Connect with us
48 birthday
top banner (1)

Featured

പാവയ്ക്ക പ്രഥമൻ, മീനില്ലാത്ത ഫിഷ് കറി, രുചിയിടത്തിന് ഫുൾ എ പ്ലസ്

Avatar

Published

on

സി.പി. രാജശേഖരൻ

കൊല്ലം: 62ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്നു വൈകുന്നേരം തിരശീല വീഴാനിരിക്കെ, രുചി പെരുമയുമായി പഴയിടം ഒരുക്കിയ രുചിയിടം. ഭൂരിഭാ​​ഗം മത്സരാർഥികളും അധ്യാപകരും ഒഫീഷ്യൽസും മന്ത്രിമാരും ജനപ്രതിനിധികളുമെല്ലാം അരങ്ങു വിട്ടു പോയി. എന്നിട്ടും എല്ലാവരുടെയും നാവിൽ നിന്നു വിട്ടു മാറാതെ ഒന്നു മാത്രം. കൊതിയൂറുന്ന രുചിയിടം. പാചകപ്പുരയുടെ അമരത്ത് പഴയിടം മോഹനൻ നമ്പൂതിരി ആയിരുന്നെങ്കിലും അണിയം കാത്തത് പി.സി. വിഷ്ണു നാഥ് എംഎൽഎയുടെ നേതൃത്വത്തലുള്ള ഫുഡ് കമ്മിറ്റിയും കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ അധ്യാപക കൂട്ടായ്മയും. കലോത്സവം എക്കാലവും ഓർത്തിരിക്കുന്ന രുചിയി‌ടത്തിൽ കഴിഞ്ഞ അഞ്ചു ദിവസത്തിനുള്ളിൽ കയറിയിറങ്ങിയത് ഏകദേശം എഴുപത്തയ്യായിരത്തിലധികം പേർ. എല്ലാവർക്കും മൂന്നു നേരം സുഭിക്ഷമായ ഭക്ഷണമാണ് ഒരുക്കിയത്.

Advertisement
inner ad
പഴയിടം മോഹനൻ നമ്പൂതിരി


രാവിലെ ഏഴരയോടെ തുറക്കുന്ന ഭക്ഷണ ശാല പൂട്ടിയത് രാത്രി പതിനൊന്നു മണിയോടെ. അതിനു ശേഷവും ഓരോ ദിവസത്തെ സ്ഥിതി​ഗതികൾ വിലയിരുത്താൻ ഫുഡ് കമ്മിറ്റി ചെയർമാൻ പി.സി. വിഷ്ണു നാഥ് എംഎൽഎ, കൺവീനർ ജയചന്ദ്രൻ പിള്ള, കെപിഎസ്ടിഎ പ്രസിഡന്റ് അബ്ദുൾ മജീദ്, സെക്രട്ടറി പി.കെ. രവീന്ദ്രൻ, ട്രഷറർ വട്ടപ്പാറ അനിൽ കുമാർ തുടങ്ങിയവർ മുഴുവൻ സമയവും ക്രേവൻ എൽഎംഎസ് ഹൈസ്കൂളിൽ ക്യാമ്പ് ചെയ്ത് ഒരുക്കങ്ങൾ വിലയിരുത്തി. ഒരു ദിവസം പോലും മുടങ്ങാതെ പുലർച്ചെ രണ്ടു വരെ ക്യാംപിൽ തന്നെ തങ്ങി ഭക്ഷണ കമ്മിറ്റിക്കു നേതൃത്വം നൽകിയ പി.സി. വിഷ്ണുനാഥ് ആയിരുന്നു രുചിയിടത്തിന്റെ താരം.

അബ്ദുൾ മജീദ്


ഭക്ഷണത്തിന്റെ വൈവിധ്യങ്ങളായിരുന്നു കൊല്ലം മേളയുടെ വലിയ പ്രത്യേകത. എല്ലാ ദിവസവും മൂന്നു നേരവും ഭക്ഷണം യഥേഷ്ടം വിളമ്പി. ഞായറാഴ്ച ആയിരുന്നു വലിയ തിരക്ക്. നാലു തവണയാണ് അരി വച്ചതെന്ന് കെപിഎസ്ടിഎ പ്രസിഡന്റ് അബ്ദുൾ മജീദ് വീക്ഷണത്തോടു പറഞ്ഞു. ആദ്യ ദിവസം 14000, രണ്ടാം ദിവസം 20,000, മൂന്നാം ദിവസം 22,000, നാലാം ദിവസം 23,000 പേർ എന്നിങ്ങനെയാണ് ഭക്ഷണം കഴിക്കാൻ എത്തിയത്. ഏറ്റവും കുറവ് ഇന്നലെ ആയിരുന്നു, 12,000 പേർ.

