ഗാന്ധി സഹനത്തിന്റെയും സമാധാനത്തിന്റെയും അഹിംസയുടെയും വഴികാട്ടി : സി.ആർ മഹേഷ് എം.എൽ.എ

സഹനത്തിന്റെയും സമാധാനത്തിന്റെയും അഹിംസയുടെയും വഴികാട്ടിയായിരുന്നു ഗാന്ധിയെന്ന് സി. ആർ മഹേഷ്‌ എം.എൽ.എ. മഹാത്മാഗാന്ധി യുടെ 152ആം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഗാന്ധി ദർശൻ യുവജനസമിതി കരുനാഗപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ ഗാന്ധി സ്‌മൃതിയും പുഷ്പാർച്ചനയും ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് ഇന്ദ്രജിത്ത് ആർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അമീൻ കരുനാഗപ്പള്ളി ,സാജിത് തിരുവാലിൽ, താഹിർ, അൽ അമീൻ, നിഷാദ്, ഗംഗ, ആഷിക്, അജ്മൽ,മുകേഷ്,സുഹൈൽ തുടങ്ങിയവർ പ്രസംഗിച്ചു

Related posts

Leave a Comment