മീനടത്തൂര്‍ പ്രകാശ് ഗ്യാസ് ഏജന്‍സിക്കു മുമ്പില്‍ നില്‍പ്പ് സമരം

താനാളൂര്‍: കോവിഡ് മഹാമാരി കാലത്ത് സാധാരണക്കാരായ ജനങ്ങളെ ദുരിതത്തിലാഴ്ത്തി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ പാചകവാതക വില വര്‍ദ്ധനവിനെതിരെ താനാളൂര്‍ പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റി മീനടത്തൂര്‍ പ്രകാശ് ഗ്യാസ് ഏജന്‍സിക്കു മുമ്പില്‍ നില്‍പ്പ് സമരം സംഘടിപ്പിച്ചു.ഡി.സി.സി സെക്രട്ടറി ഒ രാജന്‍ ഉല്‍ഘാടനം ചെയ്തു. പഞ്ചായത്ത് യു ഡി എഫ് ചെയര്‍മാന്‍ പി.എസ് ഹമീദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് യു ഡി എഫ് കണ്‍വീനര്‍ ടി.പി.റസാഖ്, യുഡിഎഫ് നേതാക്കളായ സി.കെ.എം ബാപ്പു ഹാജി, കുഞ്ഞാവ ഹാജി, കള്ളിക്കല്‍ റസാഖ്, ഒ.പി.ഇബ്രാഹിം സംസാരിച്ചു. വി.പി ഗഫൂര്‍, യു നാസര്‍ മാസ്റ്റര്‍ ,പി.അബ്ദുള്‍ കരീം, കൊക്കോടി അലി ഹസ്സന്‍, പി.പി.ബഷീര്‍, ടി.പി.എം മുഹസിന്‍ ബാബു, ടി.കെ.നസീര്‍, പി.അയ്യൂബ്, ജംഷീര്‍ തുറുവായില്‍, വി.കുഞ്ഞു, ടി. സ്വാലിഹ്, കെ.ടി.ഫസലുദ്ധീന്‍, കെ.ടി.സുബൈര്‍, കുഞ്ഞാലു നേതൃത്വം നല്‍കി

Related posts

Leave a Comment