റഫാൽ കരാറിൽ പുതിയ വെളിപ്പെടുത്തല്‍; കരാറിന് ഡാസോ ഏവിയേഷൻ 65 കോടി കൈക്കൂലി നൽകിയെന്ന് വെളിപ്പെടുത്തൽ

ന്യൂഡല്‍ഹി: 36 റഫാല്‍ പോര്‍വിമാനങ്ങള്‍ ഇന്ത്യക്കു വില്‍ക്കാനുള്ള കരാര്‍ ഉറപ്പിക്കാനായി ഫ്രഞ്ച് കമ്പനി ഡാസോ ഏവിയേഷൻ ഇടനിലക്കാരന് 65 കോടിയോളം രൂപ കൈക്കൂലി നല്‍കിയെന്നും രേഖകളുണ്ടായിട്ടും ഇന്ത്യന്‍ ഏജന്‍സികള്‍ അതേക്കുറിച്ച് അന്വേഷിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും റിപ്പോര്‍ട്ട്. ഫ്രഞ്ച് പോര്‍ട്ടലായ മീഡിയപാര്‍ട്ട് ആണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഇ.ഡിക്കും സി.ബി.ഐക്കും 2018 ഒക്ടോബറിൽ തന്നെ തെളിവ് ലഭിച്ചിരുന്നെന്നും മീഡിയപാർട്ട് റിപ്പോർട്ട് ചെയ്യുന്നു .

59,000 കോടി രൂപയുടെ പദ്ധതിക്ക് 7.5 മില്യണ്‍ യൂറോയാണ് ഇടനിലക്കാരൻ വഴി കൈക്കൂലി നൽകിയത്. സുശേന്‍ ഗുപ്ത എന്ന ഇടനിലക്കാരന് രഹസ്യമായി കമ്മിഷന്‍ നല്‍കാന്‍ ഡാസോ കമ്പനി തയാറാക്കിയ വ്യാജ ഇന്‍വോയിസുകളുടെ പകര്‍പ്പും പോര്‍ട്ടല്‍ പ്രസിദ്ധീകരിച്ചു. മൗറീഷ്യസ്‌ ആസ്ഥാനമായ ഇന്‍റര്‍സ്‌റ്റെല്ലാര്‍ ടെക്‌നോളജീസ് എന്ന കമ്പനി വഴി 2007നും 2012-നും ഇടയില്‍ 7.5 മില്യണ്‍ യൂറോ ഡാസോ കമ്പനിയില്‍ നിന്ന് കൈപ്പറ്റിയിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

Related posts

Leave a Comment