പി.കെ. രവീന്ദ്രൻ,

അഞ്ചു ദിവസവും വിവിധ തരത്തിലുള്ള പായസമാണു വിളമ്പിയത്. ഒന്നാം ദിവസം പാലട, രണ്ടാം ദിവസം ​ഗോതമ്പ്, മൂന്നാം ദിവസം അട, നാലാം ദിവസം അഞ്ചിനം പച്ചക്കറികൾ ചേർത്ത കുമ്പളങ്ങ പ്രഥമൻ, പോരാത്തതിനു പ്രമേഹ രോ​ഗികൾക്കു മാത്രമായി പാവയ്ക്കാപ്രഥമൻ (500 പേർക്ക്) എന്നിവയും വിളമ്പി. ഇന്നലെ പച്ചരി പായസമായിരുന്നു. ഞായറാഴ്ച വിളമ്പിയ ഫിഷ് കറിക്കായിരുന്നു ഏറെ പ്രത്യേകത. കുടംപുളി ഇട്ടു കുറുക്കിയെടുത്ത മീൻകറി കൂട്ടിയവർക്ക് പക്ഷേ, മീൻ മാത്രം കിട്ടിയില്ല. മീനിടാതെയുള്ള മീൻ കറി ആയിരുന്നു അത്.
കൊല്ലം കലോത്സവത്തിൽ നോൺ വെജ് ഭക്ഷണം വിളമ്പുമെന്നായിരുന്നു ഭക്ഷ്യമന്ത്രി വി. ശിവൻകുട്ടിയുടെ കഴിഞ്ഞ വർഷത്തെ പ്രഖ്യാപനം. എന്നാൽ ഇക്കുറി അതുണ്ടായില്ല. മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് നോൺ വെജ് ഭക്ഷണം നല്കുന്നത് ഉചിതമല്ലെന്ന് അബ്ദുൾ മജീദ് പറഞ്ഞു. തന്നെയുമല്ല, എത്ര പേരുണ്ടെങ്കിലും അവർക്ക് ഞൊടിയിടയിൽ സസ്യാഹാരം ഉണ്ടാക്കാം. സസ്യേതര ആഹാരമുണ്ടാക്കുന്നത് അത്ര എളുപ്പമല്ലെന്നും കെപിഎസ്ടിഎ ഭാരവാഹികൾ പറഞ്ഞു. ഇന്നലെ വൈകുന്നേരം നാലു മണിയോടെ ഭക്ഷണ ശാല അടച്ചു. ഇനി അടുത്ത കലോത്സവത്തിന്.

Featured

വാഹനാപകടത്തില്‍ കോളേജ് അധ്യാപകന് ദാരുണാന്ത്യം

Published

on

പാലക്കാട്: വാഹനാപകടത്തില്‍ കോളേജ് അധ്യാപകന് ദാരുണാന്ത്യം. ഒറ്റപ്പാലം ലക്കിടി കൂട്ടുപാതയില്‍ ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.ലക്കിടി നെഹ്റു കോളേജിലെ അസിസ്റ്റൻറ് പ്രൊഫസർ അക്ഷയ് ആർ മേനോൻ ആണ് മരിച്ചത്. പാലക്കാട് നിന്നും ലക്കിടിയിലെ കോളേജിലേക്ക് വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. ആശുപത്രിയിലെത്തിച്ചെങ്കിലും അധ്യാപകൻ്റെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

Continue Reading

Featured

അസം സ്വദേശിനിയെ കൊലപ്പെടുത്തിയ കേസില്‍ ഭർത്താവ് അറസ്റ്റില്‍

Published

on

ഇടുക്കി: ഇടുക്കി നെടുംകണ്ടത്ത് അസം സ്വദേശിനിയെ കൊലപ്പെടുത്തിയ കേസില്‍ ഭർത്താവ് അറസ്റ്റില്‍. ഷെനിച്ചർ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ഭാര്യ ബാലേ ടുഡുവിനെ ഇയാള്‍ അടിച്ചുകൊല്ലുകയായിരുന്നു. ബാലെ ടുഡുവും ഭർത്താവും ഒരു മാസം മുമ്ബാണ് ജോലിക്കായി ഇടുക്കിയിലേക്ക് എത്തുന്നത്.

