ഗാന്ധിജയന്തി; വിപുലമായ പരിപാടികളുമായി മാറാടി കോൺഗ്രസ് മണ്ഡലം കമ്മിറ്റി

മുവാറ്റുപുഴ : മഹാത്മാ ഗാന്ധിയുടെ 153 മത് ജയന്തി മാറാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി വിപുലമായ പരിപാടികൾ സംഘടിപ്പിച്ചുകൊണ്ടു മാതൃകയാകുന്നു. സെപ്റ്റംബർ 30 ,ഒക്ടോബർ 1,2 തീയതികളിലായി 3 ദിവസത്തെ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ 30 ന് സ്കൂൾ, കോളേജ്, യൂത്ത് എന്നിങ്ങനെ 3 കാറ്റഗറിയിലായി മത്സരങ്ങൾ നടക്കും. ഉപന്ന്യാസമത്സരം ,ക്വിസ് മത്സരം ,ഗാന്ധിജിയുടെ ചിത്രം വര മത്സരം ,പ്രസംഗ മത്സരം ,മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും സമ്മാനങ്ങൾ നൽകുന്നതോടൊപ്പം വിജയികൾക്ക് പ്രത്യേക സമ്മാനങ്ങളും നൽകും.

ഒക്ടോബർ 1 ന് രാവിലെ പത്തിന് ഗാന്ധിജിയുടെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട സുപ്രധാന സംഭവങ്ങളുടെ ചിത്ര പ്രദർശനം ,വീഡിയോ പ്രദർശനം എന്നിവയും അനുസ്മരണ സമ്മേളനവും നടക്കും സമ്മേളനം മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉത്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് സാബു ജോൺ അധ്യക്ഷത വഹിക്കും. യോഗത്തിൽ ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന് സ്വീകരണം നൽകും. അഡ്വ ഡീൻ കുര്യാക്കോസ് എം പി ,ഡോ മാത്യു കുഴൽനാടാൻ എംഎൽഎ ,ജോസഫ് വാഴക്കൻ മുൻ എംഎൽഎ എന്നിവർ പങ്കെടുക്കും.

‘ഗാന്ധിയാണ് മാർഗം’ എന്ന വിഷയത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടം സെമിനാർ നയിക്കും. യോഗത്തിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിക്കും. കോവിഡ് വാക്സിനേഷനിൽ സംസ്ഥാനത്തു ആദ്യമായി 100 ശതമാനം പൂർത്തീകരിച്ച മാറാടി പഞ്ചായത്ത് ഭരണ സമിതിയെയും മെഡിക്കൽ ഓഫിസർ ഡോ അമർലാൽ നെയും ആദരിക്കും. നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിനുള്ള സംസ്ഥാന സർക്കാർ അവാർഡ് നേടിയ മാറാടി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിനെയും പ്രോഗ്രാം ഓഫീസർ സമീർ സിദ്ധിഖിയേയും ആദരിക്കും.
ഒക്ടോബർ 2 ന് ഗാന്ധിജിയുടെ 153 മത് ജയന്തി ഓർമിക്കാൻ മണ്ഡലത്തിൽ 153 വൃക്ഷത്തൈകൾ നട്ടുകൊണ്ടു ഈ വർഷത്തെ ഗാന്ധിജയന്തി ആഘോഷം അവസാനിക്കും.

ഇതിനോടകം മാതൃകപരമായി പ്രവർത്തനങ്ങളുമായി വളരെ പ്രശംസ പിടിച്ചു പറ്റിയ മണ്ഡലം ആണ് മാറാടി മണ്ഡലം കമ്മിറ്റി. കേരളത്തിലെ തന്നെ ഏറ്റവും വലിയ മണ്ഡലം കമ്മിറ്റി ഓഫീസ് നിർമ്മിച്ചത് മാറാടി യിലാണ്. 1 കോടി രൂപ ചെലവിൽ 6000 ചതുരശ്ര അടി വിസ്തീർണത്തിൽ 4 നിലകളിലായിട്ടാണ് കെട്ടിടം ഉള്ളത്.കോവിഡ് പ്രതിരോധ രംഗത്ത് മാതൃകാപരമായ പ്രവർത്തനം നടത്തി ,രോഗികൾക്കായി 5 വാഹനങ്ങൾ ക്രമീകരിച്ചു 40 പേരടങ്ങുന്ന സന്നദ്ധ സേന ഉണ്ടാക്കി രോഗികൾക്ക് വേണ്ട ഭക്ഷണം ആശുപത്രി സംവിധാനം കൂടാതെ ഒന്നര ലക്ഷം രൂപയുടെ മരുന്നുകൾ പാവപ്പെട്ടവർക്ക് എത്തിച്ചു നൽകി. 9 മൃതദേഹം അടക്കം ചെയ്തതത് ഈ സന്നദ്ധ സേനയാണ്. കോവിഡിന്റെ ഒന്നാം വ്യാപനത്തിൽ 28 സ്മാർട്ട് ടി വി കൾ വിദ്യാർത്ഥി കൾക്കു നൽകി ,രണ്ടാം വ്യാപനത്തിൽ 32 സ്മാർട്ട് ഫോണുകൾ പാവപ്പെട്ട വിദ്യാർത്ഥി കൾക്കു നൽകി ഇതിന് പണം ഇല്ലാതെ വന്നപ്പോൾ 5 ദിവസത്തെ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു 5 ദിവസം കൊണ്ട് 5000 ബിരിയാണി വിറ്റു കിട്ടിയ തുക കൊണ്ടാണ് സ്മാർട്ട് ഫോൺ വാങ്ങി നൽകിയത്,

കോവിഡ് കാലത്ത് കണ്ടയിന്റിമെന്റ് സോണിലെ 400 ഓളം ഭക്ഷ്യ കിറ്റ് നൽകിയും കോവിഡ് രോഗികൾക്ക് പാലും മുട്ടയും നൽകിയും , ചരക്ക് നീക്കം നടത്തുന്ന ലോറി ജീവനക്കാർക്ക് ഭക്ഷണം നൽകിയും വ്യത്യസ്ത നിറഞ്ഞ പ്രവർത്തനം ആണ് മാറാടി യിലെ കോൺഗ്രസ് പ്രവർത്തകർ നടത്തുന്നത് ,പഞ്ചായത്തിൽ 13 ൽ 9 സീറ്റുമായി ഭരണം നടത്തുന്നത് കോണ്ഗ്രസ് ആണ് കൂടാതെ കഴിഞ്ഞ യു ഡി ഫ്‌ സർക്കാരിന്റെ കാലത്ത് തുടങ്ങിയ അഗ്രികൾച്ചറൽ കോ ഓപ്പറേറ്റിവ് ബാങ്ക് സംസ്ഥാനത്തെ ഏറ്റവും നല്ല ബാങ്കുകളിൽ ഒന്നാണ് ചുരുങ്ങിയ കാലം കൊണ്ട് 25 കോടി നിക്ഷേപവും 18 കോടി വായ്പയുമായി മുന്നിട്ട് നിൽക്കുന്നു ,

Related posts

Leave a Comment