലുള്ള അടി തുടർന്നു.

ബുധനാഴ്ചയാണ് യുവതിക്കെിരെ ഭർത്താവും സത്രീയും പൊലീസിൽ പരാതി നൽകിയത്. എന്നാൽ തനിക്ക് ഈ സ്ത്രീയെ അറിയില്ലെന്നും ഭാര്യയുടെ ആരോപണങ്ങൾ യുവാവ് നിഷേധിക്കുകയും ചെയ്തു. യുവതി നേരത്തെ ഭർത്താവിനെതിരെ സ്ത്രീധക്കേസും പീഡന പരാതിയും നൽകിയിരുന്നു. യുവതി മാതാപിതാക്കൾക്കൊപ്പമാണ് താമസിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

Related posts

Leave a Comment