Connect with us
48 birthday
top banner (1)

Kerala

മിച്ചഭൂമി കേസിൽ ജോർജ് എം തോമസിന് തിരിച്ചടി; അഞ്ചേമുക്കാൽ ഏക്കർ ഭൂമി ഒരാഴ്ചക്കുള്ളിൽ വിട്ടുകൊടുക്കണമെന്ന് ഉത്തരവ്

Avatar

Published

on

കോഴിക്കോട്: സിപിഎം നേതാവും തിരുവമ്പാടി മുൻ എംഎൽഎയുമായ ജോർജ് എം തോമസും കുടുംബവും കൈവശം വയ്ച്ചിരിക്കുന്ന മിച്ചഭൂമിഒരാഴ്ചയ്ക്കകം സർക്കാരിലേക്ക് വിട്ടു കൊടുക്കണമെന്ന് ലാൻഡ് ട്രൈബ്യൂണൽ ബോർഡ്. അഞ്ചേമുക്കാൽ ഏക്കർ ഭൂമി സർക്കാരിലേക്ക് വിട്ടു നൽകണമെന്നാണ് ലാൻഡ് ബോർഡ് ഉത്തരവിട്ടിരിക്കുന്നത്. വിട്ടു നൽകാത്ത പക്ഷം തഹസില്‍ദാര്‍ ഭൂമി ഏറ്റെടുക്കണമെന്നും ഉത്തരവിൽ പറയുന്നു.

വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് മുന്‍ എംഎല്‍എ ഉള്‍പ്പെട്ടെ കേസില്‍ ലാന്‍ഡ് ബോര്‍ഡിന്‍റെ വിധി. ജോർജും കുടുംബവും കൈവശം വയ്ക്കുന്ന മിച്ചഭൂമിയുടെ കണക്കുകള്‍ വ്യക്തമാക്കിയും തുടര്‍ നടപടികള്‍ വിശദീകരിച്ചുമാണ് കോഴിക്കോട് ലാന്‍ഡ് ബോര്‍ഡിന്‍റെ ഉത്തരവ്.

Advertisement
inner ad

ജോർജ് എം തോമസിന്‍റെ പിതാവ് മേക്കാട്ടുകുന്നേല്‍ തോമസിന്‍റെ കൈവശം 16.40 ഏക്കര്‍ മിച്ചഭൂമിയുളളതായി കണ്ടെത്തിയ കോഴിക്കോട് ലാന്‍ഡ് ബോര്‍ഡ്, ഈ ഭൂമി സര്‍ക്കാരിലേക്ക് കണ്ടുകെട്ടാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ ഉത്തരവിട്ടതാണ്. എന്നാല്‍, ഉത്തരവ് നടപ്പായില്ല. പിതാവിന്‍റെ മരണശേഷം ഈ ഉത്തരവിനെതിരെ ജോർജ് എം തോമസ് അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചു. അപ്പീലില്‍ തീരുമാനം വരും മുമ്പ് കൈവശമുളള മിച്ചഭൂമിയില്‍ ഒരേക്കര്‍ ജോർജ് എം തോമസ് വില്‍പ്പന നടത്തിയെന്നും പിന്നീടിത് ഭാര്യയുടെ പേരില്‍ തിരികെ വാങ്ങിയതുമായിരുന്നു സമീപകാലത്തെ വിവാദം. ഇതുസംബന്ധിച്ച് ലാന്‍ഡ് ബോര്‍ഡിന് മുമ്പാകെ 2022ലാണ് പരാതി എത്തിയത്. നാട്ടൊരുമ പൗരാവകാശ സമിതി പ്രതിനിധി സെയ്തലവി മുക്കം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡൻറ് സിറാജുദ്ദീന്‍ എന്നിവരായിരുന്നു പരാതിക്കാര്‍.

