Connect with us
48 birthday
top banner (1)

Featured

ജി 20 ഉച്ചകോടി തുടങ്ങി, കനത്ത സുരക്ഷയിൽ ന്യൂഡൽഹി

Avatar

Published

on

ന്യൂഡൽഹി: ജി 20 ഉച്ചകോടിക്ക് പ്രൗഢമായ തുടക്കം. ലോകത്തിലെ 20 സുപ്രധാന സമ്പദ്വ്യവസ്ഥകളിൽ നിന്നുള്ള നേതാക്കളെ ഒരുമിച്ച് കൊണ്ടുവരുന്ന ഉച്ചകോടി ഡൽഹിയിലെ ഭാരത് മണ്ഡപം ഇന്റർനാഷണൽ എക്സിബിഷൻ- കൺവെൻഷൻ സെന്ററിലാണ് നടക്കുന്നത്. കാലാവസ്ഥാ വ്യതിയാനം, കടം, ഭക്ഷ്യസുരക്ഷ, സുസ്ഥിരത, ഭൗമരാഷ്ട്രീയ സംഘർഷം എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ ജി 20 അജണ്ടയിൽ ഉൾപ്പെടുന്നു. ആദ്യമായാണ് ജി 20 ഉച്ചകോടക്ക് ന്യൂഡൽഹി വേദിയാകുന്നത്. അന്താരാഷ്‌ച്പ നിലവാരത്തിലുള്ള സുരക്ഷയാണ് ഡൽഹിയിൽ. തെരുവ് നായ്ക്കളെ വരെ സുരക്ഷയുടെ ഭാ​ഗമായി ബന്ദികളാക്കി.

ലോക നേതാക്കളെ സ്വാഗതം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഭാരത് മണ്ഡപത്തിൽ എത്തി. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, എൻഎസ്എ അജിത് ഡോവൽ എന്നിവരും ഭാരത് മണ്ഡപത്തിൽ സന്നിഹിതരായിരുന്നു. ഇന്ത്യയുടെ അധ്യക്ഷതയിൽ ന്യൂ ഡൽഹിയിൽ വെച്ച് നടക്കുന്ന ജി 20 നേതാക്കളുടെ യോഗത്തിൽ പങ്കെടുക്കാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വെള്ളിയാഴ്ച ന്യൂഡൽഹിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തിന് രണ്ട് മാസത്തിന് ശേഷമാണ് ഈ കൂടിക്കാഴ്ച. ഉച്ചകോടിയുടെ തലേന്ന് പ്രധാനമന്ത്രി മോദിയുടെ ഔദ്യോഗിക വസതിയിൽ ഇരു നേതാക്കളും ഉഭയകക്ഷി ചർച്ച നടത്തി.

Advertisement
inner ad

ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത ഇരു നേതാക്കളും ആവർത്തിച്ച് ഉറപ്പിച്ചതായി ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പറയുന്നു.

സാങ്കേതികവിദ്യ, പ്രതിരോധം മുതൽ ആരോഗ്യ സംരക്ഷണം, പുനരുപയോഗ ഊർജം തുടങ്ങി വിവിധ മേഖലകളിൽ വ്യാപിച്ചുകിടക്കുന്ന തങ്ങളുടെ രാജ്യങ്ങളുടെ പങ്കാളിത്തത്തിനായുള്ള സമഗ്രമായ കാഴ്ചപ്പാട് പ്രധാനമന്ത്രി മോദിയും യുഎസ് പ്രസിഡന്റ് ബൈഡനും വിശദീകരിച്ചു.

Advertisement
inner ad

1999-ൽ സ്ഥാപിതമായ, ഏ 20 അല്ലെങ്കിൽ ഗ്രൂപ്പ് ഓഫ് ട്വന്റി, 19 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും (ഋഡ) ഉൾപ്പെടുന്ന ഒരു ഇന്റർ ഗവൺമെന്റൽ ഫോറമാണ്. ജി20 ഉച്ചകോടി എല്ലാ വർഷവും വ്യത്യസ്ത അംഗരാജ്യത്താണ് നടക്കുന്നത്. ‘വസുധൈവ കുടുംബകം’ അഥവാ ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്നതാണ് ഇക്കൊല്ലത്തെ ഉച്ചകോടിയുടെ തീം.

