ജർമൻ ഫുട്ബോൾ താരം ഗേർഡ് മുള്ളർ അന്തരിച്ചു

മ്യൂണിച്ച്‌: ജർമനിയുടേയും ബയേൺ മ്യൂണിച്ചിന്റേയും എക്കാലത്തെയും മികച്ച താരമായ ഗേർഡ് മുള്ളർ അന്തരിച്ചു. 75 വയസായിരുന്നു.

1972 ൽ യൂറോപ്യൻ ചാമ്ബ്യൻഷിപ്പ്, 1974 ൽ ഫുട്ബോൾ ലോകകപ്പ്, ക്ലബ്ബ് ലോകകപ്പ്, മൂന്ന് യൂറോപ്യൻ കപ്പുകൾ, നാല് തവണം ബുണ്ടസ്ലിഗ കിരീടം എന്നിവ നേടി. 1970 ലെ ബാലൻ ദി ഓർ ജേതാവും മുള്ളറായിരുന്നു.

ബുണ്ടസ്ലിഗയിൽ 365 ഗോളുകൾ എന്ന മുള്ളറിന്റെ നേട്ടം ഇന്നും തകർക്കാതെ നിലനിൽക്കുകയാണ്. ഒരു സീസണിൽ 40 ഗോളെന്ന മുള്ളറിന്റെ റെക്കോർഡ് പോളണ്ട് താരം റോബർട്ട് ലെവൻഡോസ്കി കഴിഞ്ഞ സീസണിൽ മറികടന്നിരുന്നു.

“എഫ്.സി. ബയേണിന് ഇന്ന് കറുത്ത ദിനമാണ്. ഗേർഡ് മുള്ളർ എക്കാലത്തെയും മികച്ച സ്ട്രൈക്കർ ആയിരുന്നു. നല്ല വ്യക്തിത്വത്തിന്റെ ഉടമയും ഫുട്ബോൾ ലോകത്ത് ഏറെ സ്വീകാര്യനുമായിരുന്നു അദ്ദേഹം,” ബയേണിന്റെ പ്രസിഡന്റ് ഹെർബെർട്ട് ഹൈനർ പറഞ്ഞു.

രണ്ട് ലോകപ്പിൽ നിന്നായി 14 ഗോളുകളാണ് മുള്ളർ നേടിയത്. 1972 ൽ തന്റെ കരിയറിലെ മികച്ച ഫോമിൽ കളിച്ച താരം രാജ്യത്തിനും ക്ലബ്ബിനുമായി കേവലം 69 മത്സരങ്ങളിൽ നിന്ന് 85 തവണ സ്കോർ ചെയ്തു. നാല് പതിറ്റാണ്ടുകൾക്ക് ശേഷം അർജന്റീനൻ താരം ലയണൽ മെസി 91 ഗോളുകൾ നേടി മുള്ളറിന്റെ റെക്കോർഡ് മറികടന്നു.

Related posts

Leave a Comment