നിയമസഭയിലെ കൈയാങ്കളിഃ സര്‍ക്കാരിന്‍റെ ഹര്‍ജി തള്ളി

ന്യൂഡല്‍ഹിഃ നിയമസഭയില്‍ നടത്തിയ കൈയാങ്കളി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റ്സ് ഡി.വൈ. ചന്ദ്രചൂഡിന്‍റെ അധ്യക്ഷ്യതയിലുള്ള രണ്ടംഗ ബെഞ്ചാണ് വിധി പറഞ്ഞത്. ഈ സാഹചര്യത്തില്‍ മന്ത്രി വി. ശിവന്‍ കുട്ടി അടക്കമുള്ള ആറു പ്രതികള്‍ വിചാരണ നേരിടണം. പ്രതികള്‍‌ തിരുവനന്തപുരത്തെ വിചാരണകോടതിയില്‍ ഹാജരായി വിചാരണ നേരിടണം. സര്‍ക്കാരിനേറ്റ വലിയ തിരിച്ചടിയാണ് വിധി. നാണമുണ്ടെങ്കില്‍ പിണറായി സര്‍ക്കാര്‍ തന്നെ രാജിവയ്ക്കണം. കുറഞ്ഞ പക്ഷം വിദ്യാഭ്യാസ മന്ത്രിവി. ശിവന്‍ കുട്ടിയെങ്കിലും രാജിവയ്ക്കുമോ എന്ന ധാര്‍മിക ചോദ്യമാണ് ഉയരുന്നത്.

  • ആറു പേര്‍ പ്രതികള്‍

മുന്‍ മന്ത്രിമാരായ ഇ.പി. ജയരാജന്‍, കെ.ടി. ജലീല്‍, ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി, മുന്‍ എംഎല്‍എമാരായ കെ.അജിത്ത്, സി.കെ. സദാശിവന്‍, കുഞ്ഞമ്മദ് മാസ്റ്റര്‍ എന്നിവരാണു കേസിലെ പ്രതികള്‍. 2015 ലാണു കേസിനാസ്പദമായ സംഭവം. അന്നത്തെ ബജറ്റ് അവതരിപ്പിക്കാനെത്തിയ മന്ത്രി കെ.എം മാണിയെ പ്രതിപക്ഷത്തെ എംഎല്‍എ മാര്‍ തടയാന്‍ ശ്രമിച്ചു. സഭയ്ക്കു പുറത്ത് തലസ്ഥാന നഗരം മുഴുവന്‍ ഉപരോധിക്കുകയും ചെയ്തു. എല്ലാ തടസങ്ങളും മറികടന്ന് യുഡിഎഫ് എംഎല്‍എമാര്‍ മന്ത്രിയെ സഭയിലെത്തിച്ചു ബജറ്റ് പ്രസംഗം നടത്തിച്ചു. അതിനിടെയാണ് സിപിഎം അംഗങ്ങള്‍ സഭയില്‍ ക്രൂരമായ കൈയാങ്കളി നടത്തിയത്.

സ്പീക്കറുടെ ചേംബറില്‍ ചാടിക്കയറി കസേരകളും മേശയും തള്ളിമറിച്ചിട്ടു. സുപ്രധാന രേഖകള്‍ സൂക്ഷിച്ചിരുന്ന കംപ്യൂട്ടറുകളും തല്ലിത്തകര്‍ത്തു. നിയമസഭയുടെ പൊതു സ്വ‌ത്തുക്കള്‍ നികുതിദായകരായ പൊതുജനങ്ങളുടേതാണെന്നും വസ്തുവകകള്‍ നശിപ്പിക്കപ്പെട്ടവരില്‍ നിന്ന് അതിനുള്ള നഷ്ടപരിഹാരം ഈടാക്കണമെന്നും ആവശ്യപ്പെട്ട് അന്നത്തെ നിയമസഭാ സെക്രട്ടറിയാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രട്ട് കോടതയില്‍ പരാതി നല്‍കിയത്. വിചാരണ നടത്തിയ കോടതി, പ്രതികള്‍ കുറ്റം ചെയ്തെന്നും നഷ്ടപരാഹിരം നല്‍കണമെന്നും വിധിച്ചു. ഇതിനെതിരേ പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കേസ് അവിടെയും തള്ളി. പുറത്തു നിന്നുള്ള അഭിഭാഷകരെ വച്ചാണ് കേസ് വാദിച്ചത്. ഇപ്പോള്‍ ലക്ഷങ്ങള്‍ ചെലവാക്കിയാണ് സുപ്രീം കോടതിയിലും ഹര്‍ജി നല്‍കിയത്.

സിപ്രീം കോടതയുടെ രൂക്ഷ വിമര്‍ശനം

നിയമസഭയ്ക്കുള്ളില്‍ അംഗങ്ങള്‍ക്ക് പൂര്‍ണ നിയമ സംരക്ഷണം ഉണ്ടെന്നും സഭയിലെ കാര്യങ്ങളില്‍ കോടതികള്‍ക്ക് ഇടപെടാനാവില്ലെന്നുമുള്ള വിചിത്രമായ വാദമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയത്. എന്നാല്‍, സാമാജികരെന്ന നിലയില്‍ സഭയ്കുള്ളിലും പുറത്തും തങ്ങളുടെ ചമതലകള്‍ നിറവേറ്റാണ് നിയമ സംരക്ഷണം ലഭിക്കുകയെന്നു ജസറ്റിസ് ഡി .വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. സഭയിലെ ഒരംഗം തോക്കുമായി വന്ന് എന്തെങ്കിലും അക്രമം നടത്തിയാല്‍ നിയമസംരക്ഷണം നല്‍കുന്നതെങ്ങനെയെന്ന് കോടതി ചോദിച്ചിരുന്നു. കേസ് പിന്‍വലിക്കണമെന്ന ഹര്‍ജി പോലും ജനങ്ങളെ വഞ്ചിക്കുന്നതിനു തുല്യമാണെന്നു കോടതി നിരീക്ഷിച്ചു.

ന്ന്

Related posts

Leave a Comment