സൗഹൃദ വേദി മെഡിക്കൽ ക്യാമ്പ്

ദോഹ : തൃശ്ശൂർ ജില്ലാ സൗഹൃദ വേദിയും നസീം അൽറബീഹ് മെഡിക്കൽ സെന്ററും സംയുകതമായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് 2021 ആളുകളുടെ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി.

ബ്ലഡ്‌ ഷുഗർ, പ്രഷർ, ക്കൊളെസ്ട്രോൾ, കാഴ്ച്ച ശക്തി, പല്ല് തുടങ്ങിയ പരിശോധനക്ക് പുറമെ വിദഗ്ദ ഡോക്ടർമാരുടെ സേവനവും, സൗജന്യമായി മരുന്നുകളും വിതരണം ചെയ്‌ത ഈ മെഡിക്കൽ ക്യാമ്പിന് 600 ഓളം വേദി അംഗങ്ങൾ രജിസ്റ്റർ ചെയ്തെങ്കിലും കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിനായി എണ്ണം 450 ആയി പരിമിതപ്പെടുത്തുകയായിരുന്നു.

ക്യാമ്പിനോട് അനുബന്ധിച്ച് നടന്ന ഉദ്ഘാടനച്ചടങ്ങിന് ക്യാമ്പ് കോഡിനേറ്റർ മുഹമ്മദ് ഇസ്മയിൽ സ്വാഗതം ആശംസിച്ചു.വേദി പ്രസിഡന്റ് മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു. അഡ്വൈസറി ബോർഡ് അംഗവും ഡയറക്ടറുമായ വി. എസ്. നാരായണൻ ഉത്ഘാടനം നിർവ്വഹിച്ചു. ജനറൽ സെക്രട്ടറി ശ്രീനിവാസൻ, നസ്സീം അൽ റബീഹ് അസിസ്റ്റന്റ് കോഓപ്പറേറ്റീവ് & റിലേഷൻഷിപ്പ് മാനേജർ ഇക്ബാൽ അബ്ദുള്ള, വക്ര ബ്രാഞ്ച് മാനേജർ റിയാസ് ഖാൻ, നഴ്സിംഗ് ഇൻചാർജ് ഷെമി അഷിം എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു., കോഓർഡിനേറ്റർ സുഭാഷ് നന്ദി രേഖപ്പെടുത്തി.

Related posts

Leave a Comment