ഇന്ധന വില; സംസ്ഥാന സർക്കാർ ഗോൾ പോസ്റ്റുകൾ മാറ്റിവെച്ചു കളിക്കുന്നതല്ലാതെ വില കുറയ്ക്കുന്നില്ലെന്ന് കെ.ബാബു

കൊച്ചി: ഇന്ധന വില കുറയ്ക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ ഗോൾ പോസ്റ്റുകൾ മാറ്റിവെച്ചു കളിക്കുന്നതല്ലാതെ വില കുറയ്ക്കുന്നില്ലെന്ന് കോൺഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെ.ബാബു പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി. കേന്ദ്രം വില കുറയ്ക്കട്ടെയെന്നുള്ള നിലപാട് ആയിരുന്നു മുൻ ധനകാര്യ മന്ത്രി തോമസ് ഐസക്കിന് അഞ്ചുകൊല്ലം വിലകുറയ്ക്കാതെ കേന്ദ്രത്തെ കുറ്റം പറഞ്ഞ് കാലം കഴിച്ചു കൂട്ടി. പുതിയ ഗവൺമെന്റ് വന്നപ്പോൾ രാജസ്ഥാൻ ഗവൺമെന്റ് കുറയ്ക്കട്ടെന്ന് ധനകാര്യ മന്ത്രി ബാലഗോപാൽ പറഞ്ഞുകൊണ്ടിരുന്നത് ഇപ്പോൾ ഇരുപതോളം സംസ്ഥാനങ്ങളും അഞ്ചു കേന്ദ്ര ഭരണ പ്രദേശങ്ങളും വില കുറച്ചിട്ടും കേരളം കുറയ്ക്കാത്തത് ആധാർമികമാണ് . രാജസ്ഥാൻ ഗവൺമെന്റ് പെട്രോളിന് 4 രൂപയും ഡീസലിന് 5 രൂപയും കുറച്ചു. ഇനി സംസ്ഥാന ഗവൺമെന്റ് വിലകുറയ്ക്കാതെ ഗോൾപോസ്റ്റ് എങ്ങോട്ടാണ് മാറ്റുന്നത് എന്ന് കെ ബാബു ചോദിച്ചു.

ഇന്ധന വിലവർദ്ധനവിനെതിരെ സി.പി.എം എ.കെ.ജി സെൻ്ററിന് മുമ്പിലും ബി.ജെ.പി. മാരാർ ഭവന് മുന്നിലുമാണ് സമരം ചെയ്യേണ്ടതെന്ന് ബാബു പറഞ്ഞു. എ.കെ.ജി. സെൻററിൽ കൂടിയ സിപിഎം സെക്രട്ടറിയേറ്റ് യോഗമാണ് ഇന്ധന വില കുറയ്ക്കണ്ട എന്നു തീരുമാനിച്ചത് . കേന്ദ്രം വില കൂട്ടിയത് കൊണ്ട് ഈ സാമ്പത്തികവർഷം ഇതുവരെ 300 കൊടിയോളം രൂപ സംസ്ഥാന ഖജനാവിൽ എത്തി കഴിഞ്ഞു, മാർച്ച്‌ 31 ആവുമ്പോൾ സംസ്ഥാനത്തിന് നാലായിരം കോടി രൂപ അധിക വരുമാനം ലഭിക്കും. ഈ വരുമാനം മുഴുവൻ കുറയ്ക്കണം എന്നല്ല യുഡിഎഫ് ആവശ്യപ്പെടുന്നത് മറിച്ച് ഇതിൽ നിന്ന് നിശ്‌ചിത വിഹിതം ഓട്ടോ ടാക്സി തൊഴിലാളികൾക്കും മൽസ്യത്തൊഴിലാളികൾക്കെങ്കിലും കൈമാറണം. ഇപ്പോൾ കുറച്ചാൽ മാന്യമായി കുറയ്ക്കാൻ സംസ്ഥാന ഗവൺമെന്റിന് സാധിക്കും കുറച്ചു കഴിഞ്ഞാൽ നാണം കെട്ട് കുറക്കേണ്ടിവരും എന്ന് കെ ബാബു പറഞ്ഞു.

Related posts

Leave a Comment