ലക്ഷദ്വീപിൽ ചേരിതിരിഞ്ഞ് ​ഗാന്ധിജയന്തി ആഘോഷം

കൊച്ചി: ലക്ഷദ്വീപില്‍ നാളെ എസ്.എല്‍.എഫിന്റെ നേതൃത്വത്തിലും ഭരണകൂടത്തിന്റെ നേതൃത്വത്തിലും ഗാന്ധിജയന്തി ആഘോഷിക്കും. ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് എസ്.എല്‍.എഫിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ ആഘോഷങ്ങള്‍ നടത്തുന്നത്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ നടത്തുന്ന ഗാന്ധിജയന്തി ആഘോഷങ്ങള്‍ വൈകിട്ട് 5.30ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്യും. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ നാളെ രാവിലെ ദ്വീപില്‍ എത്തും. പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടി അതത് വില്ലേജ് ദ്വീപ് പഞ്ചായത്തുകളില്‍ പഞ്ചായത്ത് ചെയ‌ര്‍പേഴ്സണ്‍മാര്‍ ഉദ്ഘാടനം ചെയ്യും. ഭരണകൂടത്തിന്റെ പരിപാടി നടക്കുന്ന സമയത്ത് എസ്.എല്‍.എഫിന്റെ ആഘോഷങ്ങള്‍ നടത്തില്ലെന്ന് എസ്.എല്‍.എഫ് അറിയിച്ചു. പഞ്ചായത്ത് ചെര്‍പേഴ്സണ്‍മാ‌ര്‍ക്ക് ഭരണകൂടത്തിന്റെ പരിപാടിയില്‍ പങ്കെടുക്കേണ്ടതിനാലാണിത്.

Related posts

Leave a Comment