വിവാഹ സമയത്ത് നൽകുന്ന സമ്മാനങ്ങൾ സ്ത്രീധനമായി കണക്കാക്കാനാകില്ല ; ഹൈക്കോടതി

കൊച്ചി: വിവാഹസമയത്ത് മാതാപിതാക്കൾ നൽകുന്ന സമ്മാനങ്ങൾ സ്ത്രീധനത്തിന്റെ പരിധിയിൽ വരില്ലെന്ന് ഹൈക്കോടതി.വിവാഹസമയത്ത് ലഭിച്ച ആഭരണങ്ങൾ തിരികെ നൽകണമെന്ന കൊല്ലം ജില്ലാ സ്ത്രീധന നിരോധന ഓഫീസറുടെ ഉത്തരവിനെതിരെ കരുനാഗപ്പള്ളി സ്വദേശി വിഷ്ണു നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എം ആർ അനിതയുടെ നിരീക്ഷണം.

സ്ത്രീധന നിരോധന നിയമത്തിന്റെ പരിധിയിൽ ഇത്തരം സമ്മാനങ്ങൾ ഉൾപ്പെടില്ല. വിവാഹത്തോടനുബന്ധിച്ച്‌ വധുവിന് നൽകുന്ന സമ്മാനങ്ങൾ മറ്റാരെങ്കിലും കൈപ്പറ്റി എന്നു തെളിഞ്ഞാൽ മാത്രമേ സ്ത്രീധന നിരോധന ഓഫിസർക്ക് ഇടപെടാൻ കഴിയൂ എന്നും കോടതി വ്യക്തമാക്കി. സമ്മാനങ്ങൾ കൈപ്പറ്റിയതു മാറ്റാരെങ്കിലും ആണെന്നു കണ്ടാൽ ഓഫീസർക്ക് ഇടപെടാം. സമ്മാനങ്ങൾ വധുവിന് കൈമാറിയിട്ടില്ലെന്ന് ബോധ്യമായാൽ അതു കൈമാറണമെന്ന് നിർദേശിക്കാം. കോടതി ചൂണ്ടിക്കാട്ടി.

Related posts

Leave a Comment