Connect with us
48 birthday
top banner (1)

Kerala

ആഗോള മെൻസ് വെയർ വിപണി കീഴടക്കാൻ മലയാളി സ്റ്റാർട്ടപ്പ് ജി ആൻഡ് എ: ആദ്യ ലക്ഷ്യം ന്യൂസിലാന്റ്

Avatar

Published

on

കൊച്ചി : ആഗോള വസ്ത്ര വിപണിയിൽ പുതു ചുവടുവെപ്പുമായി കേരളം ആസ്ഥാനമായ മെൻസ് വെയർ സ്റ്റാർട്ടപ്പ് സംരംഭമായ ജിയാക്ക ആന്റ് അബിറ്റോ സാർട്ടോറിയാൽ (ജി ആൻഡ് എ). ആഗോള വിപണിയിലേക്ക് ഏറ്റവും മികച്ച പ്രീമിയം വസ്ത്രങ്ങൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിപുലീകരണം. ആദ്യ ഘട്ടത്തിൽ ന്യൂസിലാന്റ് വിപണിയാണ് ജി ആൻഡ് എ ലക്ഷ്യമിടുന്നത്.ഓസ്ട്രേലിയ, ഗൾഫ് എന്നിവിടങ്ങളിലേക്ക് കൂടി വിപുലീകരിക്കാനുള്ള ശ്രമങ്ങളുടെ മുന്നോടിയായാണ് ന്യൂസിലാന്റിലേക്ക് വിപണി വ്യാപിപ്പിക്കുന്നത്. ജി ആന്റ് എയുടെ ക്യാഷ്വൽ ബ്രാന്റായ ബെയർ ബ്രൗണിന്റെ മിസ്റ്റർ ബ്രൗൺ ശ്രേണിയിലെ വസ്ത്രങ്ങളാണ് ന്യൂസിലാന്റ് മാർക്കറ്റിൽ പ്രധാനമായും വിറ്റഴിക്കാൻ ലക്ഷ്യമിടുന്നത്. യുവ തലമുറയുടെ പ്രതീകമായിട്ടാണ് മിസ്റ്റർ ബ്രൗണിനെ ജി ആന്റ് എ അവതരിപ്പിക്കുന്നത്. ബെയർ ബ്രൗണിന് പുറമേ മറ്റൊരു ബ്രാന്റായ “ടി ദ ബ്രാന്റി”ലും ക്യാഷ്വൽ, ഫോർമൽ, പോളോ ഇനങ്ങളിലെ വൈവിധ്യമാർന്ന പ്രീമിയം കളക്ഷൻ ഒരുക്കിയിട്ടുണ്ട്. യുവാക്കൾക്ക് പുറമേ ഏത് പ്രായക്കാർക്കും ഇണങ്ങുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ് ഇവർ വിപണിയിൽ എത്തിക്കുന്നത്.ആദ്യ ഘട്ടത്തിൽ ഓൺലൈൻ വിപണിയാണ് ജി ആന്റ് എ ലക്ഷ്യമിടുന്നത്. www.barebrownandtea.com എന്ന ഔദ്യോഗിക വെബ്സൈറ്റിലാണ് ഇതിനുളള സൗകര്യം ഒരുക്കിയിട്ടുള്ളത്. ഭാവിയിൽ കൂടുതൽ ഓഫ്‌ലൈൻ സ്റ്റോറുകൾ ആരംഭിക്കാനും പദ്ധതിയുണ്ട്.ഓസ്ട്രേലിയയുമായുള്ള സാമീപ്യവും സർക്കാർ സംവിധാനങ്ങളുടെ സഹകരണവുമാണ് ന്യൂസിലന്റിലേക്ക് വിപണി വിപുലീകരിക്കാൻ തീരുമാനിച്ചതിന് പിന്നിലെന്ന് ജി ആന്റ് എ സ്ഥാപകനും സി.ഇ.ഓയുമായ ശ്രീജിത് ശ്രീകുമാർ പറഞ്ഞു. ജനസംഖ്യ കുറവുള്ള രാജ്യമായതിനാൽ മിക്ക ബ്രാന്റുകൾക്കും ന്യൂസിലാന്റ് വിപണിയോട് താൽപര്യം കാണിക്കുന്നില്ല. അതേസമയം ഉപഭോക്താക്കൾക്ക് തങ്ങളുടെ ബഡ്ജറ്റിൽ നിന്ന് കൊണ്ട് ഏറ്റവും മികച്ച പ്രീമിയം ഉൽപ്പന്നങ്ങൾ സ്വന്തമാക്കാനുള്ള സാഹചര്യം ഒരുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Kasaragod

പുതുതായി അനുവദിച്ച പ്ലസ് വൺ ബാച്ചുകൾ ഇല്ലാതാക്കാൻ ശ്രമിച്ചാൽ ശക്തമായി നേരിടും: അഡ്വ. ജവാദ് പുത്തൂർ

Published

on

കാസർഗോഡ്: കാസർഗോഡ് ജില്ലയിൽ 18 പുതിയ പ്ലസ് വൺ ബാച്ചുകൾ ആണ് അനുവദിച്ചത്. എന്നാൽ ഇത് അനുവദിച്ച സ്കൂളുകളിൽ മതിയായ സൗകര്യങ്ങൾ ഇല്ലെന്ന മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ബാച്ചുകൾ സ്വീകരിക്കാൻ സാധിക്കില്ലെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുകയാണ്. ഇത്തരം മുടന്തൻ ന്യായങ്ങളുടെ പേരിൽ വിദ്യാർത്ഥികളുടെ പഠിക്കാനുള്ള അവകാശത്തെ ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചാൽ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഒരുമിപ്പിച്ചുകൊണ്ട് ശക്തമായ പ്രതിഷേധ പരിപാടികളുമായി കെഎസ്‌യു സമരരംഗത്തേക്ക് ഇറങ്ങുമെന്ന് കാസർഗോഡ് കെഎസ്‌യു ജില്ലാ പ്രസിഡന്റ് അഡ്വ. ജവാദ് പുത്തൂർ പറഞ്ഞു.

