ജെർമനിയിൽ വെളളപൊക്കത്തിൽ മരിച്ചവരുടെ കണക്ക് പുറത്ത്

ബെർലിൻ: ജെർമനിയിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 156 ആയി. ഇതോടെ പശ്ചിമ യൂറോപിൽ മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 183 ആയി. റെയ്ൻ ലാൻഡ്-പലടിനെറ്റ് സ്റ്റേറ്റിൽ മാത്രം ഇതുവരെ 110 പേരോളം മരിച്ചു. മഴയും കാറ്റും ഏറ്റവും കൂടുതൽ നാശം വിതച്ച പ്രദേശമാണിത്.നിലവിൽ കൂടുതൽ പേർക്ക് അപകടം ഉണ്ടായതായി ആശങ്കയുണ്ട്. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലുമുണ്ടായ നാശനഷ്ടങ്ങൾ ഇതുവരെ വിലയിരുത്താൻ സാധിച്ചിട്ടില്ല. ലാൻഡ്-പലടിനെറ്റ് സ്റ്റേറ്റിൽ മാത്രം 670 പേർക്ക് പരിക്കേറ്റതായാണ് റിപോർട്ട്.ശനിയാഴ്ച ഓസ്ട്രിയൻ അതിർത്തിയായ ബവാരിയയിൽ ഒരാൾ മരിച്ചിരുന്നു. ചരിത്ര നഗരമായ ഹാലീൻ ശനിയാഴ്‌ചയുണ്ടായ കനത്ത മഴയിൽ വെള്ളത്തിലായി. സൽബർഗ്, ടൈറോൾ എന്നിവിടങ്ങളിൽ കനത്ത ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.ഓസ്ട്രിയയുടെ പല ഭാഗങ്ങളും വെള്ളത്തിലാണ്. മഴയും കാറ്റും പ്രദേശത്ത് കനത്ത നാശനഷ്ടം വരുത്തിയതായി ചാൻസലർ സെബാസ്റ്റിൻ ക്രൂസ് വ്യക്തമാക്കി. വരും ദിവസങ്ങളിൽ മഴ ശമിച്ചാൽ മാത്രമേ നാശനഷ്ടങ്ങൾ പൂർണമായി വിലയിരുത്താനാകൂവെന്നും അദ്ദേഹം പറഞ്ഞു.

Related posts

Leave a Comment