കെ കെ ശൈലജ മുതൽ എ.എൻ.ഷംസീർ വരെ സിപിഎമ്മിന് കണ്ണിലെ കരടായി ; മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടാതിരുന്നവർ നിയമസഭയ്ക്കകത്തും പുറത്തും പാർട്ടിക്ക് തലവേദനയാകുന്നു

പാർട്ടി എം.എൽ.എമാരിൽ ചിലർ നിയമസഭയ്ക്കകത്തും പുറത്തും മന്ത്രിമാരെയും മറ്റും ഒളിഞ്ഞും തെളിഞ്ഞും വിമർശിക്കുന്നത് സി.പി.എമ്മിൽ അസ്വസ്ഥതയുണർത്തുന്നു. കരാറുകാരെയും കൂട്ടി എം.എൽ.എമാർ കാണാൻ വരേണ്ടതില്ലെന്ന് മന്ത്രി റിയാസ് നിയമസഭയിൽ പറഞ്ഞതിനെ നിയമസഭാകക്ഷി യോഗത്തിൽ എ.എൻ.ഷംസീർ വിമർശിച്ചെന്ന വാർത്തയാണ് വിവാദമായത്. അഴിമതിക്കെതിരായ ഇടതുമുന്നണിയുടെ പ്രഖ്യാപിത നിലപാട് മന്ത്രി സദുദ്ദേശ്യത്തോടെ പറഞ്ഞതിനെ അനാവശ്യവിവാദമാക്കിയെന്ന നിലപാടിലാണ് നേതൃത്വം. വിമർശനം വാർത്തയാപ്പോൾ മന്ത്രി റിയാസ് അത് നിഷേധിച്ചെങ്കിലും ഷംസീർ പ്രതികരിച്ചിരുന്നില്ല. പിന്നീട്, സിനിമാ അവാർഡ് ജേതാക്കളെ അഭിനന്ദിച്ചിട്ട ഫേസ്ബുക് പോസ്റ്റിന് ‘ഇൻസൾട്ടാണ് മുരളീ ഏറ്റവും വലിയ ഇൻവെസ്റ്റ്‌മെന്റ്’ എന്ന തലക്കെട്ട് നൽകിയതും വിവാദമുയർത്തി.തുടർഭരണത്തിൽ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടാതിരുന്ന കെ കെ ശൈലജ, നിയമസഭയിൽ പ്ലസ് വൺ പ്രവേശന വിഷയത്തിലും കൊവിഡ് പ്രതിരോധത്തിലും സർക്കാർ നടപടികളെ പരോക്ഷമായി വിമർശിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് വികസനത്തിനായുള്ള കിഫ്ബി പദ്ധതി ഇഴയുന്നതിന് ഇൻകെലിനെതിരെ മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ നടത്തിയ വിമർശനവും ചർച്ചയായി.

Related posts

Leave a Comment