കൊടിക്കുന്നിൽ സുരേഷിനുനേരെ കയ്യേറ്റശ്രമം ; എ സി റോഡ് നവീകരണ പ്രവർത്തനങ്ങളിലെ അപാകതകൾ ചൂണ്ടിക്കാണിച്ചതിനാതാണ് കയ്യേറ്റശ്രമം

ഊരാളുങ്കല്‍ കണ്‍സ്ട്രക്ഷന്‍ സൊസൈറ്റിയുടെ ഗുണ്ടകള്‍
കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന് എം പി

ആലപ്പുഴ: ആലപ്പുഴ -ചങ്ങനാശ്ശേരി റോഡില്‍ കെ.എസ്.റ്റി.പി നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ അപാകതകളും അശാസ്ത്രീയതകളും മനസ്സിലാക്കാന്‍ നെടുമുടി പഞ്ചായത്തിലെ പാറശ്ശേരി പാലത്തിലെത്തിച്ചേര്‍ന്ന കൊടിക്കുന്നില്‍ സുരേഷ് എം.പിയെ ഊരാളുങ്കല്‍ കണ്‍സ്ട്രക്ഷന്‍ സൊസൈറ്റിയുടെ ഗുണ്ടകള്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. എം.പിയോടൊപ്പം ഉണ്ടായിരുന്ന നെടുമുടി പഞ്ചായത്ത് പ്രസിഡന്റ് മിനി മന്മഥന്‍ നായരേയും വൈസ് പ്രസിഡന്റ് ജോസഫ് വര്‍ഗ്ഗീസ്, പൊങ്ങ വാര്‍ഡ് മെമ്പര്‍ സജു, ബ്ലോക്ക് പഞ്ചായത്തംഗം ഗോകുല്‍ ഷാജി  എന്നിവരോടും സി.പി.എം ഗുണ്ടകള്‍ മോശമായി പെരുമാറി.  പൊങ്ങ പാലം നിര്‍മ്മിച്ചപ്പോള്‍ ഉയരക്കുറവ് മൂലം പാലത്തിനടിയിലൂടെ ചെറുവള്ളങ്ങള്‍ക്ക് പോലും കടന്നുപോകാനാകാത്ത അവസ്ഥ ജനപ്രതിനിധികളും പാടശേഖരസമിതികളും കര്‍ഷക പ്രതിനിധികളും ചൂണ്ടിക്കാണിച്ചിരുന്നതാണ്. എന്നാല്‍ ഇതേ എ.സി റോഡില്‍ തന്നെ പാലങ്ങള്‍ പൊളിച്ചുമാറ്റി ചെറുതും വലുതുമായ വള്ളങ്ങള്‍ക്ക് കടന്നുപോകത്തക്ക വിധത്തില്‍ ഉയരം കൂട്ടി നിര്‍മ്മിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നെങ്കിലും പാലിച്ചില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെയ്ക്കാന്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയോട് ആവശ്യപ്പെടുകയായിരുന്നു. പാറശ്ശേരി പാലത്തിന്റെ നിര്‍മ്മാണം നടക്കുന്ന സ്ഥലം സന്ദര്‍ശിച്ച സ്ഥലം എം.പി കൊടിക്കുന്നില്‍ സുരേഷിനെ ഏതാനും സി.പി.എം ഗുണ്ടകള്‍ തടയാന്‍ ശ്രമിച്ചു. പ്രാദേശിക ചാനലുകാരുമായി പാറശ്ശേരി പാലത്തിന്റെ നിര്‍മ്മാണത്തിലെ അപാകതകളെക്കുറിച്ച് സംസാരിച്ചുകൊണ്ട് നില്‍ക്കുന്നതിനിടയില്‍ സി.പി.എം പ്രവര്‍ത്തകനായ ഒരാള്‍ മുന്നിലേക്ക് വന്ന് ആക്രോശിക്കുകയും കയ്യുയര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു. പാലം പണിയുടെ കാര്യത്തില്‍ മറ്റാരും ഇടപെടേണ്ടതില്ലെന്നും അത് തങ്ങള്‍ നോക്കിക്കൊള്ളാമെന്നും അയാള്‍ അട്ടഹസിച്ചു. വനിതയായ പഞ്ചായത്ത് പ്രസിഡന്റിനെ വളരെ മോശമായ ഭാഷ ഉപയോഗിച്ച് അപമാനിച്ചു. കൂട്ടം കൂടി നിന്നിരുന്ന സി.പി.എമ്മിന്റെ ആട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ ഉള്‍പ്പടെയുള്ളവര്‍ പാര്‍ലമെന്റംഗത്തെയും ജനപ്രതിനിധികളെയും അസഭ്യവര്‍ഷം ചൊരിയുകയും റോഡിന്റെ നിര്‍മ്മാണത്തില്‍ ഇടങ്കോലിടാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. നെടുമുടി പോലീസ് എത്തിയതോടെ അക്രമത്തിന് മുതിര്‍ന്നവര്‍ സ്ഥലം വിടുകയായിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ അശാസ്ത്രീയതയും അപാകതകളും കാണാനെത്തുന്നവരെ ശാരീരികമായി കൈകാര്യം ചെയ്യാന്‍ സി.പി.എമ്മിന്റെ വാടക ഗുണ്ടകളെ പണം കൊടുത്ത് നിര്‍ത്തിയിരിക്കുകയാണെന്നും എം.പി ആരോപിച്ചു. ഊരാളുങ്കല്‍ കമ്പനി പ്രദേശവാസികള്‍ക്ക് സംസാരിക്കാനവസരം നല്‍കാതെ എ.സി റോഡിനിരുവശത്തുമുള്ള നാട്ടുകാരെ ഭീഷണിപ്പെടുത്തിയുള്ള നിര്‍മ്മാണമാണ് നടത്തുന്നത്.

Related posts

Leave a Comment