Kuwait
ടിഫാക് ഇൻഡിപ്പെൻഡൻസ് ഡേ കപ്പ് “ഫ്രൈഡേ മോർണിംഗ് എഫ് സി” യ്ക്ക്
കുവൈത്ത് സിറ്റി:ട്രാവൻകൂർ ഫുട്ബാൾ അസോസിയേഷൻ കുവൈത്ത് ( ടിഫാക് ) ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി “ടിഫാക് ഇൻഡിപ്പെൻഡൻസ് ഡേ കപ്പ് – 2024” സെവൻ എ സൈഡ് മാസ്റ്റേഴ്സ് ടൂർണമെന്റ് സംഘടിപ്പിച്ചു. ഫഹാഹീൽ സൂക്ക് സബ ഫുട്ബാൾ സ്റ്റേഡിയത്തിൽ നടന്ന മത്സരം ഗൾഫ് അഡ്വാവാൻസ്ട് ട്രെഡിങ് കമ്പനി ജനറൽ മാനേജർ കെ.എസ്.വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. ടിഫാക് പ്രസിഡന്റ് ഹരിപ്രസാദ് മണിയൻ അധ്യക്ഷത വഹിച്ചു. വോയ്സ് കുവൈത്ത്, ട്രാക്ക് ചെയർമാൻ പി.ജി.ബിനു, ഫ്രണ്ട്ലൈൻ ലോജിസ്റ്റിക്ക്സ് സീനിയർ മാനേജർ രാജേഷ് നായർ, സാമൂഹിക പ്രവർത്തകൻ രമേഷ് നായർ, ഏഷ്യ പസഫിക് മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പിൽ വെളളി മെഡൽ നേടിയ ഇന്ത്യൻ ഫുട്ബോൾ ടീം ഗോൾ കീപ്പർ ജോസഫ് സ്റ്റാൻലി, ടിഫാക് വൈസ് പ്രസിഡന്റ് റോബർട്ട് ബെർണാർഡ് എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.
16 ടീമുകൾ പങ്കെടുത്ത വാശിയേറിയ മത്സരത്തിൽ ജാസ്മാക്സ് ടീമിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ഫ്രൈഡേ മോർണിംഗ് എഫ് സി ടീം പരിചയപ്പെടുത്തി. ലൂസ്ഴസ് ഫൈനലിൽ ടോസിലൂടെ പെട്രോസ്റ്റാർ എം ബി എഫ് സി ടീം മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഫ്രൈഡേ മോർണിംഗ് എഫ് സി യുടെ അനസ് ടൂർണമെന്റിലെ ടോപ്പ് സ്കോററായും, ജാസ്മാക്സിന്റെ നവാസ് മികച്ച ഗോൾ കീപ്പറായും, ഫ്രൈഡേ മോർണിംഗ് എഫ് സി യുടെ മഹഷൂക്ക് മികച്ച ഡിഫെന്ററായും, ഫ്രൈഡേ മോർണിംഗ് എഫ് സി യുടെ ഷിഹീൻ മികച്ച കളിക്കാരനായും തെരഞ്ഞെടുത്തു.കേരള ചാലൻജേർസ് ടൂർണമെന്റിലെ ഫെയർ പ്ലേ അവാർഡ് കരസ്ഥമാക്കി.ടൂർണമെന്റിലെ മറ്റ് വിജയികൾക്ക് ടിഫാക് ഭാരവാഹികളും അംഗങ്ങളും ചേർന്ന് ട്രോഫികളും മെഡലുകളും വിതരണം ചെയ്തു. ടിഫാക് മാനേജ്മെന്റും അംഗങ്ങളും ടൂർണമെന്റിന് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി മെർവിൻ വർഗ്ഗീസ് സ്വാഗതവും ടിഫാക് ട്രഷറർ ബിജു ടൈറ്റസ് നന്ദിയും പറഞ്ഞു.
Kuwait
വിപണിവിപുലീകരണലക്ഷ്യത്തോടെ ഇന്ത്യൻ പ്രതിനിധി സംഘ സന്ദർശനം സാർത്ഥകം !
