ചെക്ക് പോസ്റ്റുകളിൽ അടിമുടി അഴിമതിയെന്നു കമ്മിഷണർ, എൻഫോഴ്സ്മെൻറ് ഉദ്യോ​ഗസ്ഥരെ നിമയിക്കും

തിരുവനന്തപുരം: മോട്ടോർവാഹന വകുപ്പിലെ അടിമുടി അഴിമതിയെന്നു ചൂണ്ടിക്കാട്ടി ​ഗതാ​ഗത കമ്മിഷണർ സർക്കാരിനു കത്ത് നിൽകി. ഭൂരിഭാഗം ഉദ്യോഗസ്ഥരും അച്ചടക്ക നടപടികൾ നേരിടുന്നതിനാൽ ചെക്പോസ്റ്റുകളിൽ നിയമനം നല്കാ‍ൻ കഴിയില്ലെന്ന് കമ്മിഷണർ സർക്കാരിനെ രേഖമൂലം അറിയിച്ചു. അത്തരക്കാരെ ഇനി ചെക്പോസ്റ്റിൽ വയ്ക്കേണ്ടെന്നു കമ്മിഷണർ അറിയിച്ചിട്ടുണ്ട്. ഇവർക്കു പകരം എൻഫോഴ്സ്മെൻറ് വിഭാഗത്തിലെ ഉദ്യോഗസ്ഥരെ ചെക്പോസ്റ്റുകളിൽ നിയമിക്കാനാണു തീരുമാനം. അഴിമതി മൂലം ചെക്ക് പോസ്റ്റുകളിലേക്ക് എൻഫോഴ്സ്മെന്റ് ഉദ്യോ​ഗസ്ഥരെ കൂട്ടത്തോടെ നിയമിക്കുന്നത് ചരിത്രത്തിലാദ്യം.

ചെക്പോസ്റ്റുകളിലെ ഉദ്യോഗസ്ഥരുടെ കൈക്കൂലിയും അഴിമതിയും കൊടി കുത്തി വാഴുകയാണ്. കഴിഞ്ഞ വർഷം ചെക്പോസ്റ്റുപോസ്റ്റുകളിൽ അഴിമതി നടത്തിയതിന് 27 ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായി. ചെക്പോസ്റ്റുകളിൽ സത്യസന്ധരായ ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂ എന്ന ഉത്തരവ് പ്രകാരം മികവുള്ള ഉദ്യോഗസ്ഥരെ കണ്ടെത്താൻ കണക്കെടുപ്പ് നടത്തി.അപ്പോഴാണ് ഭൂരിഭാഗം ഉദ്യോഗസ്ഥരും അച്ചടക്ക നടപടി നേരിടുന്നവരോ ചെക്പോസ്റ്റിൽ നിയമിക്കരുതെന്ന് നിഷ്കർഷിച്ചിട്ടുള്ളവരോ ആണെന്ന് ഗതാഗത കമ്മീഷണർ കണ്ടെത്തിയത്.

വകുപ്പിലെ അഴിമതി തുറന്ന് സമ്മതിക്കുന്ന ഔദ്യോ​ഗിക റിപ്പോർട്ട് കമ്മീഷണർ സർക്കാരിന് നൽകുന്നതും ഇതാദ്യം.

Related posts

Leave a Comment