ഓടിക്കൊണ്ടിരിക്കുന്ന കാറിൽ വച്ച് യുവതിയെ പീഡിപ്പിച്ചു

ഡൽഹി : ഓടിക്കൊണ്ടിരുന്ന കാറിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ആഗസ്റ്റ് 16നാണ് സംഭവം നടന്നത്. ഡൽഹി ശാസ്ത്രി പാർക്കിലാണ് സംഭവം. യുവതിയുടെ പരാതിയിൽ രണ്ട് പേരെ പൊലീസ് ഇതിനോടകം അറസ്റ്റ് ചെയ്തു.സി.സി.ടി.വി കാമറ പരിശോധിച്ച പൊലീസിന് കാറിൻറെ നമ്പർ ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രോഹിത്, നിഥിൻ എന്നീ രണ്ട് പേരെ പൊലീസ് പിടിയിലായത്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

Related posts

Leave a Comment