ഗവി കെ എഫ് ഡി സി തൊഴിൽ സമരം സർക്കാർ ഇടപെടണം :റോബിൻ പീറ്റർ

ഗവി :കെ എഫ് ഡി സി ഗവിയിൽ പിരിച്ചു വിട്ട താത്കാലിക തൊഴിലാളികളുടെ സത്യാഗ്രഹ സമരം 14 ദിവസം പിന്നിട്ടു. കോവിഡ് കാലഘട്ടത്തിൽ മുന്നറിയിപ്പ് ഇല്ലാതെ സ്ഥിര നിയമന പട്ടികയിലുള്ളവരെ പിരിച്ചു വിട്ടത് നുറോളം തൊഴിലാളികളുടെ ജീവിതം ദുരിതം പൂർണ്ണമായതിനെ തുടർന്നാണ് തൊഴിലാളികൾ സമരം ആരംഭിച്ചത്… വിവിധ ട്രേഡ് യൂണിയൻ സംയുക്ത മായി നടത്തുന്ന സമരത്തിന്റെ 14 ദിവസ സമരം ഡിസിസി വൈസ് പ്രസിഡന്റ്‌ റോബിൻ പീറ്റർ ഉൽഘാടനം ചെയ്തു…. കോർപറേഷൻ നഷ്ടത്തിലാണ് എന്ന് പറഞ്ഞു താത്കാലിക ജീവനക്കാരെ പിരിച്ചു വിടുമ്പോൾ പത്തിലധികം മാനേജർ പോസ്റ്റിലേക്ക് പുതുതായി നിയമനം നൽകിയിരിക്കുക ആണ് കെ എഫ് ഡി സി.ഇവരുടെ ശമ്പളത്തിനും മറ്റ് അനുകൂല്യങ്ങൾക്കും ആയി ചിലവാകുന്നത് ലക്ഷങ്ങൾ ആണ്.. തൊഴിലാളികളെ ഘട്ടം ഘട്ടം ആയി ഒഴിവാക്കി കെ എഫ് ഡി സി യുടെ പ്രവർത്തനം അവസിപ്പിക്കാനുള്ള ഗൂഡലക്ഷ്യങ്ങൾ ഇതിന്റ പിന്നിൽ ഉള്ളതായി ആരോപണം ഉണ്ട്.ഏലം റീ പ്ലാനുമായി ബന്ധപെട്ട 3 കൊടി രൂപയുടെ പദ്ധതിയിലെ ക്രമക്കേടുകളെ പറ്റി വിജിലൻസ് അന്വഷണം വേണമെന്നും റോബിൻ പിറ്റർ ആവശ്യപ്പെട്ടു. മെച്ചപ്പെട്ട ചികിത്സ സംവിധാനങ്ങളോ ജീവ
സൗകര്യങ്ങളോ ഇല്ലാതെ തുച്ഛമായ ശമ്പളത്തിൽ ജോലിചെയ്യന്ന തൊഴിലാളികളുടെ മേൽ കടുത്ത മനുഷ്യാവകാശ ലംഘനമാണ് ഗവിയിൽ നടക്കുന്നത്.

കോവിഡ് കാലത്ത് ഓൺലൈൻ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തത് കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങാൻ കാരണം ആകുന്നു.

യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ ജോയൽ മാത്യു,
ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ ഷമീർ തടത്തിൽ,കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ രതീഷ് കെ നായർ, , intuc നേതാവ് തങ്കപ്പൻ, സുരേഷ്, citu നേതാവ് കുമാർ,AITUC നേതാവ് രാജ് ദുരൈ തുങ്ങിയവർ പങ്കെടുത്തു..

Related posts

Leave a Comment