Kerala
ഫണ്ട് മരവിപ്പിക്കല്‍; തെരഞ്ഞെടുപ്പ് ബിജെപിക്ക് അനുകൂലമായി അട്ടിമറിക്കാനെന്ന് എംഎം ഹസന്‍
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ഫണ്ട് മരവിപ്പിച്ച് തെരഞ്ഞെടുപ്പ് ബിജിപിക്ക് അനുകൂലമായി അട്ടിമറിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍. ഇതിനെതിരേ കേരളത്തിലും രാജ്യവ്യാപകമായും വമ്പിച്ച പ്രതിഷേധം അലയടിക്കുകയാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തില്‍ പറഞ്ഞു.
പാര്‍ട്ടി നേതാക്കള്‍ക്ക് യാത്ര ചെയ്യാനോ പ്രചാരണം നടത്താനോ പണമില്ലാത്ത അവസ്ഥയാണ്. ഇന്ത്യയുടെ ചരിത്രത്തില്‍ ഇതാദ്യത്തെ സംഭവമാണ്. കോണ്‍ഗ്രസിന്റെ 115 കോടി രൂപയാണ് ആദായനികുതിയായി ബലമായി പിടിച്ചെടുത്തത്. ബാക്കി പണം മരവിപ്പിക്കുകയും ചെയ്തു. രാഷ്ട്രീയകക്ഷികളുടെ വരുമാനത്തിന് ആദായനികുതി ബാധകമല്ലാത്തപ്പോഴാണ് ഇത്തരമൊരു നടപടി ഉണ്ടായത്. അനാരോഗ്യം മൂലം സജീവ രാഷ്ട്രീയത്തില്‍ നിന്നു വിട്ടുനില്ക്കുന്ന സോണിയ ഗാന്ധിപോലും ഇതിനെതിരേ ശബ്ദമുയര്‍ത്തി രംഗത്തുവന്നത് സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്താണ്.
അനധികൃതമായ ഇലക്ട്രല്‍ ബോണ്ടിലൂടെ കോടാനുകോടികള്‍ ബിജെപി സമാഹരിച്ചിട്ടാണ് കോണ്‍ഗ്രസിന്റെ പൊതുജനങ്ങളില്‍നിന്ന് സമാഹരിച്ച ഫണ്ട് കൈയിട്ടുവാരിയത്. കോണ്‍ഗ്രസിനും ജനാധിപത്യത്തിനു നേരേ നടക്കുന്ന സാമ്പത്തിക ആക്രമണമായി മാത്രമേ ഇതിനെ കാണാന്‍ കഴിയൂ. ബിജെപി അടച്ച ആദായനികുതിയുടെ കണക്ക് വെളിപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ഡല്‍ഹി മുഖ്യമന്ത്രി കേജരിവാളിനെ രാത്രിയില്‍ വീട്ടില്‍നിന്ന് ഇഡി അറസ്റ്റ് ചെയ്തത് മറ്റൊരു ഏകാധിപത്യനടപടിയാണ്. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെയും ഈ രീതിയില്‍ അറസ്റ്റ് ചെയ്തിരുന്നു. രണ്ടു മാസത്തിനിടെ ഇന്ത്യാമുന്നണിയിലെ രണ്ടാമത്തെ മുഖ്യമന്ത്രിയെയാണ് അറസ്റ്റ് ചെയ്തത്. ഇതിനെതിരേ കോണ്‍ഗ്രസ് കേരളം ഉള്‍പ്പെടെ രാജ്യവ്യാപകമായി പ്രതിഷേധിച്ചു.
മോദിയുടെ ഏകാധിപത്യ നടപടികളെ കുറെയെങ്കിലും ചെറുത്തുനിര്‍ത്തുന്നത് സുപ്രീംകോടതിയാണ്. കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ വസ്തുതാപരിശോധന നടത്താന്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയെ ചുമതലപ്പെടുത്തി സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്താനുള്ള നടപടി സുപ്രീംകോടതി തടഞ്ഞു. വാട്ട്‌സാപ്പിലൂടെ മോദിയുടെ വികസിത് ഭാരത് സന്ദേശം പ്രചരിപ്പിച്ച് വോട്ടു തേടുന്ന നടപടി തെരഞ്ഞെടുപ്പ് കമ്മീഷനും വിലക്കിയിട്ടുണ്ട്. രണ്ടും സ്വാഗതാര്‍ഹമായ നടപടികളാണ്. 400 സീറ്റ് നേടി വന്‍വിജയം കൊയ്യുമെന്നു അവകാശപ്പെടുന്ന ബിജെപി എത്രമാത്രം അരക്ഷിതമാണെന്നാണ് അവരുടെ നടപടികള്‍ വ്യക്തമാക്കുന്നതെന്നും ഹസന്‍ ചൂണ്ടിക്കാട്ടി. കെപിസിസി വൈസ് പ്രസിഡന്റ് എന്‍ ശക്തന്‍, ജനറല്‍ സെക്രട്ടറിമാരായ ടിയു രാധാകൃഷ്ണന്‍, ജിഎസ് ബാബു എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Thrissur
ശശി തരൂര്‍ എം.പി.ചേലക്കര യുവജനങ്ങളുമായി സംവദിക്കുന്നു
ചേലക്കര: ശശി തരൂര്‍ എം.പി. ചേലക്കരയില്‍ സംവദിക്കുന്നു. ചേലക്കര സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച വൈകീട്ട് 3 മണിക്ക് ചേലക്കര ജനാകിറാം ഓഡിറ്റോറിയത്തിലാണ് ‘മീറ്റ് വിത്ത് ശശി തരൂര്‍’ എന്ന പേരില്‍ സംവാദ പ്രോഗ്രാം സംഘടിപ്പിക്കുന്നത്. നാടിന്റെ വികസനം നമ്മളിലൂടെ എന്നതാണ് ചര്‍ച്ചാവിഷയം. നാടിന്റെ വികസന സ്വപ്‌നങ്ങള്‍,വിദ്യാഭ്യാസ-തൊഴില്‍ മേഖലയില്‍ യുവതി-യുവാക്കള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ തുടങ്ങി കാര്‍ഷിക-സാംസ്‌കാരിക-രാഷ്ട്രീയ-വിദ്യാഭ്യാസ-ആരോഗ്യ-വിദ്യാഭ്യാസ-തൊഴില്‍ മേഖലകളിലെ വിഷയങ്ങളാണ് ചര്‍ച്ചചെയ്യുന്നതെന്ന് സംഘാടകരായ അഡ്വ.എല്‍ദോ പൂക്കുന്നേല്‍,മോജു മോഹന്‍,അജിത്ത് താന്നിക്കല്‍ എന്നിവര്‍ അറിയിച്ചു.
