ആലപ്പുഴയിൽ ​ഗൂണ്ടാസം‌ഘങ്ങൾ ഏറ്റുമുട്ടി, ഒരാൾക്കു വെട്ടേറ്റു, സംഭവം നിരോധനാജ്ഞ നിലനിൽക്കുമ്പോൾ

ആലപ്പുഴ: നിരോധനാജ്ഞ നിലനിൽക്കുന്ന ആലപ്പുഴയിൽ ഗുണ്ടാ ആക്രമണം. ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്. ഒരാൾക്കു വെട്ടേറ്റു. സംഭവത്തിൽ രാഷ്‌ട്രീയമില്ലെന്നു പൊലീസ്. പക്ഷേ, മുതിർന്ന ഉദ്യോ​ഗസ്ഥരടക്കം വൻ പൊലീസ് സാന്നിധ്യമുള്ള ആലപ്പുഴയിൽ രാത്രി ഉണ്ടായ സംഘട്ടനത്തിൽ പൊലീസ് അസ്വസ്ഥമാണ്.
ആര്യാട് സ്വദേശി വിമലിനാണു വെട്ടേറ്റത്. സംഭവത്തിനു പിന്നിൽ ഗുണ്ടാ നേതാവ് ടെമ്പർ ബിനുവെന്ന് പൊലീസ് പറയുന്നു. വ്യക്തിവിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് നി​ഗമനം. കഴിഞ്ഞ ദിവസമാണ് 12 മണിക്കൂറിനിടെ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങൾ ആലപ്പുഴയിൽ നടന്നത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനും ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടത്. എസ്ഡിപിഐ നേതാവിന്റെ കൊലപാതകത്തിനു പിന്നാലെ സംഘർഷമുണ്ടാകാനുള്ള സാധ്യത തിരിച്ചറിയുന്നതിൽ പൊലീസ് പരാജയപ്പെട്ടെന്ന വിമർശനം ശക്തമാണ്. അതിനിടെയാണ് പോലീസിനു നാണക്കേടായി ഇന്നലെ രാത്രി വീണ്ടും അക്രമമുണ്ടായത്.

Related posts

Leave a Comment