ഓർമ്മയിൽ നിന്ന് ; ഇന്ത്യൻ ഡ്ര​ഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡ് സ്ഥാപിച്ചു

ജീവൻ രക്ഷാരംഗത്തെ ഏറ്റവും പ്രധാനപ്പെട്ട ഇടപെടൽ നടന്ന ദിവസമാണിന്ന്. 1961 നവംബർ 29ാം തിയ്യതിയാണ് ഇന്ത്യൻ ഡ്രഗ്‌സ് ആന്റ് ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡ് സ്ഥാപിതമായത്. സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ജനത അനുഭവിച്ച ഏറ്റവും പ്രധാനപ്പെട്ട ബുദ്ധിമുട്ടുകളിലൊന്നായിരുന്നു അവശ്യമരുന്നുകളുടെ ലഭ്യതക്കുറവ്. ചെറിയ അസുഖങ്ങൾക്ക് പോലും ആവശ്യമായ മരുന്നുകൾ ഉത്പാദിപ്പിക്കുവാനുള്ള സംവിധാനങ്ങളോ സാങ്കേതിക വിദ്യകളോ രാജ്യത്ത് നിലവിലുണ്ടായിരുന്നില്ല.
വിദേശരാജ്യങ്ങളിൽ നിന്ന്, പ്രത്യേകിച്ച് ബ്രിട്ടനിൽ നിന്നായിരുന്നു മരുന്നുകൾ മഹാഭൂരിഭാഗവും ഇറക്കുമതി ചെയ്തിരുന്നുത്. സ്വാഭാവികമായും ഇതിന് വില കൂടുതലായിരിക്കും. പൊതുവെ തന്നെ ദാരിദ്ര്യമനുഭവിച്ചിരുന്ന ഒരു രാജ്യത്തെ ജനതയ്ക്ക് ഇത് പ്രാപ്യമാവുക എളുപ്പവുമായിരുന്നില്ല. ഈ സാഹചര്യത്തിൽ അശാസ്ത്രീയമായ ചികിത്സാ മാർഗ്ഗങ്ങളും, പാരമ്പര്യ ചികിത്സാ മാർഗ്ഗങ്ങളും തന്നെ വ്യാപകമായി സ്വീകരിക്കപ്പെടുകയും ആധുനിക വൈദ്യശാസ്ത്രത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്താൻ സാധിക്കാതെ പോവുകയും ചെയ്തു.
ഈ സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ ജവഹർലാൽ നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ്സ് മരുന്ന് ഉത്പാദന-ഗവേഷണ രംഗത്ത് ശക്തമായ ഇടപെടൽ നടത്തുവാൻ തീരുമാനിക്കുകയും, മരുന്ന് ഉത്പാദന കേന്ദ്രങ്ങളും, നിർമ്മാണവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ നടത്താനുള്ള കേന്ദ്രങ്ങളും സ്ഥാപിക്കാൻ തീരുമാനിക്കുകയും ചെയ്തു. ഇതിന്റെ ആദ്യ ഘട്ടമായാണ് ഇന്ത്യൻ ഡ്രഗ്‌സ് ആന്റ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് സ്ഥാപിച്ചത്. ഗുരുഗ്രാമിലാണ് ആദ്യത്തെ യൂണിറ്റ് സ്ഥാപിതമായത്.
തദ്ദേശീയമായി മരുന്നുകൾ നിർമ്മിക്കാൻ തുടങ്ങിയതോടെ മരുന്നുകൾക്ക് അനുഭവിച്ചിരുന്ന ക്ഷാമം ഇല്ലാതാവുകയും, അത് പൊതുജനാരോഗ്യത്തിൽ കൃത്യമായി പ്രതിഫലിക്കുകയും ചെയ്തു. എന്ന് മാത്രമല്ല, കുറഞ്ഞ വിലയിൽ മരുന്നുകൾ ലഭ്യമാവുകയും, കൂടുതൽ ഗവേഷണങ്ങൾ നടന്നതോട് കൂടി ഇന്ത്യൻ കാലാവസ്ഥയുടേയും മറ്റും പ്രത്യേകതകൾക്കനുസരിച്ച് മരുന്നകളിൽ വകഭേദങ്ങൾ നിർമ്മിക്കാനും, കൂടുതൽ ഫലപ്രദമാക്കി മാറ്റുവാനും സാധിച്ചു….
ഒർക്കുക, ഇന്നത്തെ ഇന്ത്യ ഒരു സുപ്രഭാതം കൊണ്ടുണ്ടായതല്ല, ഇത്തരത്തിലുള്ള അനേകം ഇടപെടലുകളിലൂടെ കോൺഗ്രസ്സ് കെട്ടിപ്പടുത്തതാണ് ഈ രാഷ്ട്രത്തെ.

Related posts

Leave a Comment