മര്യാദയില്ലാത്ത വില, ഡീസലിനു മൂന്നാഴ്ച കൊണ്ട് കൂടിയത് ആറു രൂപ, ഇന്നും കൂട്ടി

തിരുവനന്തപുരം പ്രതിഷേധങ്ങൾക്കും ജനവികാരങ്ങൾക്കും പുല്ലുവില. രാജ്യത്ത് ഇന്നും ഇന്ധന വില കൂടി. കേരളത്തിൽ പെട്രോളിന് 35 പൈസയും ഡീസലിനു37 പൈസയുമാണ് ഇന്നത്തെ വർധന. ഡീസലിന് മൂന്നാഴ്ചയ്ക്കുള്ളിൽ കൂടിയത് ആറു രൂപ. പെട്രോളിന് അഞ്ചു രൂപയും. പെട്രോളിന് ലോകത്തേക്കും ഉയർന്ന വിലയാണ് ഇന്ത്യയിലുള്ളത്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഈടാക്കുന്ന അമിത നികുതിയും സെസുമാണ് ഇന്ധന വില ഉയർത്തുന്നത്. പ്രധാന ന​ഗരങ്ങളിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില
ഡൽഹിഃ 105.49 94.22
മുംബൈഃ 111.43, 102.15
ചെന്നൈഃ 102.70 98.59
തിരുവനന്തപുരം ഃ107.96, 101.29
കൊച്ചി ഃ105.80 99.41
കോഴിക്കോട് ഃ 106.92, 99.63

Related posts

Leave a Comment