കുവൈറ്റ് സിറ്റി : ഇന്ത്യയും കുവൈത്തും തമ്മിലുള്ള ഭക്ഷ്യ മേഖലയിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനായി വ്യാപാര പ്രമോഷൻ പരമ്പര കുവൈത്ത് ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി സംഘടിപ്പിച്ചു.ഫുഡ് ആൻഡ് ബിവറേജസ് (എഫ് ആൻഡ് ബി) മേഖലയിലെ ബയർ സെല്ലർ മീറ്റ് ട്രേഡ് പ്രൊമോഷൻ കൗൺസിൽ ഓഫ് ഇന്ത്യയുമായി (ടിപിസിഐ) സഹകരിച്ച് 2024 സെപ്റ്റംബർ 8-ന് കുവൈറ്റിലെ ഗ്രാൻഡ് മജസ്റ്റിക് ഹോട്ടലിൽ സംഘടിപ്പിച്ചതായി വീക്ഷണം ഓൺലൈൻ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്‌സ്‌പോർട്ട് ഓർഗനൈസേഷൻസ് (എഫ്ഐഇഒ), കുവൈറ്റ് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (കെസിസിഐ) എന്നിവയുമായി ചേർന്ന് ഇന്ത്യൻ എംബസ്സിയുടെ നേതൃത്വത്തിൽ സെപ്തംബർ 9-ന് ഭക്ഷ്യ-കാർഷിക ഉൽപന്നങ്ങളുടെ ഒരു ബയർ-സെല്ലർ മീറ്റ് സംഘടിപ്പിക്കുകയുണ്ടായി. കുവൈറ്റ് ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ടറി എക്സിബിഷൻ ഹാളിൽ 30 പ്രമുഖ ഇന്ത്യൻ കമ്പനികളുടെ പ്രതിനിധി സംഘം ഭക്ഷ്യ-കാർഷിക ഉൽപ്പന്നങ്ങളുടെ വിപുലമായ ശ്രേണി പ്രദർശിപ്പിച്ചു.
ഇന്ത്യൻ ഭക്ഷ്യ-കാർഷിക സംസ്‌കരണ വ്യവസായങ്ങളുടെ അത്യാധുനിക സാങ്കേതികവിദ്യകൾ പ്രകടമാക്കുന്ന ഓഫറുകൾ ക്കു പുറമെ മില്ലറ്റിൽ നിന്ന് ഉരുത്തിരിഞ്ഞ മൂല്യവർധിത ഉൽപ്പന്നങ്ങൾ, ഭക്ഷ്യ സംസ്‌കരണത്തിലും സുസ്ഥിര പാക്കേജിംഗിലും ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങൾ, ജൈവകൃഷി, ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങൾ, ശീതീകരിച്ച ഭക്ഷ്യവസ്തുക്കൾ എന്നിവയും എക്‌സ്‌പോയിൽ ഉൾപ്പെട്ടിരുന്നു . ആഗോള ഭക്ഷ്യ വ്യവസായത്തിൽ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന സ്വാധീനവും പ്രകടമാവുന്നതായിരുന്നു ഈ പ്രദർശനം. ഇന്ത്യ – കുവൈറ്റ് സഹകരണങ്ങളുടെ പ്രാധാന്യം സൂചിപ്പിക്കുന്ന രണ്ട് പരിപാടികളും കുവൈറ്റിലെ ബഹു. ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക ഉദ്ഘാടനം ചെയ്തു. കെ സി സി ഐ യിലെ ഉദ്ഘാടന ചടങ്ങിൽ കെസിസിഐ അസി. ഡയറക്ടർ ജനറൽ ഇമാദ് അൽ സായിദ്, പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ (പിഎഎഫ്എൻ) ഡയറക്ടർ ജനറൽ ഡോ റീം അൽഫുലൈജ് എന്നിവർ പങ്കെടുത്തു. പബ്ലിക് അതോറിറ്റി ഓഫ് അഗ്രികൾച്ചർ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്സസ്, വാണിജ്യ ബാങ്കുകൾ, പത്ര, ഇലക്ട്രോണിക് മാധ്യമപ്രതിനിധികളും സന്നിഹിതരായിരുന്നു.
