Featured
ഗണേഷ് കുമാർ കണ്ണുരുട്ടി; തീരുമാനം പിൻവലിച്ച് സർക്കാർ
തിരുവനന്തപുരം: മുന്നോക്ക സമുദായ വികസന കോര്‍പറേഷന്‍ ചെയര്‍മാനെ മാറ്റിയ ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു. കെ ജി പ്രജിത്തിനെ മാറ്റിയ തീരുമാനമാണ് മരവിപ്പിച്ചത്. കെബി ഗണേഷ്കുമാറിന്‍റെ എതിർപ്പിനെ തുടർന്നാണ് തീരുമാനം മാറ്റിയത്. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് നടപടി. പുതിയ ഉത്തരവ് ഉടൻ പുറത്തിറക്കും.
എം രാജ ഗോപാലൻ നായരെ ചെയർമാനാക്കിയാണ് ഭരണസമിതി സർക്കാർ പുനസംഘടിപ്പിച്ചത്. കേരള കോൺഗ്രസ് ബി സംസ്ഥാന ജനറൽ സെക്രട്ടറി ആണ് പ്രേംജിത്. ആർ.ബാലകൃഷ്ണ പിള്ളയുടെ മരണത്തെ തുടർന്നായിരുന്നു പാർട്ടി നോമിനിയായി പ്രേംജിത്തിനെ നിയമിച്ചത്. പാർട്ടിയോട് ആലോചിക്കാതെ പ്രതിനിധിയെ മാറ്റിയതിൽ കേരള കോൺഗ്രസ് ബി ക്ക് അതൃപ്‌തിയുണ്ട്. ഇടതുമുന്നണി കണ്‍വീനര്‍ക്ക് കെബി ഗണേഷ്കുമാര്‍ കത്ത് നല്‍കിയിരുന്നു. മുന്നണി മര്യാദ പാലിക്കാതെയുള്ള തീരുമാനം പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇടപെട്ടത്
Featured
കർഷക പ്രതിഷേധം; ‘ഡൽഹി ചലോ മാർച്ചി’ന് ഇന്ന് തുടക്കം
ന്യൂഡൽഹി: പഞ്ചാബിലെ ശംഭു അതിർത്തിയിൽ നിന്നും ഉച്ചയ്ക്ക് ഒരു മണിയോടെ ഡൽഹിയിലേക്ക് കാൽനട മാർച്ച് നടത്താനൊരുങ്ങി കർഷകർ. കർഷകരുടെ കടങ്ങൾ എഴുതി തള്ളുക, മിനിമം താങ്ങുവില ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുമായാണ് കർഷകർ മാർച്ച നടത്തുന്നത്. എന്നാൽ കർഷകരുടെ മാർച്ചിന് ഹരിയാന സർക്കാർ അനുമതി നൽകിയിട്ടില്ല. എന്നാൽ കർഷകരുടെ റാലിയോട് അനുബന്ധിച്ച് ഹാരിയാന അംബാലയിൽ ബിഎൻഎസ് 163 പ്രഖ്യാപിക്കുകയും പഞ്ചാബ് ഹരിയാന അതിർത്തിയിൽ ബാരിക്കേഡ് സ്ഥാപിക്കുകയും അർദ്ധ സൈനിക വിഭാഗത്തെ വിന്യസിക്കുകയും ചെയ്തു. കർഷക മാർച്ചുമായി മുന്നോട്ടു പോകുമെന്നും പിന്മാറില്ലെന്നുമാണ് കർഷകരുടെ നിലപാട്. സ്ഥലത്ത് അതീവ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
Featured
ബലാത്സംഗക്കേസ് പ്രതി വിചാരണ ദിവസം ജീവനൊടുക്കി
ഭാര്യാ സഹോദരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി വിചാരണ ദിവസം ജീവനൊടുക്കി. ചേർത്തല കടക്കരപ്പള്ളി നികർത്തിൽ രതീഷ് (41)ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്. 2021ൽ ഭാര്യാ സഹോദരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ വീട്ടിൽ തന്നെയാണ് രതീഷും തൂങ്ങിമരിച്ചത്. കേസിന്റെ വിചാരണ ഡിസംബർ 3ന് നിശ്ചയിച്ചിരുന്നെങ്കിലും രതീഷ് ഹാജരായിരുന്നില്ല. പ്രതിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ പൊലീസ് എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്.
Ernakulam
നവീൻ ബാബുവിൻ്റെ മരണം:സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
കൊച്ചി: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
കേസ് ഡയറി ഹാജരാക്കാനും അന്വേഷണ പുരോഗതി റിപ്പോർട് സമർപ്പിക്കാനും സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമിന്‍റെ അന്വേഷണം ശരിയായ ദിശയിലാണെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സംസ്ഥാന സർക്കാർ അറിയിക്കും.
കൊലപാതകമെന്ന കുടുംബത്തിന്‍റെ സംശയം കൂടി പരിശോധിക്കാമെന്നാണ് പ്രോസിക്യൂഷൻ നിലപാട്.
-
Kerala5 days ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News3 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured1 month ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala1 month ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News3 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Education3 months ago
ഗേറ്റ് 2025 രജിസ്ട്രേഷൻ ആരംഭിച്ചു
-
Education3 months ago
ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കം; യുപി വിഭാഗത്തിന് നാളെ മുതല്‍
You must be logged in to post a comment Login