Connect with us
,KIJU

Kerala

കൈതോല പായിൽ പൊതിഞ്ഞ്, ഉന്നത സിപിഎം നേതാവ്   കൈപ്പറ്റിയത് 2.035കോടി രൂപ

Avatar

Published

on

ഗുരുതര ആരോപണങ്ങളുമായി ദേശാഭിമാനി മുൻ പത്രാധിപസമിതി അംഗം ജി ശക്തിധര​ൻ

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത സിപിഎം നേതാവ് രണ്ടുകോടിയിലധികം രൂപ  കൈപ്പറ്റി എന്ന വെളിപ്പെടുത്തലുമായി ദേശാഭിമാനി മുൻ പത്രാധിപസമിതി അംഗം.  കൈതോലപ്പായയിൽ പൊതിഞ്ഞ് രണ്ട് കോടി മുപ്പത്തിഅയ്യായിരം രൂപ ഉന്നത സിപിഎം നേതാവ് കൈപ്പറ്റിയെന്നാണ് ദേശാഭിമാനി മുൻ പത്രാധിപസമിതി അംഗം ജി ശക്തിധരന്റെ വെളിപ്പെടുത്തൽ. ഫെയ്സ്ബുക് പോസ്റ്റിലാണ് അദ്ദേഹം ഈ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. പണം കൊണ്ടുപോയത് നിലവിലെ മന്ത്രിസഭയിലെ ഒരു അംഗം സഞ്ചരിച്ച കാറിലാണെന്നും ശക്തിധരൻ ഫേസ് ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു. ജി ശക്തിധരന്റെ വെളിപ്പെടുത്തൽ ഗുരുതരമാണെന്നും  അന്വേഷണം വേണമെന്നും  കോൺഗ്രസ് ആവശ്യപ്പെട്ടു.

Advertisement
inner ad

നിലവിൽ പാർട്ടിയുമായി ഇടഞ്ഞു നിൽക്കുന്ന  ജി ശക്തിധരൻ സംസ്ഥാന സർക്കാറിൻറെ അഴിമതികളെ സംബന്ധിച്ച്   സിപിഎമ്മിൻറെ പല നടപടികളും ചോദ്യം ചെയ്ത് രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ തനിക്കെതിരായ സൈബർ ആക്രമണങ്ങൾക്കുള്ള മറുപടി എന്ന നിലക്കിട്ട പോസ്സാണ് വൻവിവാദമാകുന്നത്. കൊച്ചി കലൂരിലെ തൻറെ ഓഫീസിലെ മുറിയിൽ വെച്ച് ഉന്നതനായ നേതാവിനെ പണം എണ്ണാൻ താൻ സഹായിച്ചുവെന്ന് പോസ്റ്റിൽ പറയുന്നു. വൻ തോക്കുകളിൽ നിന്നും ഈ നേതാവ് വാങ്ങിയ പണമാണ് എണ്ണിയത്.  രണ്ട് കോടി 35000 രൂപയാണ് ഉണ്ടായിരുന്നത്. തന്റെ ഓഫീസിലായിരുന്നു അന്ന് ഈ നേതാവ് താമസിച്ചത്. കൈതൊലപ്പായയിൽ പൊതിഞ്ഞാണ് ഈ പണം കൊണ്ട് പോയത്. നിലവിലെ ഒരു മന്ത്രിയുടെ കാറിലാണ് ഈ പണം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയതെന്നും ശക്തിധരൻറെ ഫേസ് ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു.

ദേശാഭിമാനി മുൻ പത്രാധിപ സമിതിയം​ഗം  ജി.ശക്തിധരൻറെ ഫേസ് ബുക്ക് പോസ്റ്റ് പൂർണ്ണരൂപം