കഴിഞ്ഞ ദിവസം ഇവരുടെ സുഹൃത്ത് ഇവർ താമസിക്കുന്ന സ്ഥലത്തെത്തുകയും ഒരുമിച്ച്‌ മദ്യപിക്കുകയും ചെയ്തു. ശേഷം സുഹൃത്തും ഷെനിച്ചറും വീട്ടിലും ബാലേ ടുഡു സമീപത്തെ ഷെഡിലും കിടന്നുറങ്ങി. രാത്രിയില്‍ ഉറക്കം എഴുന്നേറ്റ ഷെനിച്ചർ ഭാര്യയെ സുഹൃത്തിനൊപ്പം ഷെഡില്‍ ഒരുമിച്ചു കണ്ടു. ഇതോടെ ഇവർ തമ്മില്‍ വഴക്കും ബഹളവുമായി. കാര്യങ്ങള്‍ അടിപിടിയിലേക്ക് എത്തിയതോടെ സുഹൃത്ത് ഓടിരക്ഷപ്പെട്ടു.

Advertisement
inner ad

ഈ സമയം ഷെനിച്ചർ കയ്യില്‍ കിട്ടിയ തടിക്കഷ്ണം ഉപയോഗിച്ച്‌ ഭാര്യയെ അടിച്ചുകൊലപ്പെടുത്തി. ഭാര്യയെ കൊലപ്പെടുത്തിയ കാര്യം ഇയാള്‍ തന്നെ തൊഴിലുടമയെ വിളിച്ച്‌ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി വിശദമായ പരിശോധനകള്‍ നടത്തി. കൊലയില്‍ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യം അന്വേഷിക്കും.

Advertisement
inner ad
Continue Reading

Featured

കൊല്ലത്ത് വിദ്യാർത്ഥിയെ വീട്ടിൽക്കയറി കുത്തി കൊലപ്പെടുത്തി, അക്രമി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

Published

on

കൊല്ലം: കോളേജ് വിദ്യാർഥിയെ വീട്ടില്‍ കയറി കുത്തിക്കൊന്നു.കൊല്ലം ഉളിയക്കോവില്‍ സ്വദേശി ഫെബിൻ ജോർജ് ഗോമസ് (21) ആണ് കൊല്ലപ്പെട്ടത്.കാറില്‍ എത്തിയ ആളാണ് ആക്രമിച്ചത് ഫാത്തിമ മാതാ കോളേജിലെ ബിസിഎ വിദ്യാർഥിയായിരുന്നു ഫെബിൻ.

കുത്തി ശേഷം ആക്രമി ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തതയാണ് വിവരം. കൊല്ലം കടപ്പാക്കടയില്‍ റെയില്‍വേ ട്രാക്കില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. റെയില്‍വേ പാതയ്ക്ക് സമീപം ഒരു കാറും നിർത്തിയിട്ട നിലയില്‍ കണ്ടെത്തി.ഏഴ് മണിയോടെ ആയിരുന്നു സംഭവം. ഉളിയക്കോവിലിലെ വീട്ടിലായിരുന്നു വിദ്യാർഥി ഉണ്ടായിരുന്നത്. ഇവിടേക്ക് മുഖം മറച്ചെത്തിയ ആള്‍ കത്തി ഉപയോഗിച്ച്‌ കുത്തുകയായിരുന്നു.ഇത് തടയാൻ ശ്രമിച്ച ഫെബിന്റെ പിതാവിനും കുത്തേറ്റിട്ടുണ്ട്. വെള്ള കാറില്‍ എത്തിയ ആളാണ് ആക്രമണം നടത്തിയതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

Advertisement
inner ad

ഫെബിന് കഴുത്ത്, കൈ, വാരിയെല്ല് എന്നിവിടങ്ങളിലാണ് കുത്തേറ്റത്. തടയാൻ ശ്രമിച്ച പിതാവിന് വാരിയെല്ലിനും കൈക്കും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്.

Advertisement
inner ad
Continue Reading

Featured