Choonduviral
ഗ്യാസിനും പെട്രൊളിനും സമരം ചെയ്തവർ ഇന്നെവിടെ?: ഷാഫി പറമ്പിൽ
തൊട്ടിൽപാലം: ഗ്യാസ് വില 400 രൂപ ആയിരുന്നപ്പോൾ സമരം ചെയ്തവരെ വില ആയിരമായപ്പോൾ കാണാനില്ലെന്ന് യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. യുപിഎ കാലത്ത് പെട്രോളിന് ലിറ്ററിന് 70 രൂപ ആയിരുന്നത് ഇപ്പോൾ 110 ആയി. 40 രൂപയ്ക്ക് പെട്രോൾ തരാം എന്നു പറഞ്ഞവർ 40 രൂപ വർധിപ്പിച്ച് ജനങ്ങളെ വഞ്ചിച്ചു. അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിൽ വില താഴ്ന്നപ്പോഴും കേന്ദ്ര സർക്കാർ കുറച്ചില്ല.പെട്രോൾ വഴിയുള്ള അധിക നികുതി വേണ്ടെന്ന് വെക്കുന്നതിന് പകരം പെൻഷനു വേണ്ടി എന്നുപറഞ്ഞ് 2 രൂപ അധിക നികുതി ഏർപ്പെടുത്തുകയാണ് സംസ്ഥാന സർക്കാർ ചെയ്തത്. ഇപ്പോൾ പെൻഷൻ കിട്ടിയിട്ട് ഏഴ് മാസമായി. കാർഷിക ഉത്പന്നങ്ങൾക്ക് വിലയില്ല. സംസ്ഥാനത്ത് ആദ്യമായി ശമ്പളം മുടങ്ങുന്ന അവസ്ഥയുണ്ടായി.
ആർ.സി ബുക്ക് പോലും അടിക്കാൻ പണമില്ലാത്ത അവസ്ഥയിൽ സംസ്ഥാനത്തെ എത്തിച്ചു. ഇത്തരത്തിലുള്ള കേന്ദ്ര – സംസ്ഥാന ജനവിരുദ്ധ നയങ്ങൾക്ക് എതിരെയുള്ള വിധിയെഴുത്താവണം തെരഞ്ഞെടുപ്പെടുപ്പെന്ന് ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.മുന്നണി നേതാക്കളായ മുഹമ്മദ് ബംഗ്ലത്ത്, ആവോലം രാധാകൃഷ്ണൻ, സൂപ്പി നരിക്കാട്ടേരി, ജമാൽ കോരങ്കോട്ട്, സന്ധ്യ കരണ്ടോട്, കെ.ടി ജെയിംസ്, എൻ.കെ മൂസ മാസ്റ്റർ, കെ.പി രാജൻ, കെ.സി ബാലകൃഷ്ണൻ, ജാഫർ മാസ്റ്റർ, പി.എം ജോർജ് തുടങ്ങിയവർ സ്ഥാനാർഥിയെ അനുഗമിച്ചു.
Choonduviral
കൊല്ലത്തും ഇടുക്കിയിലും പതിനായിരത്തിനു മുകളില്‍ യുഡിഎഫിന് ലീഡ്
കൊല്ലം: കൊല്ലത്തും ഇടുക്കിയിലും പതിനായിരത്തിനു മുകളില്‍ യുഡിഎഫിന് ലീഡ്. തുടക്കം മുതല്‍ ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ് ലീഡ് നിലനിര്‍ത്തിയപ്പോള്‍ പോസ്റ്റല്‍ ബാലറ്റ് എണ്ണിത്തീര്‍ന്ന ശേഷം കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രന്‍ മുന്നിലെത്തി.
Choonduviral
ആലത്തൂര്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കും : രമ്യ ഹരിദാസ്
പാലക്കാട്: കണക്ക് പ്രവചിക്കാനൊന്നും ഇല്ലെന്നും ആലത്തൂരില്‍ ഉള്ളവര്‍ കോണ്‍ഗ്രസിനൊപ്പമാണെന്നും ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസ്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം അവരോടൊപ്പം ചേര്‍ന്ന് നിന്ന ജനപ്രതിനിധി എന്ന നിലയില്‍ എല്ലാവരുടേയും പിന്തുണയുണ്ടാകുമെന്നും രമ്യ ഹരിദാസ് പറഞ്ഞു.
‘കോഴിക്കോട് എന്നെ സ്‌നേഹിച്ച അതേ പോലെ ഒട്ടും വ്യത്യാസമില്ലാതെ ആലത്തൂരുകാര്‍ ഇരുകരങ്ങളും നീട്ടി ഹൃദയം കൊണ്ട് സ്വീകരിച്ചാണ് 2019ല്‍ തിരഞ്ഞെടുപ്പ് നടത്തിയത്. അവരില്‍ ഒരാളായി കഴിഞ്ഞ അഞ്ച് വര്‍ഷം കൂടെ ചേര്‍ന്നു നിന്നുകൊണ്ട് ഫുള്‍ടൈം എംപിയായിട്ടാണ് വീണ്ടും ജനവിധി തേടുന്നത്. അതിന്റെ വലിയ ഒരു പിന്തുണ ആലത്തൂര്കാര് നല്‍കും എന്ന വലിയ പ്രതീക്ഷയോടുകൂടി നമ്മുടെ ടീം ഇന്ന് കൗണ്ടിങ്ങിന് കയറുകയാണ്. കണക്ക് പ്രവചിക്കാനൊന്നും ഇല്ല. ആലത്തൂരില്‍ ഉള്ളവര്‍ കോണ്‍ഗ്രസിനൊപ്പമാണ്, ഐക്യജനാധ്യപത്യത്തിനൊപ്പമാണ്. അഞ്ച് വര്‍ഷക്കാലം അവരൊടൊപ്പം ചേര്‍ന്ന് നിന്ന ജനപ്രതിനിധി എന്ന നിലയില്‍ എന്റെ അമ്മമാരും സഹോദരിമാരും സഹോദരന്മാരും അനുജത്തിമാരും അനുജന്മാരുേടയും എല്ലാ പിന്തുണയും കൂടെയുണ്ടാകും’, രമ്യ ഹരിദാസ് പറഞ്ഞു.
Choonduviral
കേരളത്തില്‍ ആദ്യ ലീഡ് യുഡിഎഫിന്
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ആദ്യ ലീഡ് യുഡിഎഫിന്. ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ് മുന്നില്‍ വോട്ടെണ്ണല്‍ തുടങ്ങി. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റുകളും (ഇടിപിബി), വീട്ടിലിരുന്ന വോട്ടു ചെയ്തവര്‍ ഉള്‍പ്പെടെ ഉള്ളവരുടെ തപാല്‍ ബാലറ്റുകളും ഇതില്‍ പെടുന്നു. അരമണിക്കൂറിനുള്ളില്‍ വോട്ടിങ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും.
-
Featured3 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Featured3 weeks ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 weeks ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
Education2 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News3 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business3 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Education3 months ago
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ദേവമാതാ കോളേജ്
-
News3 months ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
You must be logged in to post a comment Login