Advertisement
inner ad

ഞാൻ എന്തിന് 
പ്രതികരിക്കണം?
“Raul Rodrigo
Awaiting your response and action from brother G Sakthidharan
Reply15h”
ഏതോ സുമനസ്സ് എന്റെ  പോസ്റ്റിൽ പ്രതിഷ്ഠിച്ചിരിക്കുന്നതാണ്  ഇത്  .എല്ലാ ദിവസവും   എനിക്കും എന്റെ കുടുംബാംഗങ്ങൾക്കും നേരെ അസഭ്യവർഷം  പതിവുള്ളതാണ് ..അതുകൊണ്ട് ഈ  സുഹൃത്ത് എന്നോട്  സഹതപിച്ചിട്ടോ  ഐക്യദാർഢ്യം പ്രകടിപ്പിച്ചിട്ടോ ഫലമില്ല. എനിക്ക്  ആകെയുള്ള സങ്കടം  എന്റെ പോസ്റ്റിൽ  സഹകരിക്കുന്ന സഹോദരിമാർക്ക്  നേരിടുന്ന ദുഃഖമാണ്.എനിക്കുള്ള ഏക പോംവഴി  കൂടുതൽ  സഹോദരിമാരെ  ഫ്രണ്ട്‌സ്  ആയി സ്വീകരിക്കാതിരിക്കുകയാണ്.
             പുരുഷ കേസരികൾ  ഇതിനോടൊന്നും  പ്രതികരിക്കുന്നവരല്ല. അസഭ്യ  ഭാഷ ഉപയോഗിക്കുന്ന ഒരാളെയും അവർ unfriend  ചെയ്യില്ല. ഒരാൾ മാത്രം unfriend  ചെയ്തിട്ട്  കാര്യമില്ലല്ലോ. ഈ വികല ഗോത്രഭാഷ ഉപയോഗിക്കുന്നതിൽ അതിനിപുണൻ  ഒരു മന്ത്രിതന്നെയാണ്.അയാളുടെ ആദ്യഭാര്യയോട്  എങ്ങിനെയാണ് പകവീട്ടിയതെന്ന്  ആ ഭാഷയിൽ നിന്ന്  മനസിലാകും. അതിപ്പോൾ ക്ളിഫുകളിൽ  എത്തിയിയിരിക്കുകയാണ്. അവിടത്തെ ശീലാവതിയെ  പഠിപ്പിക്കുന്നതും ഇതേ ഭാഷയാണത്രെ. എനിക്കെതിരെയുള്ള   അസഭ്യവർഷം  കണ്ട്  മനം നൊന്ത്  ഏതോ സുഹൃത്ത്  സഹതപിച്ചു  എഴുതിയതായിരിക്കും. അത് തടയാൻ  ഞാൻ അശക്തനാണ് ,
               എങ്കിലും  എന്റെ പണി ഇന്ന് തുടങ്ങുകയാണ് .  സിംഹാസനത്തിൽ  ഇരിക്കുന്ന ആണും പെണ്ണും നടുറോഡിൽ  തുണിയുരിഞ്ഞു  നിൽക്കുമ്പോഴേ  അപമാനം  മനസിലാകൂ. എന്നെയും കുടുംബത്തെയും  ഇനിയും  അപമാനിക്കാൻ  ശ്രമിച്ചാൽ  അർധരാത്രി സൂര്യനുദിച്ചാൽ എന്താകുമെന്ന് അറിയാമല്ലോ. കൂടെ കിടത്തിയിരുന്നവരെയും  കൊണ്ട് ഓടേണ്ടിവരിക  മന്ത്രിമാർ ആയിരിക്കും. അസത്യത്തിന്റെ  കണികപോലും ഉണ്ടാകില്ല.   ഓർത്തോ . മുഖ്യമന്ത്രി വിളിച്ചു മുന്നറിയിപ്പ്  കൊടുത്ത്  മന്ത്രിയും തോഴിയും .നക്ഷത്ര ഹോട്ടലിൽ നിന്ന്  മുങ്ങിയത്  കേന്ദ്ര ഇന്റലിജൻസ്  ബ്യുറോയുടെ  പ്രതിദിന റിപ്പോർട്ടിൽ  അച്ചടിച്ചുവെച്ചിട്ടുണ്ട്. നായികാ ഇന്ന് പാർട്ടിയിൽ ഇല്ല. എന്നെക്കൊണ്ട്  വായിപ്പിക്കണോ ?

