ഗാന്ധി ദർശൻ യുവജന സമിതി ജഴ്‌സി പ്രകാശനം ചെയ്തു

കോഴിക്കോട്: ഗാന്ധി ദർശൻ യുവജനസമിതി കോഴിക്കോട് ജില്ലാ കമ്മിറ്റി സന്നദ്ധസേവനത്തിലേർപ്പെടുന്ന യുവജന സമിതി പ്രവർത്തകർക്ക് വേണ്ടി തയ്യാറാക്കിയ ജഴ്‌സിയുടെ പ്രകാശന കർമ്മം എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി യുവജന സമിതി കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ ഫിലിപ്പ് ജോൺ മാത്യുവിന് ജഴ്‌സി നൽകിക്കൊണ്ട് നിർവഹിച്ചു.സേവനമാണ് കോൺഗ്രസ് വിചാരധാരയുടെ കേന്ദ്ര ആശയമെന്നും,പകർച്ചവ്യാധികളും പ്രകൃതി ദുരന്തങ്ങളും തുടർകഥയാവുന്ന ഈ കാലത്ത് കോൺഗ്രസിലെ യുവാക്കൾക്ക് സന്നദ്ധ പ്രവർത്തന മേഖലയിൽ വലിയ പങ്ക് വഹിക്കാനുണ്ടെന്നും കെ.സി വേണുഗോപാൽ എം.പി പറഞ്ഞു.

ഗാന്ധി ദർശൻ യുവജന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ്‌ സിറാജ് പയ്യടിമീത്തൽ അധ്യക്ഷത വഹിച്ചു. കെപിസിസി വർക്കിംഗ്‌ പ്രസിഡന്റ്‌ അഡ്വ. ടി. സിദ്ധിഖ് എം എൽ എ, കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പി എം നിയാസ്, യൂത്ത് കോൺഗ്രസ്‌ ദേശിയ സെക്രട്ടറി വിദ്യ ബാലകൃഷ്ണൻ, ഗാന്ധി ദർശൻ യുവജന സമിതി ഭാരവാഹികളായ റിനേഷ് ബാൽ, അഖിൽ ദാസ് പന്തീരാങ്കാവ്, മിഥുൻ ഓമശേരി, റിയാസ് അടിവാരം, സഹീർ പാഴൂർ, തുടങ്ങിയവർ പങ്കെടുത്തു.

Related posts

Leave a Comment