അവലോകന യോഗം ഇന്ന്, നാളെ ലോക്ക്ഡൗണ്‍, കൂടുതല്‍ നിയന്ത്രണം

തിരുവനന്തപുരംഃ സംസ്ഥാനത്ത് കോവിഡ് വ്യാപനം ഉയരുന്നതിനിടെ അവലോകനയോഗം ഇന്ന് ചേരും. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളുടെ കാര്യം യോഗം ചര്‍ച്ച ചെയ്യും. നാളെ സമ്പൂര്‍ണ ലോക്‌ഡൌണും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഓണത്തിരക്കിന് പിന്നാലെ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുമെന്ന വിലയിരുത്തല്‍ യാഥാര്‍ത്ഥ്യമാകുന്നുവെന്നാണ് കഴിഞ്ഞ ദിവസത്തെ കോവിഡ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. ആശങ്കയുണ്ടാക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്. 19.22 ശതമാനമാണ് ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗബാധിതരുടെ എണ്ണം ദിവസം 32000ലേക്ക് എത്തി.

Related posts

Leave a Comment