Ernakulam
പ്രണയപ്പകയിൽ കുത്തേറ്റു മരിച്ച ലിജിയുടെ സംസ്കാരം ഇന്ന്
എറണാകുളം: അങ്കമാലി എംഎജിജെ ആശുപത്രിയിൽ കുത്തേറ്റ് മരിച്ച ലിജിയുടെ കൊലപാതകത്തിനു കാരണം സ്കൂൾ കാലം മുതലുള്ള സൗഹൃദം അവസാനിപ്പിച്ചതാണെന്നു പ്രതി മഹേഷ് മൊഴി നൽകി. വിദേശത്തായിരുന്ന ഭർത്താവ് രാജേഷ് ഇന്ന് രാവിലെ നാട്ടിലെത്തി. മഹിളാ കോൺഗ്രസ് പ്രാദേശിക നേതാവായിരുന്നു ലിജി.
മൃതദേഹത്തിലെ ഇൻക്വസ്റ്റ് പരിശോധനയിൽ ലിജിക്ക് 12 കുത്തുകൾ ഏറ്റതായി വ്യക്തമായി.കുത്തേറ്റ് ആന്തരിക അവയവങ്ങൾ തകർന്നതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുമുണ്ട്. സ്കൂൾ കാലം മുതൽ സൗഹൃദത്തിലായിരുന്ന ലിജി കുറച്ചുകാലമായി തന്നെ അവഗണിക്കുകയായിരുന്നുവെന്ന് പ്രതി മഹേഷ് പൊലീസിൻറെ ചോദ്യം ചെയ്യലിൽ പറഞ്ഞു.
ഇന്നലെ രാവിലെ ആശുപത്രിയിലെത്തി കാണാൻ ശ്രമിച്ചെങ്കിലും ലിജി സമ്മതിച്ചില്ല. പിന്നീട് ഉച്ചക്ക് ഫോണിൽ വിളിച്ച് ഇനി തന്നെ കാണാൻ ശ്രമിക്കരുതെന്നും ഫോണിൽ വിളിക്കരുതെന്നും വിലക്കി. ഈ വിരോധത്തിലാണ് ഉച്ചക്ക് ആശുപത്രിയിലെത്തി ലിജിയെ കൊലപെടുത്തിയത്. കൊല്ലാൻ ഉറപ്പിച്ചാണ് കത്തിയുമായി പോയതെന്നും മരണം ഉറപ്പാക്കുന്നതുവരെ കുത്തിയെന്നും മഹേഷ് പൊലീസിനോട് പറഞ്ഞു.
ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടെയായിരുന്നു ക്രൂര കൊലപാതകം. ആശുപത്രിയുടെ നാലാം നിലയിലെ വരാന്തയിൽ വച്ചാണ് മഹേഷ് ലിജിയെ ആക്രമിച്ചത്. ദേഹമാസകലം കുത്തേറ്റ ലിജി സംഭവസ്ഥലത്തു തന്നെ മരിച്ചുവീണു. രോഗിയായ അമ്മ അല്ലി ഗുരുതരാവസ്ഥയിൽ ഐ സി യു വിൽ ചികിത്സയിലായതിനാൽ പരിചരണത്തിനാണ് മകൾ ലിജി ആശുപത്രിയിൽ കഴിഞ്ഞത്.
Ernakulam
ഡിസി ബുക്ക്‌സിനെതിരെ സിപിഎം സൈബര്‍ ആക്രമണം
കൊച്ചി: ഡിസി ബുക്ക്‌സിനെതിരെ സൈബര്‍ ആക്രമണം ആരംഭിച്ച് സിപിഎം. സിപിഐ(എം) സൈബര്‍ കോംറേഡ്‌സ് എന്ന പേരിലുള്ള ഫെയ്‌സ് ബുക്ക് പേജിലാണ് ഡിസി ബുക്ക്‌സിനെ അപമാനിക്കുന്ന തരത്തില്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഇന്ന് രാവിലെ ഇ പി ജയരാജന്റെ ‘കട്ടന്‍ ചായയും പരിപ്പു വടയും’ എന്ന ആത്മകഥയിലെ ചില ഭാഗങ്ങള്‍ പുറത്തു വന്നിരുന്നു. സരിന്റെ സ്ഥാനാര്‍ത്ഥിത്വം ഉള്‍പ്പടെയുള്ള വിവാദ വിഷയങ്ങളെ കുറിച്ച് പുസ്തകത്തില്‍ പറയുന്നുണ്ട്. ഡി സി ബുക്‌സ് തന്റെ ആത്മകഥ പ്രസിദ്ധീകരിക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നെന്ന് ഇ പി ജയരാജന്‍ പറഞ്ഞിരുന്നു. ഇതിനു ശേഷമാണ് സൈബര്‍ സഖാക്കള്‍ ഡിസി ബുക്ക്‌സിനെതിരെ രംഗത്തെത്തിയത്.
പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി സരിനെതിരെ കടുത്ത വിമര്‍ശനം ഇപി തന്റെ ആത്മകഥയിലൂടെ പറയുന്നുണ്ട്. ചേലക്കര, വയനാട് തെരഞ്ഞെടുപ്പ് ദിവസം തന്നെ ഇത്തരത്തില്‍ വിവാദ വിഷയങ്ങള്‍ ഉയര്‍ന്നു വന്നത് പാര്‍ട്ടിക്കു തന്നെ ക്ഷീണമായെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ പറയുന്നു.
പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി സരിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ചും ഇ പി ആത്മകഥയില്‍ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. സരിന്‍ അവസര വാദിയാണ്. സ്വതന്ത്രര്‍ വയ്യാവേലി ആകുന്നത് ഓര്‍ക്കണം. ഇ എം എസ് തന്നെ ഇക്കാര്യം പറഞ്ഞു. അന്‍വറിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടിയാണ് ഇപിയുടെ വിമര്‍ശനം.
Ernakulam
വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതി: എസ്.പി സുജിത്ദാസ് അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണമെന്ന ഉത്തരവ് റദ്ദാക്കി
കൊച്ചി: പൊന്നാനിയില്‍ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണമെന്ന ഉത്തരവ് ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് എസ്.മനു എന്നിവടങ്ങിയ ഹൈകോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. ആരോപണ വിധേയനായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിനോദ് വലിയാറ്റൂര്‍ നല്‍കിയ ഹരജിയെ തുടര്‍ന്നാണ് സിംഗ്ള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിയത്. വീട്ടമ്മയുടെ പരാതി വീണ്ടും പരിശോധിച്ച് പൊന്നാനി മജിസ്‌ട്രേറ്റ് കോടതിക്ക് ഉചിതമായ തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി. എസ്.പി സുജിത്ദാസ് അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണമെന്നായിരുന്നു നേരത്തെ സിംഗ്ള്‍ ബെഞ്ച് നിര്‍ദേശിച്ചിരുന്നത്.
ഹൈക്കോടതി ഉത്തരവ് പ്രകാരം പൊന്നാനി മജിസ്‌ട്രേറ്റ് കോടതി എസ്.പി സുജിത്ദാസ്, ഡിവൈ.എസ്.പി വി.വി. ബെന്നി, സി.ഐ വിനോദ് അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതിനെതിരെ വിനോദ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. സിംഗ്ള്‍ ബെഞ്ചിന് ഇത്തരം നിര്‍ദേശം നല്‍കാന്‍ അധികാരമില്ലെന്നും മജിസ്‌ട്രേറ്റിന്റെ മാത്രം തീരുമാന പ്രകാരമാകണം കേസെടുക്കേണ്ടതെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാണിച്ചു. പരാതിക്കാരി കേസ് നല്‍കിയ സാഹചര്യം, മറ്റ് പരാതികള്‍, മുന്‍കാല സംഭവങ്ങള്‍ എന്നിവയെല്ലാം പരിഗണിച്ചാണ് സിംഗ്ള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിയത്.
പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കിയിട്ടും കേസെടുത്ത് അന്വേഷിക്കുന്നില്ലെന്ന് ആരോപിച്ചാണ് വീട്ടമ്മ ഹൈകോടതി സിംഗ്ള്‍ ബെഞ്ചിനെ സമീപിച്ചത്. എന്നാല്‍ വീട്ടമ്മയുടെ പരാതിയില്‍ പ്രാഥമികാന്വേഷണം നടത്തിയെന്നും മൊഴിയില്‍ നിറയെ പൊരുത്തക്കേടുകളാണെന്നുമാണ് സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത് അന്വേഷിക്കാനുള്ളതൊന്നും കണ്ടെത്തിയില്ല എന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. പൊലീസ് റിപ്പോര്‍ട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിച്ചെന്നും അതിന്റെ കൂടി അടിസ്ഥാനത്തിലാണ് അന്വേഷണം വേണ്ടെന്നു വച്ചതെന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ സര്‍ക്കാര്‍ വാദം തള്ളിയ സിംഗിള്‍ ബെഞ്ച്, പരാതി പരിശോധിച്ച് കേസെടുക്കാന്‍ പൊന്നാനി മജിസ്‌ട്രേറ്റ് കോടതിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.