ഇതേതുടര്‍ന്ന് ലാന്‍ഡ് ബോര്‍ഡ് നടത്തിയ വിശദമായ പരിശോധനയിലാണ് ജോർജ് എം തോമസിന്‍റെയും കുടുംബാഗങ്ങളുടെയും കൈവശമുളള മിച്ചഭൂമിയുടെ കണക്കില്‍ കൃത്യതത വന്നത്. ഉത്തരവ് അനുസരിച്ച് കുമാരനെല്ലൂര്‍, കൊടിയത്തൂര്‍ വില്ലേജുകളിലായി 5.75 ഏക്കര്‍ മിച്ചഭൂമിയാണ് ജോര്‍ജ്ജിന്‍റെയും കുടുംബത്തിന്‍റെ കൈവശം ഉളളത്. ജോർജിന്‍റെ പിതാവിന്‍റെ പേരില്‍ 29.99 ഏക്കര്‍ ഭൂമിയാണ് ഉണ്ടായിരുന്നത് എന്നും. ഇതില്‍ 8.75 ഏക്കര്‍ ഇളവിന് അര്‍ഹതയുളളതായും കുടുംബത്തിന് നിയമപരമായി 14.50 ഏക്കര്‍ ഭൂമി കൈവശം വയ്ക്കാമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. അതേസമയം, ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ജോർജ് എം തോമസ് അറിയിച്ചു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

‘എന്ത് തെമ്മാടിത്തരമാണ് ഇവിടെ നടക്കുന്നത്’ ;പ്രസംഗിക്കുന്നതിനിടെ ബഹളം വെച്ച ഭരണപക്ഷത്തോട് ക്ഷുഭിതനായി വി ഡി സതീശന്‍

Published

on


തിരുവനന്തപുരം: നിയമസഭയില്‍ പ്രസംഗിക്കുന്നതിനിടെ ബഹളം വെച്ച ഭരണപക്ഷത്തോട് ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കലാ രാജുവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ നടത്തിയ പ്രസംഗത്തിലാണ് പ്രതിപക്ഷ നേതാവ് ക്ഷുഭിതനായത്. എന്ത് തെമ്മാടിത്തരമാണ് ഇവിടെ നടക്കുന്നതെന്നും എന്തും ചെയ്യാമെന്നാണോയെന്നും ചോദിച്ച് പ്രകോപിതനായ സതീശന്‍ കൈയിലെ പേപ്പറും വലിച്ചെറിഞ്ഞ് സീറ്റിലിരുന്നു.

കൂത്താട്ടുകുളത്ത് കൗണ്‍സിലറെ തട്ടിക്കൊണ്ടുപോയത് നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയിരുന്നു. അനൂപ് ജേക്കബ് എം.എല്‍.എയാണ് നോട്ടീസ് നല്‍കിയത്. എന്നാല്‍ മുഖ്യമന്ത്രി ഇത് തള്ളി. പിന്നാലെ വിഷയത്തില്‍ പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് കലാ രാജുവിനെ തട്ടിക്കൊണ്ട് പോയ വിഷയത്തില്‍ മുഖ്യമന്ത്രിക്കും മറ്റുള്ളവര്‍ക്കുമെതിരെ കടുത്ത വിമര്‍ശനങ്ങളാണ് സതീശന്‍ സഭയില്‍ നടത്തിയത്.

Advertisement
inner ad

ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ നടത്തിയ സ്ത്രീ സുരക്ഷയെ കുറിച്ചുള്ള പരാമര്‍ശത്തില്‍ മുഖ്യമന്ത്രി ഉറച്ചുനില്‍ക്കുമെന്നാണ് കരുതിയത്. പക്ഷേ അദ്ദേഹം ക്രിനലുകളെ ന്യായീകരിക്കുകയാണ്. മുഖ്യമന്ത്രിയുടെ വാക്കിനും പഴയ ചാക്കിനും ഒരേവിലയാണെന്നാണ് മറുപടിയില്‍ പുറത്തുവന്നത്. കേരളത്തില്‍ എത്രയോ പഞ്ചായത്തുകളില്‍ അങ്ങോട്ടും ഇങ്ങോട്ടും കാലുമാറിയിരിക്കുന്നു. അവരെയൊക്കെ തട്ടിക്കൊണ്ടുപോകുകയാണോ. കാര്‍ ഓടിച്ചത് ഡി.വൈ.എഫ്.ഐ അംഗമാണ്. പുതു തലമുറയെ ഇത്തരം കാര്യങ്ങള്‍ ചെയ്യാനാണോ നിങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത്. ക്രമിനലുകളെ വളര്‍ത്തുകയാണോ. ഇതാണോ നീതിബോധം -വസതീശന്‍ ചോദിച്ചു.

