Connect with us
48 birthday
top banner (1)

Business

റബർ കർഷകർക്ക് നിരാശ: താങ്ങുവിലയിൽ വർദ്ധനവ്

Avatar

Published

on


കൊച്ചി: അടുത്ത കേരളീയം പരിപാടിക്ക് പത്ത് കോടി രൂപയും വകയിരുത്തി. ദേശീയ പാതാ വികസനത്തിന് പ്രഥമ പരിഗണന നൽകുമെന്നും മന്ത്രി പ്രഖ്യാപിച്ചു.

അതേസമയം റബർ കർഷകരെ നിരാശപ്പെടുത്തുന്നതാണ് ബജറ്റെന്ന ആരോപണം ഉയർന്നിട്ടുണ്ട്. താങ്ങ്‌വില 250 രൂപയായി ഉയര്‍ത്തണമെന്ന കര്‍ഷകരുടെ നിരന്തരമായുള്ള ആവശ്യം ബജറ്റിൽ പരിഗണിച്ചില്ല. താങ്ങുവില 170 രൂപയില്‍ നിന്ന് 180 രൂപയായി ഉയര്‍ത്തുകയാണെന്നാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. കേന്ദ്രത്തിന്റെ അവഗണനയാണ് ഇതിനു പിന്നിലെന്ന് പറയുന്ന ധനമന്ത്രി സാമ്പത്തിക പ്രതിസന്ധിയ്ക്കിടയിലും താങ്ങുവിലയിൽ വർദ്ധനവ് വരുത്തുകയാണെന്ന് വ്യക്തമാക്കുകയായിരുന്നു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Business

ചോറ്റാനിക്കര ക്ഷേത്രത്തിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കിയോസ്‌ക്

Published

on

കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്ക് സെനിയ സൊലുഷനുമായി (Xenia Solutions) സഹകരിച്ചു ക്ഷേത്രങ്ങൾക്കായി നൽകുന്ന സമ്പൂർണ്ണ ഡിജിറ്റൽ സൊല്യൂഷൻ ആയ SIB – Temple Solutions ചോറ്റാനിക്കര ദേവി ക്ഷേത്രത്തിനു കൈമാറി. ഭക്തർക്ക് സ്വയം ഇടപാടുകൾ നടത്താൻ കഴിയുന്ന ഡിജിറ്റൽ കിയോസ്ക് ആണ് നവംബർ 1 ന് ക്ഷേത്രത്തിന് സമർപ്പിച്ചത്. ക്ഷേത്രവുമായി ബന്ധപ്പെട്ട വഴിപാടുകൾ, രസീതുകൾ, മറ്റു വിവരങ്ങൾ എന്നിവ ഡിജിറ്റലൈസേഷൻ ചെയ്യുന്നതിന്റെ ഭാഗമായാണ് കിയോസ്‌ക് സ്ഥാപിച്ചത്. ഭക്തർക്ക് ക്ഷേത്രത്തിലെ വഴിപാടുകൾ ശീട്ടാക്കാനും വഴിപാട് തുക കിയോസ്കിൽ തെളിയുന്ന ക്യുആർ കോഡ് ഉപയോഗിച്ചു അടയ്ക്കാനും സാധിക്കും. കൂടാതെ, ക്ഷേത്രവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളും കിയോസ്കിലൂടെ ലഭിക്കും. ഡിജിറ്റൽ പേയ്മെന്റ് മേഖലയിലെ ആഗോള സേവനദാതാക്കളായ സെനിയ സൊലുഷനുമായി (Xenia Solutions) സഹകരിച്ചാണ് കിയോസ്‌ക് സ്ഥാപിച്ചത്.

ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സീനിയർ ജനറൽ മാനേജറും ബ്രാഞ്ച് ബാങ്കിങ് ഹെഡ്‌മായ ബിജി എസ് എസ്, ജോയിന്റ് ജനറൽ മാനേജരും എറണാകുളം റീജണൽ ഹെഡ്‌മായ മധു എം എന്നിവർ കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർമാരായ എം ബി മുരളീധൻ, പ്രേംരാജ്, ദേവസ്വം അസി. കമ്മിഷണർ ബിജു ആർ പിള്ള എന്നിവർക്ക് കിയോസ്‌ക് കൈമാറി. സൗത്ത് ഇന്ത്യൻ ബാങ്ക് ഡിജിറ്റൽ സെയിൽസ് ഹെഡ് വിശ്വരാജ്, ക്ലസ്റ്റർ ഹെഡ് അൻസ, ബിസിനസ് (ഗവൺമെന്റ്) ചീഫ് മാനേജർ രഞ്ജിത്ത് ജി പി, എരുവേലി ബ്രാഞ്ച് മാനേജർ അശ്വതി അയ്യർ, സെനിയ എംഡി അരുൺ മോഹൻ, ജയദേവൻ ഡി, ദേവസ്വം മാനേജർ രഞ്ജിനി രാധാകൃഷ്ണൻ, IT വിഭാഗം ഹെഡ് ശ്രീമതി റോഷ്‌നി, പള്ളിപ്പുറത്ത് നാരായണൻ നമ്പൂതിരി തുടങ്ങിയവർ പങ്കെടുത്തു.

Advertisement
inner ad
Continue Reading

Business

മൂന്നാം ദിനവും സ്വര്‍ണവിലയില്‍ കുറവ്

Published

on

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 7355 രൂപയും പവന് 120 രൂപ കുറഞ്ഞ് 58840 രൂപയുമായി. മൂന്ന് ദിവസം കൊണ്ട് 800 രൂപയാണ് പവന് കുറഞ്ഞത്. 18 കാരറ്റ് സ്വര്‍ണ വിലയിലും ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 6065 രൂപയായി. വെള്ളി വിലയിലും മാറ്റമുണ്ട്. ഗ്രാമിന് 1 രൂപ കുറഞ്ഞ് 102 രൂപയിലാണ് വ്യാപാരം. ഒക്ടോബറിൽ ആഭരണം വാങ്ങാൻ കാത്തിരിക്കുന്നവരെ മുൾമുനയിൽ നിർത്തിയിരുന്നു സ്വർണ വിപണി. 60,000 തൊടുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി 680 രൂപ കുറഞ്ഞിരുന്നു. നവംബർ ആരംഭത്തോടെ സ്വർണവില കുറവാണ്.

Continue Reading

Business

സ്വര്‍ണവിലയില്‍ വർധനവ്; പവന് 58960 രൂപയിലെത്തി

Published

on

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. സ്വര്‍ണം ഗ്രാമിന് 7370 രൂപയും പവന് 58960 രൂപയുമാണ് ഇന്നത്തെ നിരക്ക്. തുടര്‍ച്ചയായ വിലവര്‍ധനവിനു ശേഷം രണ്ടുദിവസം സ്വർണവിലയിടിഞ്ഞിരുന്നു. 18 കാരറ്റ് സ്വര്‍ണത്തിനും വിലവ്യത്യാസം ഉണ്ടായില്ല. ഗ്രാമിന് 6075 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിവിലയ്ക്കും വ്യത്യാസം ഉണ്ടായില്ല. ഗ്രാമിന് 103 രൂപയ്ക്കുതന്നെ വ്യാപാരം പുരോഗമിക്കുന്നു. ഒക്ടോബര്‍ 31നാണ് സ്വര്‍ണവിലയില്‍ സംസ്ഥാനത്തെ സർവകാല റെക്കോർഡിൽ എത്തിയത്. സ്വര്‍ണം ഗ്രാമിന് 7455 രൂപയും പവന് 59640 രൂപയുമായിരുന്നു. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളും, യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പും, അമേരിക്കന്‍ ഫെഡ് റിസര്‍വ് പലിശ കുറയ്ക്കുമെന്ന റിപ്പോര്‍ട്ടുകളുമെല്ലാം സ്വര്‍ണ വില വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്.

Continue Reading

Featured