Advertisement
inner ad

Alappuzha

താപനില ഉയരുന്നു: ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്

Published

on

ആലപ്പുഴ: കാലാവസ്ഥാ വ്യതിയാനം മൂലം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഏറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകാന്‍ സാധ്യതയുണ്ട്.

ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. പ്രായമുള്ളവര്‍, ശിശുക്കള്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവരും പോഷകാഹാര കുറവ് ഉള്ളവര്‍, പ്രമേഹം, വൃക്കരോഗങ്ങള്‍, ഹൃദ്രോഗം മുതലായവയുള്ളവരും ശ്രദ്ധിക്കണം. ചൂട് കുരു, സൂര്യാഘാതം, സൂര്യാതപം, പേശി വലിവ്, ചര്‍മ്മ രോഗങ്ങള്‍, വയറിളക്ക രോഗങ്ങള്‍, നേത്ര രോഗങ്ങള്‍, ചിക്കന്‍പോക്സ്, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ ചൂട് കാലത്ത് കൂടുതലായി കാണപ്പെടാറുണ്ട്. കുട്ടികളിലെ ക്ഷീണം, തളര്‍ച്ച, അമിതമായ കരച്ചില്‍, ഭക്ഷണം കഴിക്കാന്‍ മടികാണിക്കുക, മൂത്രത്തിന്റെ അളവ് കുറഞ്ഞ് കണ്ണുകള്‍ കുഴിഞ്ഞതായി കാണപ്പെടുക എന്നിവ വേനല്‍ ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ കൊണ്ടാകാം. അതിനാല്‍ ഈ ലക്ഷണങ്ങള്‍ പ്രകടമായാല്‍ വൈദ്യ പരിശോധയ്ക്ക് വിധേയമാക്കുക. ചൂടുകാലത്ത് കൂടുതലായി ഉണ്ടാകുന്ന വിയര്‍പ്പിനെ തുടര്‍ന്ന് ശരീരം ചൊറിഞ്ഞ് തടിക്കുന്നതിനെയാണ് ചൂട് കുരു എന്ന് പറയുന്നത്. കുട്ടികളെയാണ് ഇത് കൂടുതല്‍ ബാധിക്കുന്നത്. ഇങ്ങനെയുള്ളവര്‍ അധികം വെയില്‍ ഏല്‍ക്കാതിരിക്കുകയും തിണര്‍പ്പ് ബാധിച്ച ശരീരഭാഗങ്ങള്‍ എപ്പോഴും ഈര്‍പ്പരഹിതമായി സൂക്ഷിക്കുകയും വേണം.

Advertisement
inner ad
Continue Reading

Featured

ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മയെ അട്ടകുളങ്ങര വനിതാ ജയിലിലേക്ക് മാറ്റി

Published

on

തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ പ്രതിയാണെന്ന് കോടതി കണ്ടെത്തിയതോടെ ഗ്രീഷ്മയെ അട്ടകുളങ്ങര വനിതാ ജയിലിലേക്ക് മാറ്റി. ഫോര്‍ട്ട് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷമാണ് ജയിലിലേക്ക് മാറ്റിയത്. ജാമ്യം ലഭിക്കുന്നത് വരെ ഗ്രീഷ്മയെ പാര്‍പ്പിച്ചിരുന്നത് അട്ടകുളങ്ങര വനിത ജയിലില്‍ ആയിരുന്നു. നാളെ കോടതി ശിക്ഷാ വിധി പറയും.

