Delhi
ഗൗരി ലങ്കേഷ് വധം: നീതി ലഭിക്കാതെ ഏഴു വര്‍ഷങ്ങള്‍
ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട് ഏഴു വര്‍ഷം പിന്നിട്ടിട്ടും എവിടെയുമെത്താതെ കേസിലെ നടപടികള്‍. കാര്യങ്ങള്‍ ഇഴഞ്ഞുനീങ്ങുന്നതിനിടെയാണ് വധക്കേസിന്റെ വിചാരണ വേഗത്തിലാക്കാന്‍ ആഗസ്റ്റ് 20ന് സുപ്രീംകോടതി ബംഗളൂരുവിലെ കോടതിയോട് ഉത്തരവിട്ടത്. സുപ്രീംകോടതിയുടെ ഉത്തരവ് പാലിക്കാന്‍ ഓരോ മാസവും കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും വിചാരണ നടത്തണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യം. ‘ഉത്തരവിന്റെ വെളിച്ചത്തില്‍ നിലവില്‍ കേസ് നടക്കുന്ന പ്രത്യേക കര്‍ണാടക കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈംസ് ആക്ട് കോടതിയില്‍ വിചാരണ വേഗത്തിലാക്കാം. എല്ലാ മാസവും ഒരാഴ്ച തെളിവെടുപ്പ് നടത്തുന്ന പതിവിനുപകരം രണ്ടാഴ്ച വിചാരണ നടത്താമെന്നും’ സ്റ്റേറ്റ് പ്രോസിക്യൂഷന്‍ വൃത്തങ്ങള്‍ പറഞ്ഞു. വിചാരണ പുനരാരംഭിക്കുമ്പോള്‍ കൂടുതല്‍ തവണ വാദം കേള്‍ക്കുന്നതിനായി ട്രയല്‍ കോടതിയെ സമീപിക്കുമെന്ന് കേസ് അന്വേഷിക്കുന്ന കര്‍ണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറിയിച്ചു.
ഹിന്ദുത്വയുടെ കടുത്ത വിമര്‍ശകനായിരുന്ന ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് വ്യാഴാഴ്ചത്തേക്ക് ഏഴ് വര്‍ഷം പൂര്‍ത്തിയായി. 2017 സെപ്തംബര്‍ അഞ്ചിന് രാജരാജേശ്വരി നഗറിലെ വീടിനു മുന്നിലാണ് ഹിന്ദുത്വ ഭീകരര്‍ ഗൗരിയെ വെടിവെച്ചു കൊന്നത്. 2022ലാണ് കേസിലെ വിചാരണ ആരംഭിച്ചത്. 527 സാക്ഷികളില്‍ 137 പേരെ മാത്രമാണ് ഇതുവരെ വിസ്തരിച്ചത്. നിരവധി സാക്ഷികളെ ഒഴിവാക്കി. 150 പേരെ ഒഴിവാക്കാന്‍ സാധ്യതയുണ്ടെന്നും ഇനിയുള്ള വിചാരണയില്‍ 100 സാക്ഷികളെ മാത്രമേ വിസ്തരിക്കാനുള്ളൂവെന്നും കര്‍ണാടകക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സുപ്രീംകോടതിയെ അറിയിച്ചു.
ഹൈകോടതി പാസാക്കിയ കുറ്റകരമായ ഉത്തരവുകളില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല. എന്നിരുന്നാലും, വേഗത്തില്‍ വിചാരണ നടത്തണമെന്നും എല്ലാ കക്ഷികളും വിചാരണ കോടതിയുമായി സഹകരിക്കണമെന്നും നിര്‍ദേശം നല്‍കുന്നതായും ജസ്റ്റിസ് ബേല ത്രിവേദിയും ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മയും അടങ്ങുന്ന സുപ്രീം കോടതി ബെഞ്ച് പറയുകയുണ്ടായി.
2023 ഡിസംബറില്‍ പ്രതിദിന വിചാരണ നടപടികള്‍ക്കായി പ്രത്യേക കോടതി സ്ഥാപിക്കണമെന്ന് കേസ് അന്വേഷിക്കുന്ന എസ്.ഐ.ടി അഭ്യര്‍ത്ഥിച്ചെങ്കിലും അഭ്യര്‍ഥന ഇപ്പോഴും കര്‍ണാടക ഹൈകോടതിയില്‍ കെട്ടിക്കിടക്കുകയാണ്. മുഖ്യ ആസൂത്രകനായ അമോല്‍ കാലെ, രണ്ടാം പ്രതിയും കൊലയാളിയുമായ പരശുറാം വാഗ്മര്‍, മോഹന്‍ നായക് എന്നിവര്‍ ഉള്‍പ്പെടെ 18 പ്രതികളാണ് കേസിലുള്ളത്. തീവ്ര ഹിന്ദുത്വ സംഘടനകളായ സനാതന്‍ സന്‍സ്ത, ശ്രീരാമസേന, ഹിന്ദു ജനജാകൃതി സമിതി, ഹിന്ദു യുവസേന എന്നിവയുടെ പ്രവര്‍ത്തകരാണിവര്‍. പുരോഗമനവാദികളായ പ്രഫ.എം.എം.കല്‍ബുര്‍ഗി, നരേന്ദ്ര ധബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ എന്നിവരുടെ വധക്കേസുകളിലും ഇവരില്‍ പലരും പ്രതികളാണ്.
