പൂട്ടിയിട്ട വീടിന്റെ ​ഗേറ്റ് മോഷണം പോയി

തിരുവനന്തപുരം : പൂജപ്പുരയിൽ വീടിന്റെ ​ഗേറ്റ് മോഷണം പോയതായി പരാതി. കെആർആർഎ 205 എഫിൽ റംസൂട്ട് ബീവിയുടെ വീട്ടിലെ ​ഗെയ്റ്റാണ് മോഷണം പോയത്. വാട്ടർ ടാങ്കും പൈപ്പുകളും അക്രമികൾ നശിപ്പിച്ചിട്ടുണ്ടെന്ന് വീട്ടുടമ പറയുന്നു. സംഭവത്തിൽ റംസൂട്ട് ബീവി പോലീസിനും മേയർ ആര്യാ രാജേന്ദ്രനും പരാതി നൽകി.സാമൂഹിക വിരുദ്ധരാകാം സംഭവത്തിന് പിന്നിലെന്നാണ് പ്രദേശ വാസികളുടെ സംശയം. ഇതിന് മുൻപും ഇതേ വീടിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. വാഹനമില്ലാതെ ഇത്രയും വലിയ ഗേറ്റ് കൊണ്ടുപോകുക പ്രയാസമാണ്. എന്നാൽ വാഹനത്തിന്റെ ശബ്ദം കേട്ടില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.രാത്രിയാകാം ഗേറ്റ് കടത്തിക്കൊണ്ടു പോയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വീട്ടുടമയുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Related posts

Leave a Comment