പിന്നാലെ സഭയില്‍ ഭരണപക്ഷം ബഹളം കടുപ്പിച്ചു. ഇതില്‍ പ്രകോപിതനായാണ് എന്ത് തെമ്മാടിത്തരമാണ് ഇവിടെ നടക്കുന്നതെന്നും എന്തും ചെയ്യാമെന്നാണോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചത്. സ്പീക്കര്‍ വിലക്കിയിട്ടും ഭരണപക്ഷ അംഗങ്ങള്‍ വീണ്ടും ബഹളംവെച്ചു. ഇതോടെ പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചു.

Advertisement
inner ad

നമ്മളുടേത് ഒരു സിവിലൈസ്ഡ് സൊസൈറ്റി ആണ്. നീതി നടപ്പാക്കേണ്ട പൊലീസ് ആണ് ഈ വൃത്തികേടിനെ കൂട്ടുനിന്നത്. മുഖ്യമന്ത്രി കിഡ്‌നപ്പിങ്ങിന് കേസെടുത്ത പ്രതികളെ ന്യായീകരിക്കുന്നു.

കേസില്‍ പ്രതികള്‍ സി.പി.എം നേതാക്കള്‍ ആണ്. കലാ രാജുവിനെ വസ്ത്രാക്ഷേപം നടത്തി. മുടിക്ക് കുത്തിപിടിച്ചു. ഇതെല്ലാം വിശ്വല്‍ മീഡിയയില്‍ ഉള്ള കാര്യങ്ങളാണ്. കേരളത്തില്‍ എത്ര പഞ്ചായത്തില്‍ കാലുമാറ്റം ഉണ്ടാകുന്നു, അവരെയെല്ലാം തട്ടിക്കൊണ്ടു പോവുകയാണോ. മുഖ്യമന്ത്രിക്ക് ഇങ്ങനെ സംസാരിക്കാന്‍ പറ്റുന്നതെങ്ങനെയെന്നും സതീശന്‍ ചോദിച്ചു. പിന്നാലെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.

Advertisement
inner ad
Continue Reading

Kannur

അമ്മയെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Published

on

കണ്ണൂർ: മാലൂർ നിട്ടാറമ്പിൽ അമ്മയെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. നിട്ടാറമ്പിലെ നിർമല (62), മകൻ സുമേഷ് (38) എന്നിവരാണു മരിച്ചത്. മരണകാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തിൽ മാലൂർ പോലീസ് സ്ഥലത്തെത്തി പരിശോധനകൾ ആരംഭിച്ചു.

Continue Reading

Kerala

തലശ്ശേരി കലാപം സി.പി.എം ആസൂത്രിതമായി ഉണ്ടാക്കിയതാണെന്ന് കെ എം ഷാജി

Published

on


തലശ്ശേരി: തലശ്ശേരി കലാപം സി.പി.എം ആസൂത്രിതമായി ഉണ്ടാക്കിയതാണെന്ന ഗുരുതര ആരോപണവുമായി മുസ്ലീം ലീഗ് നേതാവ് കെ.എം.ഷാജി.

പള്ളി പൊളിച്ചതിലെ പ്രതി പിണറായി വിജയന്റെ സഹോദരന്‍ കുമാരനാണെന്ന് കെ.എം ഷാജി പറഞ്ഞു. പയ്യന്നൂരിലെ പൊതുയോഗത്തിലാണ് ഷാജിയുടെ വിവാദ പ്രസംഗം.

