ഐഎംഎഫ് തലപ്പത്തേക്ക് ഗീത ഗോപിനാഥ്

വാഷിങ്ടന്‍: പ്രമുഖ സാമ്പത്തിക വിദഗ്ധയും മലയാളിയുമായ ഗീത ഗോപിനാഥ് ഐഎംഎഫ് ഡപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ആകും. നിലവില്‍ ഐഎംഎഫ് ചീഫ് ഇക്കോണമിസ്റ്റായ ഗീത അടുത്ത മാസം പുതിയ ചുമതല ഏറ്റെടുക്കും.
ഐഎംഎഫിലെ ആദ്യത്തെ വനിതാ ചീഫ് ഇക്കോണമിസ്റ്റ് കൂടിയാണ് ഗീത ഗോപിനാഥ്. 2018 ഒക്ടോബറില്‍ ആണ് ഗീത ഐഎംഎഫിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു തുടങ്ങിയത്. കോവിഡ് മഹാമാരി, വാക്‌സിനേഷന്‍, കാലാവസ്ഥാ വ്യതിയാനം എന്നിവയുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്ക് ഇവര്‍ നേതൃത്വം നല്‍കിയിട്ടുണ്ട്.പുതിയ പദവിക്ക് ഗീത ഗോപിനാഥ് ഏറെ അനുയോജ്യയാണെന്ന്് ഐഎംഎഫ് മേധാവി ക്രിസ്റ്റലിന ജോര്‍ജീവ പറഞ്ഞു.

Related posts

Leave a Comment