കാഞ്ഞങ്ങാട് മണ്ഡലത്തിനകത്ത് വരുന്ന ഹോസ്ദുർഗ് ഹയർ സെക്കൻഡറി സ്കൂൾ അധികൃതർ പറയുന്നത് പുതിയ ബാച്ച് എടുക്കാനുള്ള സൗകര്യം ഇല്ലെന്നാണ്. എന്നാൽ കൂടിയാലോചന നടത്താതെയാണ് ഇത്തരം ഒരു തീരുമാനത്തിലെത്തിയതെന്നും നിലവിൽ സൗകര്യങ്ങൾ ഉണ്ടെന്നാണ് പിടിഎ ഭാരവാഹികളും സമീപവാസികളും പറയുന്നത്. സർക്കാരിന്റെയും അധ്യാപകരുടെയും നേതൃത്വത്തിലുള്ള ഈ ഒളിച്ചുകളി തുടരുകയും പ്രഖ്യാപിക്കപ്പെട്ട ബാച്ചുകൾ ഇല്ലാതാക്കാനുള്ള സാഹചര്യം ഉണ്ടാവുകയും ചെയ്‌താൽ അതിശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും ജവാദ് പുത്തൂർ കൂട്ടിച്ചേർത്തു.

Advertisement
inner ad
Continue Reading

Accident

തിരുവനന്തപുരത്ത് തോട് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളിയെ കാണാതായി; തിരച്ചില്‍ തുടരുന്നു

Published

on

തിരുവനന്തപുരത്ത് തോട് വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളിയെ കാണാനില്ല. മാരായമുട്ടം സ്വദേശി ജോയിയെയാണ് കാണാതായത്. കോര്‍പറേഷന്റെ താല്‍ക്കാലിക തൊഴിലാളിയാണ്. തിരച്ചില്‍ തുടരുന്നു. തമ്പാനൂർ റെയില്‍വേ സ്റ്റേഷനടുത്ത് വലിയ തോതില്‍ മാലിന്യങ്ങള്‍ അടിഞ്ഞിരുന്നത് വൃത്തിയാക്കുന്നതിനിടെയാണ് അപകടം. മാലിന്യക്കൂമ്ബാരത്തിനുള്ളില്‍ പെട്ടതാണോ എന്നാണു സംശയിക്കുന്നത്. അഗ്നിരക്ഷാസേനയും സ്‌കൂബാ സംഘവുമാണു രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഇന്ന് രാവിലെ മുതല്‍ തിരുവനന്തപുരത്ത് ശക്തമായ മഴ പെയ്യുന്നുണ്ട്. ജോയി ഒഴുക്കില്‍പ്പെട്ടതാവാം എന്നതാണ് അഗ്നിശമനസേനയുടെ പ്രാഥമിക നിഗമനം.

Continue Reading

Featured

വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമായതിന്റെ ആഘോഷം പങ്കുവെച്ച് യുഡിഎഫ്

Published

on

തിരുവനന്തപുരം : വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമായതിന്റെ സന്തോഷം പങ്കുവെച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിജയാഘോഷത്തിന്റെ ഭാഗമായി വി ഡി സതീശൻ കേക്ക് മുറിച്ച് മുൻതുറമുഖ വകുപ്പ് മന്ത്രിയായിരുന്ന കെ ബാബുവിന് മധുരം നൽകി ആഘോഷിച്ചു. ഉമ്മൻചാണ്ടിയുടെ സ്വപ്ന പദ്ധതി അദ്ദേഹത്തിന്റെ നിച്ഛയദാർഢ്യത്തിന്റെ ഫലമാണെന്നും വി ഡി സതീശൻ പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് വി ഡി സതീശൻ കുറിപ്പ് പങ്കുവെച്ചത്.

വി ഡി സതീശന്റെ ഫേസ്ബുക്ക് കുറിപ്പ്

Advertisement
inner ad

വിഴിഞ്ഞം എന്ന സ്വപ്നം യാഥാർഥ്യമാകുമ്പോൾ വികസനത്തിൻ്റെ കപ്പിത്താനായി നിൽക്കുന്നത് ഉമ്മൻ ചാണ്ടിയാണ്. ഉമ്മൻ ചാണ്ടി എന്ന പേര് പറയാതെ വിഴിഞ്ഞം പദ്ധതി പൂർത്തിയാകുന്നത് എങ്ങനെ?

മുഖ്യമന്ത്രി പിണറായി വിജയനും CPMനും ഉമ്മൻചാണ്ടിയെ മറക്കാം പക്ഷേ കേരളം ഉമ്മൻ ചാണ്ടിയെ മറക്കില്ല.

Advertisement
inner ad

കെ. ബാബുവിൻ്റെ പേര് കൂടി പറയാതെ വിഴിഞ്ഞം പൂർണമാകുന്നത് എങ്ങനെ? തുറമുഖ മന്ത്രി എന്ന നിലയിൽ കെ. ബാബുവിൻ്റെ കഠിനാധ്വാനത്തിൻ്റെ ഫലം കൂടിയാണ് വിഴിഞ്ഞം. വാഴ്ത്തപ്പെടാതെ പോയ ഹീറോയാണ് കെ. ബാബു.

Advertisement
inner ad
Continue Reading

Featured