എങ്കിലും മറുപടി കൊടുക്കണമെന്ന  സുഹൃത്തിന്റെ  അഭ്യർത്ഥന  മാനിക്കുന്നു. ഇന്ന് തുടങ്ങാം  അദ്ദേഹം ഇംഗ്ലീഷിൽ  എഴുതിയിരിക്കുന്നത് കൊണ്ട്  ആ ഭാഷയിൽ  തന്നെ കുറിച്ചോട്ടെ
.Mr “Raul Rodrigo
This is my answer to your question. For the time being, I consider myself the little boy who dared to tell the truth: “But the king is naked!”
Someone I loved once gave me a box full of darkness. It took me years to understand that this too, was a gift. He is very popular from Trivandrum  to  Time Square,  now the trillionnaire son of an ordinary toddy tapper. Once I helped him count huge amounts of currency gifted by  several  big shots. It happened at my erstwhile office at Kaloor in Cochin for two  consecutive days,  where  he stayed. To my knowledge this was first time he  stayed in this ofice.  A former MLA  from North also stayed in same room for few  months for treatment ,  when he was brutally attacked by political rivals. For his convenience an AC was installed  in the room.
I remember  the amount counted when I was till there. It was  two crore thirty five thousand. In the mean time I along with my colleague , who was the elder  son of  the brother of a legendary leader,  rushed to  to buy two large  reed mats( കൈതോലപ്പായ) for packing the currency . I am proud to say that trillionnaire ‘s  father was a fan of  this kind of mats  when he was poor man..The amount was  kept in the dicky of an Innova car that rode  to Trivandrum late night . In the car was a minister in the present cabinet. What happened to the money? It simply went to darkness. He loves darkness and all exchanges of money take place in darknes
Now another incident. A millionnaire once gifted  two packets of currency to this gentleman  at his  hotel in Kovalam at  late night. He  took the packets to the party centre and handed over  one packet to a senior staff member in the office, who was waiting to see him around 11 pm.  He  took one to his flat opposite. Both packets were covered with envelopes with with hotel’s  name on it. Both were of the same size. So both must have the same amount in them. Due to some reasons,  the person who received the envelope at the office opened it and counted the amount in the presence of another staff. It contained  Rs 10 lack.
I can  site many other incidents. I am divulging these two as some hooligans.are attacking me  and  my family  in social media. Are they also paid for it? I would like to warn that my writings on such issues will  continue unless these  hooligans stop their attack forthwith. I am sure, they are guided from the top and they should get instructions from the top. I am waiting for the response.

