ഇന്ധന വിലവർദ്ധന; ‘ജൻജാഗരൺ അഭിയാൻറെ’ ഭാഗമായി മഹാരാഷ്ട്ര കോൺഗ്രസ് കമ്മിറ്റി ഗ്രാമീണ ഗൃഹസന്ദർശന പരിപാടി സംഘടിപ്പിച്ചു; ജനകീയ മുന്നേറ്റത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നതെന്ന് കെ സി വേണുഗോപാൽ എംപി

മുംബൈ: ഇന്ധന വിലവർദ്ധനവിനും വിലക്കയറ്റത്തിനുമെതിരേ രാജ്യമൊട്ടാകെ കോൺഗ്രസിൻറെ ആഭിമുഖ്യത്തിൽ വിവിധ പ്രതിഷേധ പരിപാടികൾ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി എ ഐ സി സി യുടെ ആഹ്വാന പ്രകാരം ഇന്ധന വിലവർദ്ധനവിനും വിലക്കയറ്റത്തിനുമെതിരേ മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഗ്രാമീണ ഗൃഹസന്ദർശന പരിപാടി ഇന്ന് സംഘടിപ്പിച്ചു. മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ജൻജാഗരൺ അഭിയാൻറെ ഭാഗമായി എ ഐ സി സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി വാർധ ജില്ലയിലെ കരൻജി ബോഗെ ഗ്രാമത്തിൽ പ്രഭാത ഭേരി യുടെ ഭാഗമായി ഇന്ന് നടന്ന ഗ്രാമീണ ഗൃഹസന്ദർശന പരിപാടിയിൽ പങ്കാളിയായി. ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ കോൺഗ്രസ്‌ പാർട്ടി രാജ്യവ്യാപകമായ ജനസമ്പർക്ക ക്യാമ്പയിയിനിന് തുടക്കം കുറിച്ചിരിക്കുകയാണ്. രാജ്യത്തുടനീളം പ്രദേശ് കോൺഗ്രസ്‌ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ സംസ്ഥാന തലം മുതൽ ബൂത്ത്‌ തലം വരെ നീണ്ടു നിൽക്കുന്ന പദയാത്രകളും, ബോധവൽകരണ പരിപാടികളുമായി കോൺഗ്രസ്‌ പാർട്ടി വലിയൊരു ജനകീയ മുന്നേറ്റത്തിനാണ് ജൻ ജാഗരൺ അഭിയാനിലൂടെ തുടക്കം കുറിച്ചിരിക്കുന്നത്, കെ സി വേണുഗോപാൽ എംപി പറഞ്ഞു.

മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ജൻജാഗരൺ അഭിയാൻറെ ഭാഗമായി എ ഐ സി സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി വാർധ ജില്ലയിലെ കരൻജി ബോഗെ ഗ്രാമത്തിൽ ഗ്രാമീണരോടൊപ്പം രാത്രി ഭക്ഷണം കഴിക്കുന്നു

ഇന്നലെ ഫ്ലാഗ് ഓഫ് ചെയ്ത ജൻജാഗരൺ അഭിയാന് തുടർന്ന് കെ.സി.വേണുഗോപാൽ എം.പി വാർധ ജില്ലയിലെ കരൻജി ബോഗെ ഗ്രാമത്തിൽ ഗ്രാമീണരോടൊപ്പം രാത്രി ഭക്ഷണം കഴിച്ചു. മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാനപട്ടോലെ , മഹാരാഷ്ട്ര എ ഐ സി സി ഇൻചാർജ് എച്ച് കെ പാട്ടീൽ എന്നിവർ സന്നിഹിതരായിരുന്നു.

Related posts

Leave a Comment