ഗാന്ധിദർശൻ യുവജനസമിതി കരുതൽജ്വാല ക്യാമ്പയിന് തുടക്കമായി

തിരുവനന്തപുരം : 1000 നിർധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകുന്നതിനായി തിരുവനന്തപുരം സെൻട്രൽ നിയോജകമണ്ഡലം കമ്മിറ്റി രൂപംനൽകിയ *കരുതൽജ്വാല* എന്ന ക്യാമ്പയിനിന്റെ നിയോജകമണ്ഡലംതല ഉദ്ഘാടനം കടൽക്ഷോഭ ദുരിതാശ്വാസ ക്യാമ്പായവലിയ തുറ UP സ്കൂളിലെ അഭയാർത്ഥികളായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ സമ്മാനിച്ചു.
നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീ. ഷോജൻ ഡേവിഡ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗാന്ധിദർശൻ യുവജനസമിതി സംസ്ഥാന പ്രസിഡന്റ് അഡ്വ. അഭിജിത്ത് എസ് കെ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് സിനോജ് ലീല മുഖ്യാതിഥിയായി പങ്കെടുത്തു.സംസ്ഥാന നിർവാഹകസമിതി അംഗം എം എസ് അഭിജിത്ത്, നിയോജകമണ്ഡലം ഭാരവാഹികളായ അനുജ ജയിംസ്, മിഥിൻ യു , ഷാൻഹാജ, വിഷ്ണു നെടുവേലി എന്നിവർ പങ്കെടുത്തു.

Related posts

Leave a Comment