കുനൂർ ഹെലികോപ്റ്റർ അപകടം; അന്ത്യാഞ്ജലി അർപ്പിച്ച് രാജ്യം; പൊതുദർശനം തുടങ്ങി

കൂനൂർ (ഊട്ടി): കൂനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ അന്ത്യാഞ്ജലി അർപ്പിച്ച് രാജ്യം. ഊട്ടി വെല്ലിങ്ടൻ മദ്രാസ് റെജിമെന്റ് സെന്ററിൽ പൊതുദർശനം തുടങ്ങി. തമിഴ്നാട് ഗവർണർ ആർ.എൻ.രവി, മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, മറ്റു സൈനിക ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കുന്നു. സംഭവത്തിൽ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ് രാജ്യസഭയിൽ പ്രസ്താവന ഇപ്പോൾ നടത്തുകയാണ്.ലോക്സഭയിൽ 12.15നും പ്രസ്താവന നടത്തും.

Related posts

Leave a Comment