ഇന്ധന വില; കോൺഗ്രസ്‌ പ്രതിഷേധ ധർണ നടത്തി

മുവാറ്റുപുഴ: പെട്രോൾ ഡീസൽ വിലയിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഈടാക്കുന്ന അതിക നികുതി കുറച്ച് സാധാരണകരായ ജനങ്ങൾക്കു ആശ്വാസമേകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് മഞ്ഞള്ളൂർ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടത്തി. യുഡിഎഫ് മൂവാറ്റുപുഴ നിയോജകമണ്ഡലം ചെയർമാൻ കെ എം സലീം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ്‌ ജോസ് പെരുമ്പള്ളികുന്നേൽ അധ്യക്ഷത വഹിച്ചു. മിൽമ ചെയർമാൻ ജോൺ തെരുവത്ത്,ബ്ലോക്ക് വൈസ് പ്രസിഡന്റ് വി എം സൈനുദ്ദീൻ, സിബി പി ജോർജ്, പങ്കജാഷൻ നായർ, യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ സമീർ കോണിക്കൽ, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്മാർ ടോമി തന്നിട്ടമക്കൽ, ബൈജി അത്രശേരിൽ, ജീമോൻ പോൾ, പഞ്ചായത്ത്‌ പ്രസിഡന്റ്‌മാർ ആൻസി ജോസ്, ഫ്രാൻസിസ് തെക്കേകര തുടങ്ങിയവർ സംസാരിച്ചു.

Related posts

Leave a Comment