Connect with us
48 birthday
top banner (1)

Sports

ഗംഭീര്‍ പ്രശ്‌നക്കാരന്‍: വാക്‌പോരില്‍ വിശദീകരണവുമായി ശ്രീശാന്ത്

Avatar

Published

on


ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റിലെ എലിമിനേറ്റര്‍ പോരാട്ടത്തിലായിരുന്നു മലയാളി താരം എസ്. ശ്രീശാന്തും ഗൗതം ഗംഭീറും തമ്മില്‍ വാക് പോരുണ്ടായത്. ഗുജറാത്ത് ജയന്റ്‌സും ഇന്ത്യ ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സംഭവം. ഗുജറാത്ത് താരമായ ശ്രീശാന്ത് ഇന്ത്യാ കാപിറ്റല്‍സ് നായകനായ ഗംഭീറിനെതിരെ പന്തെറിയവേ ഉണ്ടായ ഉരസലാണ് ഇരുവരും തമ്മിലുള്ള വാക് പോരില്‍ കലാശിച്ചത്.

വാക് പോര് മുറുകിയതോടെ, സഹതാരങ്ങളും അംപയര്‍മാരും ചേര്‍ന്നാണ് മുന്‍ ഇന്ത്യന്‍ താരങ്ങളായ ഇരുവരെയും പിന്തിരിപ്പിച്ചത്. മത്സരശേഷം ശ്രീശാന്ത് സംഭവം വിശദീകരിച്ച് രംഗത്തുവരികയും ചെയ്തു. ഗംഭീറിനെ ‘മിസ്റ്റര്‍ ഫൈറ്റര്‍’ എന്ന് വിശേഷിപ്പിച്ച ശ്രീശാന്ത്, ഒരു കാരണവുമില്ലാതെ എല്ലാവരോടും തല്ലുകൂടുകയാണ് ഗംഭീര്‍ ?ചെയ്യുന്നതെന്നും പരിഹസിച്ചു. ഇന്‍സ്റ്റ?ഗ്രാമില്‍ പങ്കുവെച്ച വിഡിയോയിലാണ് ശ്രീശാന്ത് തന്റെ ഭാഗം വിശദീകരിച്ചത്.

Advertisement
inner ad

”മിസ്റ്റര്‍ ഫൈറ്ററും ഞാനും തമ്മില്‍ എന്താണ് സംഭവിച്ചതെന്ന് പറയാന്‍ ആഗ്രഹിക്കുന്നു. സഹപ്രവര്‍ത്തകരോടെല്ലാം എപ്പോഴും വഴക്കിടുന്നയാളാണ് അദ്ദേഹം. ഒരു കാരണവുമില്ലാതെ അദ്ദേഹം പ്രകോപിതനാവും. വീരു ഭായ് (വീരേന്ദര്‍ സെവാഗ്) അടക്കമുള്ള മുതിര്‍ന്ന കളിക്കാരെ പോലും അദ്ദേഹത്തിന് ബഹുമാനമില്ല. അതുതന്നെയാണ് ഇന്ന് സംഭവിച്ചത്. ഗംഭീര്‍ പറയാന്‍ പാടില്ലാത്ത വളരെ മോശമായ ഒരു കാര്യം എന്നോട് പറഞ്ഞു. അതും ഒരു പ്രകോപനവുമില്ലാതെ”

”ഇവിടെ ഞാനൊരു തെറ്റുകാരനല്ല. പെട്ടെന്ന് തന്നെ അന്തരീക്ഷം ശാന്തമാക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. ഗംഭീര്‍ എന്നോടു പറഞ്ഞ കാര്യം വൈകാതെ നിങ്ങള്‍ അറിയും. അദ്ദേഹം ഉപയോഗിച്ച വാക്കുകളും പറഞ്ഞ കാര്യങ്ങളും ക്രിക്കറ്റ് ഫീല്‍ഡിലോ, ജീവിതത്തിലോ ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്നതല്ല. അതിനാല്‍ ദയവു ചെയ്ത് നിങ്ങള്‍ ഇക്കാര്യത്തില്‍ എന്നെ പിന്തുണക്കണം. ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നു പോയവരാണ് ഞാനും എന്റെ കുടുംബവും. നിങ്ങളുടെയല്ലാം പിന്തുണയോടെ ഞാന്‍ ഒറ്റയ്ക്ക് അതിനെതിരെ പോരാടി. പക്ഷെ ഇപ്പോള്‍ ചില ആളുകള്‍ ഒരു കാരണവുമില്ലാതെ എന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. ഇതെല്ലാം പറയുമ്പോള്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്.” -ശ്രീശാന്ത് വിഡിയോയില്‍ പറഞ്ഞു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

മുന്‍ ഫുട്‌ബോള്‍ താരവും പരിശീലകനുമായിരുന്ന ടി കെ ചാത്തുണ്ണി അന്തരിച്ചു

Published

on

മുന്‍ കേരള ഫുട്‌ബോള്‍ താരവും പരിശീലകനുമായ ടി കെ ചാത്തുണ്ണി(80) അന്തരിച്ചു. ഇന്ന് രാവിലെ 7.45 ഓടെ കറുകുറ്റി അഡ്‌ലക്‌സ് അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. കാന്‍സര്‍ ബാധിതനായി ചികത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു. ഫുട്‌ബോള്‍ താരമായും പരിശീലകനായും അരനൂറ്റാണ്ടിലേറെ കാലം ഇന്ത്യന്‍ കായികരംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ വ്യക്തിത്വമായിരുന്നു ടി കെ ചാത്തുണ്ണി.

