ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധന ; എല്ലാ ജില്ലകളിലും 100 രൂപ കടന്നു

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധന. പെട്രോളിന് 30 പൈസയാണ് വര്‍ദ്ധിപ്പിച്ചത്. ഡീസല്‍ വിലയില്‍ മാറ്റമില്ല. ഇന്ന് വില വീണ്ടും വര്‍ദ്ധിപ്പിച്ചതോടെ തിരുവനന്തപുരത്ത് പെട്രോളിന് 103.95 രൂപയായി. കൊച്ചിയില്‍ 102.06 രൂപയായി.

കോഴിക്കോട് 102.26 രൂപയുമാണ് ഇന്നത്തെ പെട്രോള്‍ വില. തുടര്‍ച്ചയായ ഇന്ധനവില വര്‍ദ്ധനവിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഇന്ന് വില വീണ്ടും വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഈ മാസം ഇത് ഒമ്ബതാമത്തെ തവണയാണ് ഇന്ധനവില വര്‍ദ്ധിക്കുന്നത്. ഇന്ന് വില വീണ്ടും വര്‍ദ്ധിച്ചതോടെ എല്ലാ ജില്ലകളിലും 100 രൂപ കടന്നു.

Related posts

Leave a Comment