കുവൈറ്റിൽ നിന്നുള്ള പ്രമുഖ ഇറക്കുമതിക്കാർ, ഹൈപ്പർമാർക്കറ്റുകൾ, നിർമ്മാണ വ്യവസായങ്ങൾ എന്നിവയുമായി സന്ദർശക പ്രതിനിധികൾ ഉൽപ്പാദനക്ഷമമായ ഇടപാടുകാരുമായി മീറ്റിംഗുകളിൽ ഏർപ്പെട്ടു. ഇന്ത്യൻ ബിസിനസ് പ്രൊഫഷണൽസ് കൗൺസിൽ (ഐ ബി പി സി ) ഇന്ത്യൻ എംബസിയുമായി സഹകരിച്ച് 2024 സെപ്റ്റംബർ 9 ന് കുവൈറ്റിലെ ഹോട്ടൽ ക്രൗൺ പ്ലാസയിൽ ഒരു ബിസിനസ് നെറ്റ്‌വർക്കിംഗ് സെഷനും സംഘടിപ്പി ച്ചിരുന്നു. ഇത് ഇന്ത്യൻ കമ്പനികൾക്ക് ഇടപാടുകാരുമായി മീറ്റിംഗുകൾ നടത്താൻ കൂടുതൽ പ്രയോജനകരമായി. സുഗന്ധവ്യഞ്ജനങ്ങൾ, പാൽ, പയർവർഗ്ഗങ്ങൾ, തേയില, കരിമ്പ്, ഗോതമ്പ്, പഴങ്ങൾ, പച്ചക്കറികൾ എന്നിവയുടെ ഏറ്റവും വലിയ രണ്ടാമത്തെ ഉത്പാദകരാണ് ഇന്ത്യ. ആഗോള കയറ്റുമതിയിൽ അരി, പഞ്ചസാര, ഫ്രഷ് പച്ചക്കറികൾ,പഴങ്ങൾ സമുദ്രോത്പന്നങ്ങൾ , സുഗന്ധവ്യഞ്ജനങ്ങൾ, മാംസം, ബസുമതി അരി, കാപ്പി(വറുക്കാത്തത്), ഫ്രോസൺ ചെമ്മീൻ, കൊഞ്ച്, കശുവണ്ടി, പരിപ്പ്, ഉള്ളി മുതലായവ എന്നിവയും ഉൾപ്പെടുന്നു. 2023-24 സാമ്പത്തിക വർഷത്തിൽ കുവൈറ്റിലേക്കുള്ള ഇന്ത്യയുടെ മൊത്തം കയറ്റുമതി 2.0 ബില്യൺ ഡോളർ കവിഞ്ഞു, അതേസമയം ഭക്ഷണം, കാർഷിക കയറ്റുമതി ഏകദേശം 350 മില്യൺ യുഎസ് ഡോളറാണ്. 2022 ൽ 866 ബില്യൺ യുഎസ് ഡോളറിൽ നിന്ന് 2027 ൽ 1,274 ബില്യൺ യുഎസ് ഡോളറിലെത്തുമെന്ന് കണക്കാക്കപ്പെടുന്നു.
Kuwait
ലോക ഫിസിയോ തെറാപ്പി ദിനത്തിൽ സെമിനാർ സംഘടിപ്പിച്ച് മെഡക്‌സ് മെഡിക്കൽ ഗ്രൂപ്പ്!
കുവൈറ്റ് സിറ്റി: ലോക ഫിസിയോ തെറാപ്പി ദിനത്തോട് അനുബന്ധിച്ചു മെഡക്‌സ് മെഡിക്കൽ കെയർ സെമിനാര് സംഘടിപ്പിച്ചു. മെഡക്‌സ് കോൺഫെറെൻസ് ഹാളിൽ വെച് നടന്ന സെമിനാർ ൽ മാനേജ്‌മന്റ് പ്രതിനിധികളും ഡോക്ടർമാരും മറ്റു മെഡിക്കൽ-നോൺ മെഡിക്കൽ സ്റ്റാഫുകളുടെയും സാന്നിധ്യത്തിൽ മെഡക്‌സ് സി ഇ ഒ കൂടിയായ പ്രസിഡന്റ് ശ്രീ : മുഹമ്മദ് അലി വി.പി, ഉദ്ഘാടനം നിർവഹിച്ചു. മറ്റു ഡിപ്പാർട്മെന്റുകളെ അപേക്ഷിച്ചു ഫിസിയോ തെറാപ്പി തികച്ചും ശാരീരികമായും മാനസികമായും ഫലപ്രദമായ ആശ്വാസം കൈവരിക്കാനാകുമെന്നും, പാർശ്വഫലങ്ങളിലാത്തഇത്തരം ചികിത്സാ രീതികളെ ഡോക്ടർമാരും ജനങ്ങളും പ്രോത്സാഹിപ്പിക്കണമെന്നും ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് ശ്രീ : മുഹമ്മദ് അലി വി.പി പറഞ്ഞു.
ഫിസിയോ തെറാപ്പിസ്റ്റുകളായ ശ്രീമതി: രേഷ്മ , സുഹ ഷകീൽ , ഷഫീസ് മുഹമ്മദ് മുതലായവരും സെമിനാറിൽ ബോധവൽക്കരണ ക്ലാസുകൾ അവതരിപ്പിച്ചു. മെഡിക്കൽ ഡിപ്പാർട്മെന്റ് ഹെഡ് ഡോ: അഹമ്മദ് ഹൻഡി, ഡെപ്യൂട്ടി ഹെഡ് ഡോ : റെഷിത് ജോൺസൻ , സീനിയർ ഡോ : ബാഹ അലശ്രീ, ഓർത്തോ പീഡിക്സ് സർജൻ രാജേഷ് ബാബു, ജനറൽ പ്രാക്ടീഷണർ ഡോ: അജ്മൽ. ടി എന്നിവരും സെമിനാറിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയുണ്ടായി. മെഡക്‌സ് ടീമിന്റെ പ്രത്യേക അറബിക് പരിശീലന ക്ലാസ്സുകളിൽ പങ്കെടുത്തവർക്കുള്ള സെർറ്റിഫിക്കേഷൻ വിതരണവും അറബിക് ട്രെയിനറിനുള്ള അനുമോദന ചടങ്ങുംതദവസരത്തിൽ നടന്നു.അത്യാധുനിക സൗകര്യങ്ങളും ചികിത്സ ഉപകരണങ്ങളോടും കൂടിയ ഫിസിയോ തെറാപ്പി ഡിപ്പാർട്മെന്റിന്റെ സേവനം ഇപ്പോൾ മെഡക്‌സ് മെഡിക്കൽ കെയർ ഫഹാഹീലിൽ ലഭ്യമാണെന്ന് മെഡക്‌സ് മാനേജ്‍മെന്റ് അറിയിച്ചു.