1979 ലാണ് ടി കെ ചാത്തുണ്ണി കേരളത്തിന്റെ സന്തോഷ് ട്രോഫി പരിശീലകനായത്. പിന്നീട് മോഹന്‍ ബഗാന്‍, ചര്‍ച്ചില്‍ ബ്രദേഴ്‌സ്, സാല്‍ഗോക്കര്‍, എഫ്‌സി കൊച്ചിന്‍ തുടങ്ങി നിരവധി പ്രൊഫഷണല്‍ ക്ലബ്ബുകള്‍ക്കും പരിശീലനം നല്‍കി. ഐഎം വിജയന്‍ മുതല്‍ ബ്രൂണോ കുട്ടീഞ്ഞോ വരെ ചാത്തുണ്ണിയുടെ പരിശീലനത്തിൻ കീഴിൽ വളർന്നുവന്നവരാണ്. ‘ഫുട്‌ബോള്‍ മൈ സോണ്‍’ എന്ന പേരില്‍ ടി കെ ചാത്തുണ്ണി ആത്മകഥയും എഴുതിയിട്ടുണ്ട്.

Advertisement
inner ad
Continue Reading

National

ഛേത്രി ബൂട്ടഴിക്കുന്നു; ഇന്ത്യൻ കുപ്പായത്തിൽ ഇതിഹാസത്തിന് ഇന്ന് അവസാന ​മത്സരം

Published

on

ഫുട്ബോൾ ഇതിഹാസം സുനിൽ ഛേത്രിക്ക് ഇന്ത്യൻ കുപ്പായത്തിൽ ഇന്ന് വിടവാങ്ങൽ മത്സരം. ലോകകപ്പ് യോഗ്യത റൗണ്ടിലെ നിർണായക മത്സരത്തോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന് വിരമിക്കും. കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ രാത്രി ഏഴു മണിക്ക് നടക്കുന്ന മത്സരത്തിൽ കുവൈത്താണ് എതിരാളികൾ. മെയ് 16നാണ് ആരാധകരെ പോലും ഞെട്ടിച്ചു കൊണ്ട് സുനില്‍ ഛേത്രി ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

2005-ലാണ് 39-കാരനായ ഛേത്രി ഇന്ത്യന്‍ സീനിയര്‍ ടീമില്‍ അംഗമായത്. 150 മത്സരങ്ങളില്‍ നിന്ന് 94 ഗോളുകള്‍ നേടി. ലോക ഫുട്ബോളിൽ നിലവില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ നേടിയതിൽ മൂന്നാം സ്ഥാനത്താണ് സുനിൽ ഛേത്രി. ഛേത്രിക്ക് മുന്നിൽ ലയണല്‍ മെസിയും റൊണാള്‍ഡോയുമാണ്.

Advertisement
inner ad
Continue Reading

Featured

കാൾസനെ വിറപ്പിച്ച് പ്രഗ്നാനന്ദ; നോർവേ ചെസ് ടൂര്‍ണമെന്‍റിൽ അട്ടിമറി ജയം

Published

on

നോർവേ ചെസ് ടൂര്‍ണമെന്‍റിൽ ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസനെ ഞെട്ടിച്ച് ഇന്ത്യയുടെ ആർ.പ്രഗ്നാനന്ദ. മൂന്നാം റൗണ്ടിലായിരുന്നു 18കാരനായ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്ററുടെ അട്ടിമറിജയം. വിജയത്തോടെ 5.5 പോയിന്റുമായി ടൂര്‍ണമെന്റില്‍ പ്രഗ്നാനന്ദ ഒന്നാം സ്ഥാനത്തെത്തി. റാപ്പിഡ് ഫോര്‍മാറ്റുകളില്‍ കാള്‍സണെ പരാജയപ്പെടുത്തിയിട്ടുണ്ടെങ്കിലും ക്ലാസിക്കല്‍ ചെസ്സില്‍ ആദ്യമായാണ് പ്രഗ്നാനന്ദയുടെ വിജയം.

മൂന്നാം റൗണ്ടിൽ വെള്ള കരുക്കളുമായാണ് പ്രഗ്നാനന്ദ കളിച്ചത്. ഒന്നാം സ്ഥാനത്തിനായി മത്സരിച്ച കാൾസൺ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ലോക ഒന്നാം നമ്പർ താരമായ കാൾസൺ വിശ്വസിക്കാനാവാത്ത തോൽവിയാണ് ജന്മനാട്ടിൽ ഏറ്റുവാങ്ങിയത്.

Advertisement
inner ad
Continue Reading

Featured