Advertisement
inner ad

1972ല്‍ സി.പി.ഐ ഇറക്കിയ ഒരു ലഘുലേഖ പരാമര്‍ശിച്ചാണ് ഷാജി സി.പി.എമ്മിനെതിരെ രംഗത്ത് വന്നത്. ‘വിതയത്തില്‍ കമീഷന്‍ വിസ്തരിച്ച നാലാമത്തെ കക്ഷിയുടെ പേര് സി.പി.ഐ എന്നാണ്. സി.പി.ഐയ്ക്ക് പുറമെ എ.ഐ.വെ.എഫിനെയും വിസ്തരിച്ചു. സി.പി.എമ്മാണ് വര്‍ഗീയ കലാപമുണ്ടാക്കിയതെന്നാണ് ഇവര്‍ രണ്ടുപേരും മൊഴി നല്‍കിയിരിക്കുന്നത്. സി.പി.എം ആസൂത്രിതമായി ഉണ്ടാക്കിയതാണ് തലശ്ശേരി കലാപം’-ഷാജി തുറന്നടിച്ചു.

തലശ്ശേരി കലാപത്തില്‍ 33 പള്ളികളാണ് തകര്‍ത്തത്. ആര്‍.എസ്.എസുകാരാണ് ചെയ്തതെന്നാണ് പറഞ്ഞത്. ഇതില്‍ 15 പള്ളികളുടെ കിലോമീറ്റര്‍ ദൂരത്ത് പോലും ഒരു ആര്‍.എസ്.എസുകാരനോ ജനസംഘുകാരനോയില്ല എന്നും വിതയത്തില്‍ കമീഷന്‍ പറയുന്നുണ്ടെന്നും ഷാജി പറഞ്ഞു.

Advertisement
inner ad

‘പിണറായി പാറപ്പുറത്ത് ഒരു പള്ളിയുണ്ടായിരുന്നു. ഈ പള്ളി പൊളിക്കുന്നത് ഡിസംബര്‍ 30നാണ്. രാത്രിയായപ്പോള്‍ പള്ളി പൊളിക്കുന്നത് നിര്‍ത്തി. പിന്നീട് 31ന് പള്ളി പൂര്‍ണമായും പൊളിച്ചെന്ന് പറഞ്ഞത് വിതയത്തില്‍ കമീഷനാണ്. ആ പള്ളി പൊളിച്ചതില്‍ ഒരാളുടെ പേര് സഖാവ് കുമാരന്‍ എന്നാണ്. ഈ കുമാരന്‍ കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ പ്രതീക്ഷയായ സഖാവ് പിണറായി വിജയന്റെ മൂത്ത സഹോദരനാണ്. ഞാനിത് പരസ്യമായി പറഞ്ഞിട്ട് 72 മണിക്കൂറ് കഴിഞ്ഞു. ഞാനെന്തെങ്കിലും പറയുമ്പോള്‍ കേസ് കൊടുക്കുമെന്നെല്ലാം പറഞ്ഞ് പാര്‍ട്ടി സെക്രട്ടറി വരുമല്ലോ. എന്താണ് മിണ്ടാത്തത്. എത്ര വൃത്തികെട്ട രൂപത്തിലാണ് നുണക്കഥകള്‍ മെനയുന്നത്. എന്നിട്ട് പറയുന്നത് യു.കെ കുമാരന്‍ ശ?ഹീദായെന്നാണ്. കലാപവുമായി ബന്ധപ്പെട്ടുള്ള എഫ്.ഐ.ആറില്‍ എവിടെയെങ്കിലും കുമാരന്റെ പേര് കാണിച്ചു തരാന്‍ നിങ്ങള്‍ക്ക് കഴിയുമോ. 31 ന് അവസാനിച്ച കലാപത്തില്‍ മൂന്നാം തിയതി കള്ളുഷാപ്പില്‍ മരിച്ചുകിടക്കുന്നവനെ ശഹീദാക്കാമെന്നാണോ നിങ്ങള്‍ കരുതുന്നത്’- കെ.എം ഷാജി പറഞ്ഞു

Advertisement
inner ad
Continue Reading

Featured