Kuwait
ജോമോൻ തോമസ് കോയിക്കരക്ക് ഓ ഐ സി സി എറണാകുളം ജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി
കുവൈറ്റ് സിറ്റി : ഓ ഐ സി സി കുവൈറ്റ് എറണാകുളം ജില്ലാ കമ്മിറ്റി മുൻ ജനറൽ സെക്രട്ടറി ജോമോൻ തോമസ് കോയിക്കരക്ക് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. 21 വർഷമായി കുവൈറ്റിൽ സാമൂഹ്യ പ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമായിരുന്ന ജോമോൻ തോമസ് കോയിക്കര ഓഐസിസി കുവൈറ്റിന്റെ രൂപീകരണ കാലം മുതൽ തന്നെ സംഘടനയിൽ സജീവ സാന്നിധ്യമായിരുന്നു. ജോലി സംബന്ധമായി അയർലന്റിലേക്കാണ് ജോമോൻ യാത്രയാകുന്നത്. ഓ ഐ സി സി കുവൈറ്റ് നാഷണൽ കമ്മിറ്റി ഭാരവാഹികളും വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു. എറണാകുളം ജില്ലാ ആക്റ്റിംഗ് പ്രസിഡന്റ് സാബു പോൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ നാഷണൽ കമ്മിറ്റി പ്രസിഡന്റ് വർഗീസ് പുതുകുളങ്ങര ഉദ്ഘാടനം നിർവ്വഹിച്ചു. ജോമോൻ തോമസ് കോയിക്കരയുടെ ജില്ലാ കമ്മറ്റിയിലെ പ്രവർത്തന കാലഘട്ടത്തെ അനുസ്മരിച്ച് എറണാകുളം ജില്ലാ കമ്മറ്റി ഫലകം നൽകി ആദരിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി നിബു ജേക്കബ് സ്വാഗതം പറഞ്ഞ ചടങ്ങിൽ എബി വാരിക്കാട്, ബി സ് പിള്ള, ബിനു ചെമ്പാലയം, ജോയ് കരവാളൂർ, ജോബിൻ ജോസ്, അക്ബർ വയനാട്, ജലിൻ തൃപ്രയാർ, വിപിൻ മാങ്ങാട്, ഇസ്മായിൽ പാലക്കാട്, ലിപിൻ കണ്ണൂർ, റസാഖ് ചെറുതുരുത്തി, വർഗീസ് പോൾ, ജിയോ മത്തായി, അനിൽ വർഗീസ്, തങ്കച്ചൻ ജോസഫ്, ജിനോ എം കെ, ബാബു എബ്രഹാം, പ്രിൻസ് ബേബി തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. ജോമോൻ തോമസ് കോയിക്കര മറുപടി പ്രസംഗം നടത്തി. വയനാട് , പാലക്കാട് ജില്ലാ കമ്മിറ്റികൾ അദ്ധേഹത്തെ മൊമെന്റോ നൽകി ആദരിച്ചു. മാർട്ടിൻ പടയാട്ടിൽ നന്ദി രേഖപ്പെടുത്തി.
-
Featured4 weeks ago
പാലിയേക്കര ടോള്: കരാര് കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Kerala3 months ago
തസ്തിക നിർണയം, അവധി ദിനങ്ങൾ പ്രവർത്തിക്കാൻ ആവശ്യപ്പെടുന്ന സർക്കുലർ സർക്കാർ
പിന്വലിക്കുക: കെപിഎസ്ടിഎ -
Featured3 months ago
പ്ലസ് വൺ സീറ്റ് പ്രതിസന്ധി: സംസ്ഥാനത്ത് നാളെ കെഎസ്യു വിദ്യാഭ്യാസ ബന്ദ്
-
News3 weeks ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business4 weeks ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Business2 months ago
ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ വോഡാഫോൺ ഐഡിയയും; മൊബൈൽ റീചാർജ് നിരക്ക് വർധിപ്പിച്ചു
-
News4 weeks ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
-
Ernakulam1 month ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
You must be logged in to post a comment Login