ഇന്ധന നികുതി: എറണാകുളം ഡിസിസിയുടെ അഭിമുഖ്യത്തിൽ ചക്ര സ്തംഭന സമരം നാളെ മേനക ജംഗ്ഷനിൽ

കൊച്ചി: ഇന്ധന നികുതിയിൽ ഇളവ് നൽകാത്ത ഇടതുഭരണത്തിൽ പ്രതിഷേധിച്ചുകൊണ്ട് കെപിസിസിയുടെ ആഹ്വാനപ്രകാരം സംസ്ഥാനത്താകെ നടക്കുന്ന ചക്ര സ്തംഭന സമരത്തിന്റെ ഭാഗമായി നാളെ രാവിലെ 10:30ന് മേനക ജംഗ്ഷനിൽ എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചക്രസ്തംഭന സമരം സംഘടിപ്പിക്കും.
രാവിലെ 10: 30 ന് ആരംഭിക്കുന്ന സമരത്തിൽ പ്രതിഷേധയോഗത്തിനു ശേഷം 11 മണിമുതൽ 11:15 വരെ ചക്ര സ്തംഭന സമരം നടത്തുമെന്ന് ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് പറഞ്ഞു.

Related posts

Leave a Comment