ഡൽഹി കോടതിയിൽ ഗുണ്ടാവിളയാട്ടം; വെടിവെയ്പ്പിൽ 4 മരണം

വടക്കന്‍ ഡല്‍ഹിയിലെ രോഹിണിയിലുള്ള കോടതി സമുച്ചയത്തിനുള്ളില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍. വെടിവെപ്പില്‍ കുപ്രസിദ്ധ ഗുണ്ടാത്തലവൻ ജിതേന്ദര്‍ ഗോഗി ഉൾപ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടു. അഭിഭാഷകരുടെ വേഷത്തിലാണ് അക്രമികള്‍ എത്തിയത്. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നുമാണ് വിവരം.

നിരവധി ക്രിമിനല്‍ കേസുകളില്‍ ഉൾപ്പെട്ടു തിഹാര്‍ ജയിലില്‍ കഴിയുന്ന കുപ്രസിദ്ധ ഗുണ്ടാസംഘം ജിതേന്ദര്‍ ഗോഗിയെ കോടതിയില്‍ ഹാജരാക്കുമ്പോൾ എതിരാളി സംഘത്തിലെ അംഗങ്ങള്‍ അഭിഭാഷകരുടെ വേഷം ധരിച്ച്‌ കോടതിയില്‍ പ്രവേശിക്കുകയും വെടിയുതിര്‍ക്കുകയുമായിരുന്നു.

Related posts

Leave a Comment