സ്വത്തുതര്‍ക്കവുമായി ബന്ധപ്പെട്ട് പരാതി നല്‍കാനെത്തിയ തന്നെ അന്ന് പൊന്നാനി സി.ഐ ആയിരുന്ന വിനോദ് ബലാത്സംഗം ചെയ്‌തെന്ന് വീട്ടമ്മയുടെ പരാതിയില്‍ പറയുന്നു. ഇക്കാര്യത്തിലുള്ള പരാതിയുമായി തിരൂര്‍ ഡിവൈ.എസ്.പിയായിരുന്ന വി.വി.ബെന്നിയെ സമീപിച്ചപ്പോഴും ലൈംഗികമായി ഉപദ്രവിച്ചു. ഇക്കാര്യങ്ങളില്‍ പരാതിപ്പെടാന്‍ എത്തിയപ്പോഴാണ് എസ്പിയായിരുന്ന സുജിത്ദാസ് ബലാത്സംഗം ചെയ്തതെന്നും വീട്ടമ്മ പരാതിയില്‍ പറയുന്നു.
Ernakulam
സംസ്ഥാന സ്കൂൾ കായികമേള സമാപന വേദിയിൽ പ്രതിഷേധം, സംഘർഷം; വിദ്യാർഥികൾക്ക് പൊലീസ് മർദ്ദനം
കൊച്ചി: സംസ്ഥാന സ്കൂൾ കായികമേള സമാപന വേദിയിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം. പ്രതിഷേധിച്ച വിദ്യാർത്ഥികളെ പോലീസ് മർദ്ദിച്ചു എന്നും ആരോപണം.. സ്പോർട്സ് സ്കൂളുകളെ കിരീടത്തിന് പരിഗണിച്ചതിലാണ് പ്രതിഷേധമുണ്ടായിരിക്കുന്നത്. നാവാമുകുന്ദ, മാർ ബേസിൽ സ്കൂളുകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ജിവി രാജ സ്കൂളിന് രണ്ടാം സ്ഥാനം നൽകിയതിന് പിന്നിൽ ഉദ്യോഗസ്ഥരുടെ കളിയുണ്ടെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. സംഘർഷത്തെ തുടർന്ന് പൊലീസും വിദ്യാർത്ഥികളും തമ്മിൽ കയ്യാങ്കളിയിലെത്തി. സമാപന ചടങ്ങിന്റെ വേദിയിൽ വിദ്യാഭ്യാസ മന്ത്രി ഇരിക്കെയാണ് വിദ്യാർത്ഥികൾ പ്രതിഷേധവുമായി എത്തിയത്. മന്ത്രിയെ തടഞ്ഞുള്ള പ്രതിഷേധമാണ് നടന്നത്. തുടര്‍ന്ന് മന്ത്രി വി ശിവന്‍കുട്ടിയെ പൊലീസ് വേദിയില്‍ നിന്ന് മാറ്റി. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് സമാപന ചടങ്ങ് വേഗത്തിൽ അവസാനിപ്പിച്ചു. അതേ സമയം, പൊലീസ് മര്‍ദിച്ചെന്ന് പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ വെളിപ്പെടുത്തി. ലഭിച്ച ട്രോഫി തിരിച്ചു കൊടുക്കാമെന്ന് രണ്ടാം സ്ഥാനം ലഭിച്ച ജി വി രാജ സ്കൂള്‍ അറിയിച്ചു. സ്കൂള്‍ മേളയുടെ വെബ്സൈറ്റില്‍ രണ്ടാം സ്ഥാനം നാവാമുകുന്ദക്ക് എന്നാണ് നല്‍കിയിരിക്കുന്നത്. ജി വി രാജയെ ഉള്‍പ്പെടുത്തിയത് പ്രത്യേകമായിട്ടാണ്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ദേശീയ സ്കൂള്‍ കായിക മേള ബഹിഷ്കരിക്കുമെന്ന് മാര്‍ ബേസില്‍ സ്കൂള്‍ അറിയിച്ചു
-
Featured3 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Featured3 weeks ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 weeks ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
Education2 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News3 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business3 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Education3 months ago
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ദേവമാതാ കോളേജ്
-
News3 months ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
You must be logged in to post a comment Login