ഗാന്ധി സ്മൃതി സംഗമം സംഘടിപ്പിച്ചു

മുവാറ്റുപുഴ: വാളകം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനാഘോഷം സംഘടിപ്പിച്ചു. പുഷ്പാർച്ചനയും, ഗാന്ധി സ്മൃതി സംഗമവും, വൃക്ഷത്തൈ വിതരണവും നടത്തി.

മാനവ സംസ്കൃതി ജില്ലാ സെക്രട്ടറി ടി.ആർ ഷാജു ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് കെ.ഒ. ജോർജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത്‌ പ്രസിഡന്റ് ജോളിമോൻ ചുണ്ടയിൽ, കെ എം മാത്തുകുട്ടി, വി.വി. ജോസ്, സാബു പി വാഴയിൽ, രജിതാ സുധാകരൻ, കെ.പി. എബ്രഹാം, സി വി ജോയി, വി.വി. ഐസക്, എബി പൊങ്ങണത്തിൽ, ജിജോ പാപ്പാലിൽ, സന്തോഷ് പഞ്ചക്കാട്ട്, എവിൻ എൽദോസ് തുടങ്ങിയവർ സംസാരിച്ചു.

Related posts

Leave a Comment