ഗെയിമിംഗ് പ്ലാറ്റ്‌ഫോം സൂപ്പി സീരീസ് ബി ഫണ്ടിംഗ് അവസാനിപ്പിക്കുന്നു

കൊച്ചി: ഇന്ത്യയിലെ ഓണ്‍ലൈന്‍ നൈപുണ്യ അധിഷ്ഠിത ഗെയിമിംഗ് വ്യവസായത്തിലെ മുന്‍നിര നൂതന ആവിഷ്‌കാരികളായ സൂപ്പി, സീരീസ് ബി ഫണ്ടിംഗ് റൗണ്ടില്‍ 500 മില്യണ്‍ ഡോളറിന്റെ പ്രീമണി വാല്യുവേഷനില്‍ 30 മില്യണ്‍ ഡോളര്‍ സമാഹരിച്ചതായി പ്രഖ്യാപിച്ചു. സിലിക്കണ്‍ വാലി ആസ്ഥാനമായുള്ള വെസ്റ്റ് ക്യാപ് ഗ്രൂപ്പും ടോമാല്‍സ് ബേ ക്യാപിറ്റലും ചേര്‍ന്നാണ് ഈ റൗണ്ട് ഫണ്ടിംഗിന് നേതൃത്വം നല്‍കിയത്. മാട്രിക്‌സ് പാര്‍ട്‌ണേഴ്‌സ് ഇന്ത്യയും ഓറിയോസ് വെഞ്ച്വര്‍ പാര്‍ട്‌ണേഴ്‌സും ഇതില്‍ പങ്കെടുക്കുകയുണ്ടായി.
100 ദശലക്ഷം ഡോളര്‍ മൂല്യിന്റെ സീരീസ് എ റൗണ്ട് കഴിഞ്ഞ് 6 മാസത്തിനുള്ളിലാണ് ഈ റൗണ്ട് വരുന്നത്. കമ്പനിയുടെ മൂല്യത്തില്‍ 5 മടങ്ങ് വര്‍ദ്ധനവാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. ഇപ്പോള്‍ മൊത്തം 49 മില്യണ്‍ ഡോളറിന്റെ ഫണ്ട് സമാഹരിച്ചതോടെ, വ്യവസായത്തിലെ ഏറ്റവും മികച്ചവരായ വെസ്റ്റ്ക്യാപ് ഗ്രൂപ്പ്, മാട്രിക്‌സ് പാര്‍ട്‌ണേഴ്‌സ് ഇന്ത്യ, സ്‌മൈല്‍ ഗ്രൂപ്പ്, ഓറിയോസ് പാര്‍ട്‌ണേഴ്‌സ് എന്നിവരുടെ ശക്തമായ പിന്തുണയാണ് സൂപ്പിക്ക് ഉള്ളത്. കമ്പനിക്ക് നിലവിലുള്ള 10 ദശലക്ഷത്തിലധികം ഉപയോക്താക്കളുടെ അടിത്തറ

Related posts

Leave a Comment