ഗാന്ധിസ്മൃതി യാത്രക്കുനേരെ എസ് എഫ് ഐ അക്രമം ; ഗാന്ധിദർശൻ യുവജനസമിതി തൃശൂർ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ കഴിഞ്ഞ ദിവസം ഗാന്ധിദർശൻ സമിതിയുടെ സംസ്ഥാന അധ്യക്ഷൻ ശ്രീ വി സി കബീർ മാസ്റ്ററുടെയും സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തിൽ ഗാന്ധി സ്മരണകൾ ഏറെ ഉള്ള യൂണിവേഴ്സിറ്റി കാമ്പസിൽ ഗാന്ധി സന്ദർശിച്ച ഇടവും വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് കാമ്പസിന്റെ അകത്തളങ്ങളിൽ പുഷ്പാർച്ചന നടത്താൻ വേണ്ടി കോളേജ് പ്രിൻസിപ്പലിന്റെ അനുമതിയോടു കൂടി കാമ്പസിനകത്ത് പ്രവേശിക്കാൻ ശ്രമിച്ചപ്പോൾ ഒരു സംഘം എസ് എഫ് ഐ ഗുണ്ടകൾ കബീർ മാസ്റ്റർ ഉൾപ്പെടെ ഉള്ളവരെ തള്ളി ഇടുകയും മർദ്ദിക്കുകയും ഗാന്ധി ഛായാചിത്രം നശിപ്പിക്കുകയും ചെയ്തു. ഇത് കണ്ട് നിന്ന പോലിസ് നിഷ്ക്രിയരായി നിൽക്കുകയും അക്രമികൾക്ക് ഒത്താശ ചെയ്തു കൊടുത്തതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്നതിൻ്റെ ഭാഗമായി ഗാന്ധിദർശൻ യുവജനസമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ്സ് ഗുരുവായൂർ ഗാന്ധി സ്മൃതി മണ്ഡപത്തിന് മുമ്പിൽ സംഘടിപ്പിച്ചു. യുവജനസമിതി ജില്ലാ പ്രസിഡന്റ് ബബിൻ റ്റി അന്തിക്കാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡിസിസി ജനറൽ സെക്രട്ടറി ശ്രീ പി. യദീദ്രദാസ് പ്രതിഷേധസദസ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. മുഖ്യാതിഥികളായി നഗരസഭ കൗൺസിലർ സി എസ് സൂരജ് , യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് നവനീത്, സെക്രട്ടറിമാരായ മിഥുൻ മോഹൻ , വിനീത് വിജയൻ , ഗാന്ധിദർശൻ യുവജനസമിതി അംഗങ്ങളായ അനൂപ്, അനീഷ്, പ്രവീൺ തുടങ്ങിയവർ നേതൃത്വം നൽകി.

Related posts

Leave a Comment