78 പേര്‍കൂടി ഇന്ത്യയിലേ‌ക്ക്, ഇന്ന് ജി 7 ഉച്ചകോടി

ന്യൂഡല്‍ഹിഃ കലാപ കലുഷിതമായ അഫ്ഗാനിസഥാനില്‍ നിന്ന് 78 പേരെക്കൂടി രക്ഷപ്പെടുത്തി ഇന്ത്യയിലെത്തിക്കും. ഇവരുമായി പ്രത്യേക എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിക്കു പുറപ്പെട്ടു. കാബൂളില്‍ നിന്ന് തജാക്കിസ്ഥാനില്‍ എത്തിച്ച ശേഷമാണ് ഇവരെ ഇന്ത്യയിലേകക്കു കൊണ്ടു വരുന്നത്. മലയാളി കന്യാസ്ത്രീ തേരസ ക്രസ്റ്റയും ഇന്ന് ഈ വിമാനത്തിലാണു മടങ്ങിയെത്തുന്നത്. ക്രസ്റ്റ അടക്കം എട്ടു പേരെ ഇന്നലെ തജാക്കിസ്ഥാനില്‍ എത്തിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശപ്രകാരം വിദേശ മന്ത്രി ശിവശങ്കര്‍ നാളെ സര്‍വ കക്ഷിയോഗം വിളിച്ചിട്ടുണ്ട്.

അതിനിടെ, അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജി7 ഉച്ചകോടി ഇന്നു ചേരും. അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തോടുള്ള നിലപാടുകളും യുഎസ് പിന്മാറ്റമടക്കമുള്ള വിഷയങ്ങളുമാണ് അജന്‍ഡ. യുഎസ്, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, ബ്രിട്ടന്‍ എന്നിവയാണ് ജി സെവന്‍ രാജ്യങ്ങള്‍. അഫ്ഗാനിസ്ഥാനില്‍ നിന്ന് ഈ മാസം മുപ്പത്തൊന്നിനു മുന്‍പ് മുഴുവന്‍ സൈന്യത്തെയും പിന്‍വലിക്കണമെന്ന് താലിബാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ അതിനുള്ളില്‍ സേനാ പിന്മാറ്റം പൂര്‍ണമാകുമെന്ന് യുഎസിന് ഉറപ്പില്ല. ഇതേക്കുറിച്ച് ഇന്ന് വൈറ്റ് ഹൗസില്‍ ഉന്നതതല യോഗം ചേരുന്നുണ്ട്. പ്രസിഡന്‍റ് ജോ ബൈഡനും പങ്കെടുക്കും. സേനാ പിന്മാറ്റം സംബന്ധിച്ച് ഇന്ന് യുഎസ് തീരുമാനം പ്രഖ്യാപിക്കും.

Related posts

Leave a Comment