Advertisement
inner ad

Featured

മൂന്നാം ദിവസവും ഇരുട്ടിൽ തപ്പി പൊലീസ്

Published

on

പ്രത്യേക ലേഖകൻ

കൊല്ലം: ഓയൂരിൽ ആറുവയസുകാരി അബിഗേലിനെ തട്ടിക്കൊണ്ടുപോയ കേസ് അന്വേഷണം മൂന്നാം ദിവസം പിന്നിടുമ്പോഴും ഇരുട്ടിൽ തപ്പി പൊലീസ്. ഡി കൊല്ലത്തെയും തിരുവനന്തപുരത്തെയും പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണ സംഘത്തെ വിപുലീകരിച്ചിട്ടുണ്ട്. അതേ സമയം സംഭവം നടന്ന് 50 മണിക്കൂർ പിന്നിട്ടിട്ടും പ്രതികളെ കുറിച്ച് ഒരു സൂചന പോലും പൊലീസിനു ലഭിച്ചില്ല. ആരോഗ്യപരമായി ക്ഷീണിതയായ കുട്ടിയെ നിരന്തരം ചോദ്യം ചെയ്തപ്പോൾ കുട്ടി പേടിയാകുന്നു എന്നു പറഞ്ഞിരുന്നു. പിന്നീട് കുട്ടിയോടു വിവരങ്ങൾ ആരായുന്നതിൽ പൊലീസ് മയം വരുത്തി.
മുപ്പതോളം സ്ത്രീകളുടെ ചിത്രങ്ങൾ കുട്ടിയെ കാണിച്ചു എന്നാണ് വിവരം. എന്നാൽ ഇവരെ ആരെയും കുട്ടി തിരിച്ചറിഞ്ഞില്ല. സംഘത്തിൽ രണ്ട് സ്ത്രീകളുണ്ടായിരുന്നോ എന്നും പൊലീസിന് സംശയം.
അതേസമയം പ്രതിയെന്ന് സംശയിക്കുന്ന ഒരു സ്ത്രീയുടെ രേഖാചിത്രം പുറത്തുവിട്ടു. കഴിഞ്ഞ ദിവസം ഒരു പുരുഷന്റെ രേഖാചിത്രം പൊലീസ് പുറത്തു വിട്ടിരുന്നു. ഈ ചിത്രവുമായി രൂപസാദൃശ്യമുള്ള ജിം ഷാജഹാൻ എന്നയാളെ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. എന്നാൽ തനിക്ക് ഈ സംഭവവുമായി ഒരു ബന്ധമില്ലെന്ന് ഷാജഹാൻ അറിയിച്ചു. ഇയാളെ വിട്ടയയ്ക്കുകയും ചെയ്തു. പിന്നാലെ ഷാജഹാന്റെ വീട് ഒരുസംഘം ആളുകൾ തല്ലിത്തകർത്തു.
അബിഗേലുമായി സംഘം പോയത് വർക്കല ഭാഗത്തേക്കാണെന്ന് കരുതുന്നുണ്ട്. ഒരു വലിയ വീട്ടിലാണു തന്നെ താമസിപ്പിച്ചതെന്നാണു കുട്ടി പൊലീസിനോടും മാതാപിതാക്കളോടും പറഞ്ഞത്. ഇതു പാരിപ്പള്ളിക്ക് സമീപമുള്ള വീടായിരിക്കാം എന്നാണു നിഗമനം. ഈ വീട്ടിൽ നിന്നാണ് തട്ടിക്കൊണ്ടു പോയ സ്ത്രീ കുട്ടിയെ കൊല്ലത്തേക്കു കൊണ്ടുപോയത്. ആദ്യം കാറിലും പിന്നീട് ഓട്ടോറിക്ഷയിലും. ആശ്രാമം ലിങ്ക് റോഡ് വരെ കാറിലായിരിക്കണം യാത്ര എന്നാണു കരുതുന്നത്. അവിടെ കാത്തുനിന്ന യുവതിയെയും കുട്ടിയെയും സജീവൻ എന്ന ഓട്ടോറിക്ഷ ഡ്രൈവറാണ് ആശ്രാമം മൈതാനം വരെ കൊണ്ടു വിട്ടത്. ഇയാളുടെയും കുട്ടിയെ ആദ്യം കണ്ട വിദ്യാർഥികളുടെയും ആശ്രാമം നിവാസികളുടെയും വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, പ്രതികളെക്കുറിച്ച് സൂചന പോലും ലഭിച്ചില്ല. പ്രതികൾ മൊബൈൽ ഫോൺ ഉപയോഗിക്കാത്തും അന്വേഷണ ഉദ്യോഗസ്ഥരെ വട്ടം കറക്കുന്നു.