Kasaragod
വെടിക്കെട്ട് അപകടത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു
കാസര്‍ഗോഡ്: നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. കിണാവൂര്‍ സ്വദേശി രതീഷ്(32) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. ചോയ്യംകോട് കിനാനൂര്‍ സ്വദേശി സന്ദീപ് (38) ശനിയാഴ്ച മരിച്ചിരുന്നു. കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
അപകടത്തിൽ പരിക്കേറ്റ് 99 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 31 പേര് ഐസിയുവിലും നാല് പേര് വെന്റിലേറ്ററിലുമാണ്.
Kerala
കുഴൽപ്പണക്കേസ് തുടരന്വേഷണം കണ്ണിൽ പൊടിയിടാൻ; പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെതിരായ കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണം കണ്ണിൽ പൊടിയിടാനെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. മൂന്ന് വർഷം കഴിഞ്ഞാണോ പുനരന്വേഷണം. ഇപ്പോഴത്തെ പുനരന്വേഷണത്തിന്റെ പ്രസക്തിയെന്താണെന്നും സതീശൻ ചോദിച്ചു.
കൊടകരയിലെ പോലീസ് റിപ്പോർട്ട് കേന്ദ്ര ഏജൻസികൾ പൂഴ്ത്തി. ഇത് ഒരു രാഷ്ട്രീയ ആരോപണമായി പോലും പിണറായി വിജയൻ ഉന്നയിച്ചിട്ടില്ല. രാഹുൽ ഗാന്ധിക്കെതിരെ ആക്രമണം നടത്തിയ പിണറായി വിജയൻ ബിജെപി നേതാക്കൾക്കെതിരെ കിട്ടിയ ഈ സംഭവം മൂടിവച്ചു. കാരണം കേരളത്തിലെ സിപിഎമ്മും കേന്ദ്രത്തിലെ ബിജെപിയും കൂടി ധാരണയുണ്ടാക്കിയിട്ടാണ് ഈ കേസിൽ മുന്നോട്ടു പോകുന്നതെന്നും സതീശൻ ആരോപിച്ചു. സുരേഷ് ഗോപിയുടെ കേസിൽ ആംബുലൻസ് ഉപയോഗിച്ചതിന് കേസെടുത്തതുപോലെയാണ് ഇതും. ആറ് മാസം കഴിഞ്ഞാണോ ഇവരുടെ പോലീസ് അറിയുന്നത് സുരേഷ് ഗോപി ആംബുലൻസിലാണ് വന്നതെന്ന്. ഈ രാജ്യത്തെ മുഴുവൻ ആളുകളും മാധ്യമങ്ങളിലൂടെ കണ്ടതാണ്. മുൻപിൽ പോലീസിൻ്റെ പൈലറ്റും പുറകിൽ പോലീസിന്റെ എസ്കോർട്ടുമായി വന്ന മന്ത്രിമാരോടുപോലും വരരുതെന്ന് പറഞ്ഞിടത്താണ് സുരേഷ് ഗോപി എത്തിയത്. ആറ് മാസം കഴിഞ്ഞ് ഇപ്പോളാണോ കേസെടുക്കുന്ന ത്. ആരെയാണ് ഈ സർക്കാർ കബളിപ്പിക്കുന്നതെന്നും സതീശൻ ചോദിച്ചു.
ബിജെപിയിൽ ഇത് വലിയ പ്രശമായിരിക്കു കയാണ്. ബിജെപിയിൽ ശോഭ സുരേന്ദ്രനെ ഒഴിവാക്കാൻ ഒരു വിഭാഗം പ്രവർത്തിക്കുന്നു. അതിനു പിണറായുടെ പിന്തുണയുണ്ടെന്നാണ് ശോഭയുടെ ആരോപണം. പാലക്കാട്ട് സിപിഎം സ്ഥാനാർഥിയെ കെട്ടിയിറക്കിയതിനെതിരെ ഒരു കൂട്ടം നേതാക്കൾ വെല്ലുവിളിച്ചിരിക്കു കയാണെന്നും കോൺഗ്രസിൽ യാതൊരു പ്രശ്‌നവുമില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.
-
Featured3 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Featured2 weeks ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 weeks ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
Education2 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News2 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business3 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Ernakulam3 months ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
Education3 months ago
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ദേവമാതാ കോളേജ്
You must be logged in to post a comment Login