മയക്കുമരുന്ന് നല്‍കി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു

ലക്‌നൗ: ഉത്തർപ്രദേശിൽ മയക്കുമരുന്ന് നൽകി യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ഹോട്ടലിൽ വച്ചായിരുന്നു സംഭവം. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും ജിം ഉടമ അടക്കം രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.മീററ്റ് ജില്ലയിൽ റോത്ത മേഖലയിലാണ് സംഭവം. മൂന്നാമത്തെ പ്രതിക്ക് വേണ്ടിയുള്ള തെരച്ചിൽ പുരോ​ഗമിക്കുകയാണ്.ജിം ഉടമയുടെ അച്ഛനാണ് ഹോട്ടൽ നടത്തുന്നത്. ഹോട്ടലിന്റെ ഒന്നാമത്തെ നിലയിലാണ് ഉജ്ജ്വലിന്റെ ജിം പ്രവർത്തിക്കുന്നത്.വെള്ളിയാഴ്ച വൈകീട്ട് പ്രതികൾ മൂന്ന് പേർ ചേർന്ന് ഒരു യുവതിയെ ഹോട്ടലിലേക്ക് വിളിച്ചു കൊണ്ടുവന്നു. ഹോട്ടലിൽ യുവതിക്ക് കുടിക്കാൻ കൊടുത്ത ശീതള പാനീയത്തിലാണ് മയക്കുമരുന്ന് കലർത്തി നൽകിയതെന്ന് പൊലീസ് പറയുന്നു.തുടർന്ന് പീഡനത്തിന് ഇരയാക്കുകയായിരുന്നു. ബോധം തിരിച്ചുകിട്ടിയ യുവതി സംഭവത്തെ കുറിച്ച്‌ ബന്ധുക്കളെ വിളിച്ചറിയിച്ചതോടെയാണ് പൊലീസ് വിവരം അറിയുന്നത്.

Related posts

Leave a Comment