Advertisement
inner ad
Continue Reading

Ernakulam

കുസാറ്റിലേത് ഗുരുതര പിഴവ്; ജുഡീഷ്യൽ അന്വേഷണം അനിവാര്യം: ഹൈബി ഈഡൻ എംപി

Published

on

കൊച്ചി: കുസാറ്റ് സർവ്വകലാശാലയിലെ ടെക് ഫെസ്റ്റിന്റെ ഭാഗമായി നടത്തിയ ഗാനമേളക്കിടയിൽ ഉണ്ടായ അപകടം സർവ്വകലാശാല അധികൃതരുടെ ഗുരുതര പിഴവ് മൂലമെന്ന് ഹൈബി ഈഡൻ എംപി. സംഭവത്തിൽ പഴുതടച്ച അന്വേഷണം ആവശ്യമാണ്. ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുന്നതായും എംപി പറഞ്ഞു. അപകടവുമായി ബന്ധപ്പെട്ട് സർവകലാശാലയ്ക്ക് ധാർമിക ഉത്തരവാദിത്വമുണ്ട്. അതിൽ നിന്ന് ഒരിക്കലും ഒഴിഞ്ഞു മാറുവാൻ കഴിയില്ല. കുസാറ്റിലെ അനധികൃത നിയമനങ്ങൾ നടത്തുന്നതിൽ മാത്രമാണ് സർക്കാരിന് ശ്രദ്ധയുള്ളത്. പി കെ ബേബിയുടെത് ഉൾപ്പെടെയുള്ള നിയമനങ്ങൾ സർവകലാശാലയ്ക്ക് എന്ത് നേട്ടമാണ് ഉണ്ടാക്കിയത്. ഇതിന്റെ ഉത്തരവാദിത്വത്തിൽ നിൽക്കുന്നവരെ മാറ്റിനിർത്തി വേണം അന്വേഷണം നടത്തുവാനെന്നും ഹൈബി പറഞ്ഞു. അതോടൊപ്പം, അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തര സാമ്പത്തിക സഹായം നൽകണമെന്നും ഹൈബി കൂട്ടിച്ചേർത്തു. കുസാറ്റിലെ അപകടത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നും സർവകലാശാലയ്ക്ക് ഒഴിഞ്ഞുമാറാൻ ആകില്ലെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. അപകടം നടന്ന ഓഡിറ്റോറിയവും വിദ്യാർത്ഥികളുടെ ഇത്തരം പ്രവർത്തനങ്ങളിൽ ഉത്തരവാദിത്വമുള്ള പി കെ ബേബിയുടെ ഓഫീസും അടുത്തടുത്താണ്. പരിപാടിയുടെ നടത്തിപ്പ് സംബന്ധിച്ച് യാതൊരു മാർഗ്ഗനിർദ്ദേശവും സർവകലാശാല വിദ്യാർത്ഥികൾക്ക് നൽകിയിരുന്നില്ല. അപകടത്തിന്റെ വഴി ഒന്നോ രണ്ടോ ആളുകൾ ചാരി ഇതിന്റെ ഉത്തരവാദിത്വം ഉള്ളവരെ സംരക്ഷിക്കുന്ന നിലപാടാണ് സർവകലാശാല സ്വീകരിക്കുന്നത്. വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും ഷിയാസ് ആവർത്തിച്ചു.

Continue Reading

Ernakulam

‘കെടാത്ത സൂര്യനാളമായ്’; ഉത്സാഹ് പ്രചരണ ഗാനം പുറത്തിറക്കി

Published

on

കൊച്ചി: ‘കെടാത്ത സൂര്യനാളമായ് ‘
രാഹുൽ ഗാന്ധിയുടെ പോരാട്ട തീവ്രമായ യാത്രയുടെ വരികളും ദൃശ്യങ്ങളും പുതിയ അനുഭവമായി.
മഹിള കോൺഗ്രസ് കൺവൻഷൻ ഉത്സാഹ് പ്രചരണ ഗാനം സ്നേഹത്തിന്റെയും
ചേർത്ത് നിർത്തലിന്റേയും മധുര ഗീതമായി.
ഹരി നാരായണൻ രചിച്ച് രഞ്ജിൻ രാജ് സംഗീതം പകർന്ന ഗാനം മധു ബാലകൃഷ്ണനും ദിവ്യ മേനോനും ചേർന്നാണ് ആലപിച്ചത്. ബോൾഗാട്ടി പാലസിൽ നടന്ന ചടങ്ങിൽ ഉമ തോമസ് എം.എൽ.എ ഗാനം പ്രകാശനം ചെയ്തു.

ജെബി മേത്തർ എം.പി. അൻവർ സാദത്ത്
എംഎൽഎ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്,
ജെയ്സൺ ജോസഫ്, ഐ.കെ രാജു
മഹിള കോൺഗ്രസ് നേതാക്കളായ വി.കെ. മിനിമോൾ, സൈബ താജുദ്ദീൻ, പ്രേമ അനിൽ കുമാർ,രമ തങ്കപ്പൻ, സുനീല സിബി, ജയ സോമൻ എന്നിവർ പങ്കെടുത്തു.
സിനിമ നിർമ്മാതാവ് ആന്റോ ജോസഫിന്റെ നേതൃത്വത്തിലാണ് ഗാനം ഒരുക്കിയത്.

Advertisement
inner ad
Continue Reading

Featured