ഒന്നാം പ്രതി ഗ്രീഷ്മയും മൂന്നാം പ്രതി അമ്മാവനും കുറ്റക്കാരെന്നായിരുന്നു കോടതി വിധി. രണ്ടാം പ്രതിയായ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു. മതിയായ തെളിവില്ലെന്ന കണ്ടെത്തലിലാണ് സിന്ധുവിനെ വെറുതെ വിട്ടത്. കൊലപാതകം നടന്ന് രണ്ട് വര്‍ഷത്തിന് ശേഷമാണ് വിധി വന്നിരിക്കുന്നത്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. 2022 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Advertisement
inner ad

അതേസമയം ഗ്രീഷ്മ കുറ്റക്കാരിയെന്ന് പ്രഖ്യാപിച്ച കോടതി വിധിയില്‍ തൃപ്തരാണെന്ന് ഷാരോണിന്റെ മാതാപിതാക്കള്‍ പ്രതികരിച്ചു. പരമാവധി ശിക്ഷ ഗ്രീഷ്മയ്ക്ക് കൊടുക്കണം. എന്റെ പൊന്നുജീവനെയാണ് അവള്‍ കൊന്നുകളഞ്ഞതെന്ന് ഷാരോണിന്റെ മാതാവ് പ്രതികരിച്ചു. അമ്മയെ വെറുതെ വിട്ടതിനെതിരെയും മാതാപിതാക്കള്‍ പ്രതികരിച്ചു.

Advertisement
inner ad
Continue Reading

Featured

ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി,ശിക്ഷാ വിധി പിന്നീട്‌

Published

on


നെയ്യാറ്റിന്‍കര: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്.രണ്ടാം പ്രതി അമ്മ സിന്ധുവിനെ വെറുതെ വിട്ടു. തെളിവുകളുടെ അപര്യാപ്തതയാണ് കാരണം. മൂന്നാം പ്രതി അമ്മാവന്‍ കുറ്റക്കാരന്‍. തെളിവ് നശിപ്പിച്ചു എന്ന കുറ്റം. കൊലപാതകം നടന്ന് രണ്ട് വര്‍ഷം കഴിയുമ്പോഴാണ് വിധി. 2022 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഷാരോണും ഗ്രീഷ്മയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. ഇതിനിടെ ഗ്രീഷ്മയ്ക്ക് മറ്റൊരു വിവാഹാലോചന വരികയും ഇത് ഉറപ്പിക്കുകയും ചെയ്തു. ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മയും കുടുംബവും പ്ലാന്‍ തയ്യാറാക്കി. ഇതിന്റെ ഭാഗമായി ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും വിഷം ചേര്‍ത്ത കഷായം നല്‍കുകയുമായിരുന്നു. കഷായം കഴിച്ച ശേഷം വീട്ടിലെത്തിയ ഷാരോണ്‍ അവശനിലയിലായി. തുടര്‍ന്ന് വീട്ടുകാര്‍ ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പതിനൊന്ന് ദിവസം ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് ഷാരോണ്‍ മരണത്തിന് കീഴടങ്ങുന്നത്.

Advertisement
inner ad

ഗ്രീഷ്മ നല്‍കിയ കഷായം കുടിച്ചിരുന്നതായി മജിസ്ട്രേറ്റിന് മുന്നില്‍ മരണമൊഴി നല്‍കുന്നതിനിടെ ഷാരോണ്‍ പറഞ്ഞിരുന്നു. എന്നാല്‍ ഗ്രീഷ്മ തന്നെ അപായപ്പെടുത്തുമെന്ന് കരുതുന്നില്ലെന്നും ഷാരോണ്‍ മൊഴി നല്‍കി. ഇതാണ് കേസില്‍ അന്വേഷണ സംഘത്തിന് തുമ്പായത്. ഷാരോണിന്റെ മരണശേഷം നിയോഗിച്ച പ്രത്യേക സംഘത്തിന് ഫോറന്‍സിക് ഡോക്ടര്‍ കൈമാറിയ ശാസത്രീയ തെളിവുകളും കേസില്‍ നിര്‍ണായകമായി. പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോള്‍ ഗ്രീഷ്മ കുറ്റം സമ്മതിച്ചിരുന്നു. തെളിവുകള്‍ നശിപ്പിച്ചതിന് ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മലകുമാരന്‍ നായരെയും പ്രതി ചേര്‍ത്തിരുന്നു

Advertisement
inner ad
Continue Reading

Featured