152 മത് ഗാന്ധിജയന്തി ദിനം അജ്മാനിലും ആഘോഷിച്ചു

അജ്‌മാൻ: അജ്‌മാൻ ഇൻകാസ് സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 152മത് മഹാത്മാഗാന്ധി ജന്മവാർഷികം ആഘോഷിച്ചു. യോഗത്തിൽ അജ്‌മാൻ സ്റ്റേറ്റ് കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് സി.കെ ശ്രീകുമാർ നമ്പ്യാർ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് ടി.എ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗാന്ധിജിയുടെ സ്മരണകൾ യോഗത്തിൽ പ്രതിപാദിച്ചു. 14 ജില്ലാ കമ്മിറ്റി ഭാരവാഹികളും ആശംസാപ്രസംഗം നടത്തി. വൈസ് പ്രസിഡന്റ് N.K സജീവൻ സ്വാഗതവും, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ബിജു നന്ദിയും പറഞ്ഞു.

Related posts

Leave a Comment