പ്രോസിക്യൂഷന്‍ ഏറെക്കുറെ കര്‍ശനമായ രീതിയിലാണ് വിചാരണ നടത്തിയതെങ്കിലും വിചാരണ വൈകുന്നത് മുതലെടുത്ത് കേസിലെ നിരവധി പ്രതികള്‍ ഇതിനകം ജാമ്യം നേടി. കൊലപാതകത്തിന് ലോജിസ്റ്റിക് പിന്തുണ നല്‍കിയതിന് അറസ്റ്റിലായ പ്രധാന പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാരും ഗൗരി ലങ്കേഷിന്റെ സഹോദരി കവിത ലങ്കേഷും സമര്‍പ്പിച്ച രണ്ട് വ്യത്യസ്ത ഹരജികള്‍ ആഗസ്റ്റ് 20ന് സുപ്രീം കോടതി തള്ളുകയുണ്ടായി. 2023ല്‍ മോഹന്‍ നായക്കിന് ജാമ്യം അനുവദിച്ചതിനു പിന്നാലെ വിചാരണ വൈകുന്നതിന്റെ പേരില്‍ കര്‍ണാടക ഹൈക്കോടതി മൂന്ന് പ്രതികള്‍ക്ക് കൂടി ജാമ്യം നല്‍കി.
Delhi
ശ്വാസകോശ അണുബാധ സീതാറാം യെച്ചൂരിയുടെ ആരോഗ്യനില അതീവ ഗുരുതരം
ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നെന്ന് പാർട്ടി വാർത്താക്കുറിപ്പ്. വിദഗ്ധ ഡോക്ടർമാരുടെ പ്രത്യേക സംഘം ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നുണ്ടെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അറിയിച്ചു. കഴിഞ്ഞ മാസം 20 നാണ് യെച്ചൂരിയെ ശ്വാസകോശ അണുബാധയെ തുടർന്ന് ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ നാല് ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സയിൽ തുടരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ നേരത്തെ യെച്ചൂരിയെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു.
Delhi
സീതാറാം യെച്ചൂരിയുടെ ആരോഗ്യനില ഗുരുതരമെന്ന് പാര്‍ട്ടി വാര്‍ത്താക്കുറിപ്പ്
ന്യൂഡല്‍ഹി: ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിയുന്ന സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനില ഗുരുതരമെന്ന് പാര്‍ട്ടി വാര്‍ത്താക്കുറിപ്പ്.
യന്ത്ര സഹായത്തോടെയാണ് ശ്വാസമെടുക്കുന്നതെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം നിരീക്ഷിച്ചുവരികയാണെന്നും സി.പി.എം കേന്ദ്ര കമ്മിറ്റി അറിയിച്ചു.
‘സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ന്യൂഡല്‍ഹി എയിംസില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ്. യന്ത്ര സഹായത്തോടെയാണ് അദ്ദേഹം ശ്വാസമെടുക്കുന്നത്. അദ്ദേഹത്തെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം നിരീക്ഷിച്ചുവരികയാണ്’- വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.ആഗസ്റ്റ് 19നാണ് യെച്ചൂരിയെ എയിംസില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.
Delhi
ഡൽഹിയിൽ നിരീക്ഷണത്തിലായിരുന്ന യുവാവിന് എം പോക്സ് സ്ഥിരീകരിച്ചു
ന്യൂഡൽഹി: വിദേശത്തുനിന്ന് എത്തി നിരീക്ഷണത്തിലായിരുന്ന യുവാവിന് എം പോക്സ് സ്ഥിരീകരിച്ചു. എം പോക്സിന്റെ പഴയ വകഭേദമാണ് സ്‌ഥിരീകരിച്ചെന്നു ആരോഗ്യമന്ത്രാലയം . എം.പോക്സ് ബാധിത മേഖലയിൽ നിന്നെത്തിയ യാത്രക്കാരനാണ് രോഗബാധ. ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച ആരോഗ്യ അടിയന്തരാവസ്‌ഥയുടെ ഭാഗമല്ല. 2022ൽ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിന് സമാന കേസെന്നും ആരോഗ്യമന്ത്രാലയം വിശദീകരിച്ചു. രോഗിയുടെ നില തൃപ്തികരമാണെന്നും നിലവിൽ രോഗവ്യാപന ആശങ്കയില്ലെന്നും ആരോഗ്യമന്ത്രാലയം കൂട്ടിച്ചേർത്തു.
-
Featured4 weeks ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Kerala3 months ago
തസ്തിക നിർണയം, അവധി ദിനങ്ങൾ പ്രവർത്തിക്കാൻ ആവശ്യപ്പെടുന്ന സർക്കുലർ സർക്കാർ
പിന്‍വലിക്കുക: കെപിഎസ്ടിഎ -
Featured3 months ago
പ്ലസ് വൺ സീറ്റ് പ്രതിസന്ധി: സംസ്ഥാനത്ത് നാളെ കെഎസ്യു വിദ്യാഭ്യാസ ബന്ദ്
-
News3 weeks ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business4 weeks ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Business2 months ago
ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ വോഡാഫോൺ ഐഡിയയും; മൊബൈൽ റീചാർജ് നിരക്ക് വർധിപ്പിച്ചു
-
News4 weeks ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
-
Ernakulam1 month ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
You must be logged in to post a comment Login